‘പ്രണയം തുടങ്ങിയത് പ്രേമത്തിന്റെ ലൊക്കേഷനിൽ നിന്നും’ ! ഇന്റര്‍ സറ്റേറ്റ് വിവാഹത്തെ കുറിച്ച് നടന്‍ ശബരീഷ് വര്‍മ്മ !

മലയാളികൾക്ക് വളരെ പരിചിതനായ ആളാണ് നടൻ ശബരീഷ് വർമ. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടിക്കിയ ശബരീഷ് ഒരു നടൻ എന്നതിലുപരി ഒരു ഗായകനായും, ഗാന രചയിതാവ് ആയും തിളങ്ങിയിട്ടുണ്ട്, പ്രേമത്തിലെ എല്ലാ പാട്ടുകള്‍ക്കും തന്നെ വരികളൊരുക്കിയത് ശബരീഷ് ആയിരുന്നു. പ്രേമത്തിലെ ശംഭു എന്ന കഥാപാത്രം നടന്റെ കരിയറിലെ ബെസ്റ്റാണ്.  പ്രേമത്തിന് ശേഷം ചെറുതും വലുതാവുമായി നിരവധി സിനിമകൾ താരം ചെയ്തിരുന്നു എങ്കിലും ഇപ്പോഴും ആളുകൾ  തിരിച്ചറിയുന്നത് ശംഭു എന്ന കഥാപാത്രത്തിന്റെ പേരിലാണ്.

ഉപചാരപൂര്വംഗുണ്ടാജയൻ, മെമ്പർ രമേശൻ 9 വാർഡ് തുടങ്ങിയവയാണ്  നടന്റെ പുതിയ ചിത്രങ്ങൾ. താരത്തിന്റെ കരിയറിനെ പറ്റിയും സിനിമകളെ കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ വ്യക്തി ജീവിതത്തിലെ കഥകള്‍ അധികമാർക്കും അറിയില്ല. ഇപ്പോഴിതാ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് കൊണ്ട് ശബരീഷും ഭാര്യ അശ്വനിയും എത്തിയിരിക്കുകയാണ്.

അശ്വിനിയും ഒരു സിനിമ പ്രവർത്തകയാണ്, അത് പക്ഷെ ക്യാമറക്ക് പുറകിലാണ്, സിനിമയിൽ ആർട്ട് ഡയറക്റ്ററാണ് അശ്വിനി. അശ്വിനിയുടെയും കരിയറിൽ വഴിത്തിരിവായത് പ്രേമം എന്ന ചിത്രമാണ്. പ്രേമം സിനിമയിലൂടെ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായിട്ടാണ് അശ്വിനി  കരിയര്‍ തുടങ്ങിയത്, പിന്നീട് മലയാളത്തിലെ പല ഹിറ്റ് സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രണവ് മോഹന്‍ലാലിന്റെ ഹൃദയം അടക്കമുള്ള സിനിമകളുടെ ആര്‍ട്ട് ഡയറക്ടര്‍ ആയിരുന്നു അശ്വനി, ആ വിജയ തിളക്കത്തിലാണ് അശ്വിനിയും.

പ്രേമത്തിന്റെ ലൊക്കേഷനിൽ നിന്നുമാണ് ഇവർ ഇരുവരും കാന്നതും പരിചയപ്പെടുന്നതും, ആ പരിചയം പിന്നീട്, സൗഹൃദമായും, പ്രണയമായും മാറുകയായിരുന്നു. ഇന്റര്‍ കാസ്റ്റ് വിവാഹം എന്ന് കേട്ടിട്ടുണ്ടെങ്കിലും ശബരീഷിന്റേത് ഇന്റര്‍ സേറ്റ് വിവാഹമായിരുന്നു. അദ്ദേഹം വളരെ ജെനുവിനായി തോന്നിയത് കൊണ്ടാണ് വിവാഹം കഴിച്ചതെന്നും ഇതുവരെ ഒരു ഫേക്ക് ആയി തോന്നിയിട്ടില്ലെന്നുമാണ് ശബരീഷിനെ കുറിച്ച് ഭാര്യ അശ്വിനി പറയുന്നു. പ്രേമത്തിന്റെ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് ഞാന്‍ മുംബൈയിലേക്ക് പോയതിന് ശേഷമാണ് എന്നെ ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞത്. നാലഞ്ച് ദിവസത്തിന് ശേഷം ഞാനും യെസ് പറഞ്ഞു. രണ്ട് കുടുംബത്തിലും പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു എന്ന് അശ്വിനി പറയുന്നു.

ഞാനൊക്കെ ഒരു വിവാഹം കഴിച്ചെങ്കിലും നന്നാകുമെന്ന പ്രതീക്ഷയാണ് വീട്ടുകാർക്ക് എന്നാണ് ശബരീഷ് പറയുന്നത്. സിനിമകള്‍ ഇറങ്ങുമ്പോള്‍ എനിക്ക് ടെന്‍ഷന്‍ ഒന്നുമില്ലെന്നാണ് ശബരീഷ് പറഞ്ഞത്. എന്നാല്‍ അശ്വിനിയ്ക്ക് എല്ലാ കാര്യത്തിനും ടെന്‍ഷനാണ്. ഒരു സിനിമ ഇറങ്ങിയാലും അല്ലെങ്കിലുമൊക്കെ ടെന്‍ഷാവും. പ്രേമത്തിലും, ബാംഗ്ലൂര്‍ ഡേയ്‌സിലും അസിറ്റന്റ് ആര്‍ട്ട് ഡയറക്ടര്‍ ആയിരുന്നു. ഹൃദയം സിനിമയില്‍ ആര്‍ട്ട് ഡയറക്ടറാണ് അശ്വിനി എന്നും ശബരീഷ് പറയുന്നു. ഹൃദയം സിനിമ തനിക്കൊരു മികച്ച തുടക്കമാണ് നൽകിയിരിക്കുന്നത് എന്നാണ് അശ്വിനിയും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *