‘ആ സിനിമക്ക് വേണ്ടി വിക്രം അയാളുടെ കിഡ്നി നശിപ്പിച്ചു’ ! മോഹൻലാലിൻറെ ആ കഥാപാത്രം വിക്രം ചെയ്തിരുന്നെങ്കിൽ അത് അങ്ങനയാകില്ലായിരുന്നു ! സുരേഷ് ഗോപി !
സുരേഷ് ഗോപി ഇന്ന് ഒരു നടൻ മാത്രമല്ല, അദ്ദേഹം കേന്ദ്ര സഹമന്ത്രി കൂടിയാണ്. സിനിമ ജീവിതവും രാഷ്ട്രീയ ജീവിതവും ഒരുപോലെ കൊണ്ടുപോകുന്ന അദ്ദേഹം ഇതിന് മുമ്പ് നടൻ വിക്രത്തെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ‘ഐ’ എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ വിക്രത്തിനൊപ്പം ഒരു പ്രധാന വില്ലൻ വേഷത്തിൽ എത്തിയത് സുരേഷ് ഗോപി ആയിരുന്നു. ആ സമയത്ത് വിക്രമിനോട് ശരീരം ശ്രദ്ധിക്കാന്‍ പറഞ്ഞിരുന്ന കാര്യത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഐ സിനിമയില്‍ കൂനനായി അഭിനയിക്കാന്‍ വേണ്ടി വിക്രം അയാളുടെ കിഡ്നി നശിപ്പിച്ചുവെന്നും ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തിനോട് ശരീരം നോക്കാന്‍ പറഞ്ഞിരുന്നുവെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
വാക്കുകൾ ഇങ്ങനെ, താൻ ഏറ്റെടുക്കുന്ന കഥാപാത്രങ്ങൾക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ മടി കാണിക്കാത്ത ആളാണ് വിക്രമെന്നും സുരേഷ് ഗോപി പറയുന്നു. ആ സിനിമയിൽ കൂനനായി അഭിനയിക്കാന്‍ വേണ്ടി വിക്രം അയാളുടെ കിഡ്നി നശിപ്പിച്ചു. ഞാന്‍ ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തിനോട് ശരീരം നോക്കാന്‍ പറഞ്ഞിരുന്നു. ഫോളോ യുവര്‍ കിഡ്നി എന്ന് പറഞ്ഞിരുന്നു. ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ പിന്നീട് അത് ആരോഗ്യത്തെ ബാധിക്കും എന്നും സുരേഷ് ഗോപി പറയുന്നു.
ഇങ്ങനെയുള്ള നടന്മാർ ഈ യുവ താരനിരയിലുമുണ്ട്, വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ ചെയ്ത സിനിമയായ ‘അങ്കിൾ ബണ്‍’ എന്ന സിനിമയിൽ തടിയുള്ള ആളായി മോഹൻലാൽ വെച്ചുകെട്ടി ചെയ്യുകയായിരുന്നു. ഒരുപക്ഷെ ഇന്നാണ് ആ സിനിമ എടുക്കുന്നതെങ്കില്‍ ആ കഥാപത്രത്തിന് വേണ്ടി ടോവിനോയോ വിക്രമോ ഒക്കെ അത്രയും തടിച്ചേനെ. പിന്നെ ഒരു ആറുമാസം പടം ചെയ്യാതിരുന്നിട്ട് വീണ്ടും മെലിഞ്ഞേനെ. കാലഘട്ടം അനുസരിച്ച് ആളുകളുടെ മനോഭാവവും, സിനിമയിടുള്ള അപ്പ്രോച്ചും മാറിഎന്നും സുരേഷ് ഗോപി അഭിപ്രായപ്പെടുന്നു.
അതേസമയം മോഹൻലാലിൻറെ അങ്കിൾ ബണ്ണിലെ കഥാപാത്രത്തെ കുറിച്ച് സംവിധായകൻ ഭദ്രൻ പറഞ്ഞിരുന്നതിങ്ങനെ, 350 കിലോ ഭാരമുള്ള കഥാപാത്രത്തെ എങ്ങനെ സൃഷ്ടിക്കും എന്നത് മോഹൻലാലിന് പോലും സംശയമായിരുന്നു. ഞാൻ ആര്‍ട്ട് ഡയറക്ടർ സാബുവിനെ വിളിച്ചു. സാബു ഇത് എല്ലാം കേട്ടിട്ട് എനിക്ക് ഒരുമാസത്തെ സമയം തരാൻ പറഞ്ഞു. സാബു ഒരു നാൽപ്പത് ദിവസം കഴിഞ്ഞപ്പോ എന്നെ വിളിച്ചിട്ട് പറഞ്ഞു ഒരു ഐഡിയ ഉണ്ട് എന്ന്.
അങ്ങനെ അവിടെ ചെന്ന്, നോക്കിയപ്പോൾ വാട്ടർ ഡിസൈൻഡ് വസ്ത്രം. ശരീരം മുഴുവൻ വെള്ളം. ലാൽ ആ വസ്ത്രത്തിൽ ചുമന്നത് ഏകദേശം 150 ലിറ്ററോളം വെള്ളം. ഈ ബൾക്ക് തടിയില്ലേ, അത് ഈ ഡ്രസ്സ് ഇട്ടു നടന്നു എക്സിക്യൂട്ട് ചെയ്യാനും ബുദ്ധിമുട്ട് ആണ്. അതിട്ടു നടക്കാൻ ഒന്നുകിൽ കമലഹാസനോ അല്ലെങ്കിൽ ലാലിനോ മാത്രമേ പാറ്റുമായിരുന്നുള്ളു എന്നും ഭദ്രൻ പറയുന്നു.
Leave a Reply