
പുരോഗതി വേണോ! “ആദിവാസ് വകുപ്പ് ഉന്നത കുല ജാതർ ഭരിക്കണം” ! വീണ്ടും വിവാദ പരാമർശത്തിൽ കുടുങ്ങി സുരേഷ് ഗോപി ! വിശദീകരണം !
മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ എന്ന നിലയിൽ നിന്ന് രാഷ്ട്രീയ ജീവിതത്തിലേക്ക് കടന്ന സുരേഷ് നേരിട്ടത് വലിയ പ്രതിസന്ധികൾ തന്നെ ആയിരുന്നു, ഇന്ന് തൃശൂരിൽ നിന്നുള്ള ആദ്യ ബിജെപി എം പി കൂടിയായ സുരേഷ് ഗോപിയുടെ ചില വാക്കുകൾ ചിലപ്പോഴൊക്കെ വിവാദമായി മാറാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യട്ടെയെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വാക്കുകൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സുരേഷ് ഗോപി സംസാരിച്ചത്. എങ്കിൽ മാത്രമേ അവർക്ക് ഉന്നമനം ഉണ്ടാവുകയുള്ളൂ എന്നും ട്രൈബൽ വിഭാഗത്തിലുള്ള ഒരു വ്യക്തി മന്ത്രി ആകാൻ ഉണ്ടെങ്കിൽ അദ്ദേഹത്തെ ഉന്നത വിഭാഗക്കാർക്ക് വേണ്ടിയുള്ള മന്ത്രി ആക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരം ജനാധിപത്യ മാറ്റങ്ങൾ പരിവർത്തനത്തിന് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗോത്ര വിഭാഗത്തിന്റെ മന്ത്രി ഒരിക്കലും ഉന്നതകുലജാതരാകുന്നില്ലെന്നും തനിക്ക് ആ പദവി ആഗ്രഹമുണ്ടെന്നും സുരേഷ് ഗോപി വ്യതമാക്കി.
അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി, ഞാൻ 2016 ൽ എംപി ആയ കാലഘട്ടം തൊട്ട് മോദിജിയോട് ആവശ്യപ്പെടുന്നതാണ് എനിക്ക് ട്രൈബൽ വകുപ്പ് തരൂ എന്ന്. നമ്മുടെ നാട്ടിലെ മറ്റൊരു ശാപമാണത്. ഒരു ട്രൈബൽ ക്യാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബൽ അല്ലാത്ത ഒരു വ്യക്തി ആവുകയേയില്ല. എന്റെ ആഗ്രഹവും സ്വപ്നവും ആണ്. ഒരു ഉന്നതകുലജാതൻ അവരുടെ ഉന്നമനത്തിനായി മന്ത്രിയാകണം. എനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു.

ഒരു ട്രൈബൽ, വ്യക്തി മന്ത്രി ആകാൻ ഉണ്ടെങ്കിൽ അദ്ദേഹത്തെ മുന്നോക്ക ജാതിയുടെ ഉന്നമനത്തിനു വേണ്ടിയുള്ള മന്ത്രിയാക്കണം. ഈ പരിവർത്തനം ഉണ്ടാകണം നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ. ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ ഗോത്രവർഗ്ഗത്തിന്റെ കാര്യങ്ങൾ. വലിയ വ്യത്യാസമുണ്ടാകും. ഇക്കാര്യം ഞാൻ പ്രധാനമന്ത്രിയോട് അപേക്ഷിച്ചിട്ടുണ്ട് എന്നും സുരേഷ് ഗോപി വേദിയിൽ പറഞ്ഞു.
അതേസമയം അദ്ദേഹത്തെ വിമർശിച്ച് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ള നിരവധി പേരാണ് അദ്ദേഹത്തെ വിമർശിച്ച് രംഗത്ത് വരുന്നത്. പിന്നോക്ക വിഭാഗക്കാർ എന്നും കാൽ ചുവട്ടിൽ കിടക്കണം എന്ന ചിന്താഗതിക്കാരാനാണ് സുരേഷ് ഗോപിക്ക് എന്നും വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത് ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് യോജിക്കുന്നതല്ല, അകറ്റി നിർത്തലും അയിത്തം കൽപ്പിക്കലും വീണ്ടും വരണമെന്നാണോ സുരേഷ് ഗോപി പറയുന്നതെന്നും ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ. ജാനു ചോദിക്കുന്നു.
അതേസമയം നല്ല ഉദ്ദേശത്തോടെയാണ് താൻ പറഞ്ഞതെന്നും അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്താവന പിൻവലിക്കുന്നു എന്നും സുരേഷ് ഗോപി അറിയിച്ചിരുന്നു.
Leave a Reply