സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയില്‍ സമര്‍പ്പിച്ച കിരീടത്തില്‍ ചെമ്പ് കണ്ടെത്തിയെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നിരുന്നു ! പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് !

അടുത്തിടെ ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു നടനും ബിജെപി പ്രവർത്തകനുമായ സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയില്‍ മാതാവിന് സ്വർണ്ണ കിരീടം സമർപ്പിച്ചത്, അന്ന് രാഷ്ട്രീയമരമായി അതിനെ പലരും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. മകൾ ഭാഗ്യയുടെ വിവാഹത്തോട് അടുപ്പിച്ചാണ് അദ്ദേഹം കുടുംബമായി  വന്നാണ് മാതാവിന് കിരീടം സമർപ്പിച്ചത്. എന്നാൽ ഇപ്പോഴിതാ വീണ്ടും ആ കിരീടം വലിയ വിവാദമായി മാറുകയാണ്. ആ കിരീടത്തില്‍ എത്ര സ്വര്‍ണമുണ്ടെന്ന് അറിയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ രംഗത്ത് വന്നിരിക്കുകയാണ്.

സുരേഷ് ഗോപി സമർപ്പിച്ച സ്വര്‍ണകിരീടത്തില്‍ ചെമ്പ് കണ്ടെത്തിയെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലീല വര്‍ഗീസ് കിരീടത്തിലെ സ്വര്‍ണത്തിന്റെ അളവ് അറിയണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ലൂര്‍ദ്ദ് ഇടവക പ്രതിനിധി യോഗത്തിലായിരുന്നു ആവശ്യം ഉന്നയിച്ചത്. എന്നാൽ മാതാവിന് സമര്‍പ്പിച്ച കിരീടം ചെമ്പില്‍ സ്വര്‍ണം പൂശിയതാണെന്ന് പൊതുജനങ്ങള്‍ പറഞ്ഞ് അറിഞ്ഞതായും ഇതേ തുടര്‍ന്ന് കിരീടത്തില്‍ എത്രത്തോളം സ്വര്‍ണമുണ്ടെന്ന് പൊതുജനങ്ങള്‍ക്ക് അറിയാന്‍ താത്പര്യമുണ്ടെന്നും ലീല വര്‍ഗീസ് പറഞ്ഞു.

പക്ഷെ ഈ വിഷയത്തിൽ സുരേഷ് ഗോപി ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം സുരേഷ് ഗോപിയെ ഇതിന്റെ പേരിൽ വിമർശിച്ച് കോൺഗ്രസ് എംപി ടിഎൻ പ്രതാപൻ അന്ന് രംഗത്ത് വന്നിരുന്നു. മണിപ്പൂരിലെ പാപക്കറ സ്വർണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാൻ കഴിയില്ല. മാതാവിന്റെ രൂപം തകർത്ത മണിപ്പൂരിലെ ഓർമ്മ തേങ്ങലായി നമുക്ക് മുന്നിൽ നിൽക്കുകയാണ്. നരേന്ദ്രമോദി അവിടേക്ക് ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ല. മണിപ്പൂർ പാർലമെന്റിലവതരിപ്പിച്ച തനിക്കെതിരെ നടപടിയെടുക്കുകയാണ് ചെയ്തത്. ഒരു ബിജെപി നേതാവ് മാതാവിനെ ഓർത്തതിൽ സന്തോഷമെന്നും പ്രതാപൻ പരിഹസിച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *