ആരെയും തോൽപ്പിക്കാനല്ല, ജനങ്ങൾ തോൽക്കാതിരിക്കാനാണ് ഞാൻ ശ്രമിക്കുന്നത് ! രാജ്യമൊട്ടാകെ താമര തരംഗമാകും ! തൃശൂരിലും അത് സംഭവിക്കും! സുരേഷ് ഗോപി !

മലയാളികൾ ഏറെ ഇഷ്ടപെടുന്ന മലയാള സിനിമയുടെ സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി. അദ്ദേഹം ഇപ്പോൾ രാഷ്ട്രീയത്തിൽ കൂടി സജീവമാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന സുരേഷ് ഗോപി മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം വളരെ വലിയ ആത്മവിശ്വാസത്തിലാണ്. ഇപ്പോഴിതാ താൻ മത്സരിക്കുന്ന തൃശ്ശൂരിൽ മതിലിൽ താമര വരച്ച് പ്രചാരങ്ങൾക്ക് തുടക്കം കുറിക്കുകയാണ് സുരേഷ് ഗോപി. ഇപ്പോൾ സ്ഥാനാർഥിയുടെ പേര് എഴുതാൻ സമയമായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ തൃശ്ശൂരിലെ വിവിധ മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തകർ ചുവരെഴുതി.

ബിജെപി ചിഹ്നമായ താമരയുടെ ചെറിയൊരു ഭാഗം മതിലിൽ സുരേഷ് ഗോപി വരച്ചു. താമര പൂർത്തിയാക്കാൻ പ്രവർത്തകരോട് പറഞ്ഞ് സുരേഷ് ഗോപി മടങ്ങി. രാജ്യമൊട്ടാകെ താമര തരംഗമാകും. അത് തൃശൂരിലുമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. വിമര്ശകരോട് ഒന്നും പറയാനില്ല, ഞാൻ ആരെയും തോൽപ്പിക്കാനല്ല നോക്കുന്നത്, പകരം ജനങ്ങൾ തോൽക്കാതിരിക്കാനാണ് ശ്രമിക്കുന്നത് എന്നും സുരേഷ് ഗോപി പറഞ്ഞു.

പാർട്ടികൾ ഔദ്യോഹികമായി സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടിട്ടില്ല എങ്കിലും തൃശൂരിൽ സുരേഷ് ഗോപി തന്നെയാണ് എന്നത് ഏകദേശം ഉറപ്പായ കാര്യമാണ്. തൃശൂരിലെ ലോക്‌സഭ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളിൽ മതിലുകളിൽ ബിജെപി ചിഹ്നം വരച്ച് തുടങ്ങി. ഈ സ്ഥലങ്ങളിലെല്ലാം സുരേഷ് ഗോപിയെത്തി. സ്ഥാനാർഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രമാണ് വരയ്ക്കുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം പിന്നീട് എഴുതി ചേർക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും സുരേഷ് ഗോപി പരാജയപ്പെട്ടിരുന്നു.

രണ്ടു പ്രാവിശ്യം പരാജയപ്പെട്ട സുരേഷ് ഗോപി ഇനി ഒരു മൂന്നാം അംഗത്തിന് കൂടി ഒരുങ്ങുമ്പോൾ ഇത്തവണ കൂടി പരാജയം നേരിട്ടാൽ ഇനി താൻ ഒരിക്കലും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഇത്തവണ തൃശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിയുടെ ഒപ്പം വരുമെന്ന് സുരേഷ് ഗോപി . തൃശൂരിൽ രണ്ട് വർഷമായി ശക്തമായ പ്രവർത്തനം നടക്കുന്നുണ്ടെന്നും, ഒരു പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുള്ള കർമ്മം മാത്രമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇത്തവണ സുരേഷ് ഗോപി തൃശൂരിൽ ജയിക്കും എന്നാണ് മാധ്യമ സർവ്വേയിൽ നിന്നും വ്യക്തമാകുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *