വാപ്പച്ചി എന്നെ സിനിമകളിലേക്ക് റെഫര്‍ ചെയ്തിട്ടില്ല ! മമ്മൂക്കയാണ് എനിക്ക് അവസരങ്ങൾ വാങ്ങിച്ച് നൽകിയത് ! ഷഹീന്‍ സിദ്ദിഖ് പറയുന്നു !

താരപുത്രന്മാർ സിനിമയിൽ  അരങ്ങുവാഴുന്ന കാലമാണ് ഇപ്പോൾ കടന്നുപോയ്‌കൊണ്ടിരിക്കുന്നത്, അതിൽ ഇപ്പോൾ തന്റെ സ്‌ഥാനം ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ് നടൻ സിദ്ധിഖിന്റെ മകൻ ഷഹീന്‍. സിനിമകളിൽ സജീവമാണെങ്കിലും ഷഹീന് ഇതുവരെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം ലഭിച്ചിരുന്നില്ല, ഇപ്പോഴിതാ  ‘സല്യൂട്ട്’ എന്ന ചിത്രത്തില്‍ എസ്.ഐ മഹേഷായെത്തി പ്രേക്ഷക മനസിലിടം പിടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയെ കുറിച്ചും സിനിമയിലെ സൗഹൃദങ്ങളെ കുറിച്ചും പറയുകയാണ് ഷഹീൻ.

ചെറുപ്പം മുതൽ സിനിമ മോഹം ഉണ്ടെങ്കിലും വാപ്പച്ചി എന്നെ ഇതുവരെ ഒരു  സിനിമകളിലേക്കും  റെഫര്‍ ചെയ്തിട്ടില്ല. അതിനു കാരണം അദ്ദേഹത്തിന് അത് ഒട്ടും ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. ഇനി ഒരുപക്ഷെ  അങ്ങനെ ചെയ്യേണ്ടി വന്നാല്‍ തന്നെ വാപ്പച്ചിക്കത് ഒരുപാട് വിഷമം ഉണ്ടാക്കും. മമ്മൂക്കയാണ് എന്നെ കൂടുതല്‍ സജസ്റ്റ് ചെയ്തിട്ടുള്ളത്. കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയില്‍ മമ്മൂക്കയുടെ കൂടെ തന്നെയാണ്, ആ സിനിമയുടെ ഡയറക്ടറും വൈഫും എന്നെ ഒരു ടി.വി പ്രോഗ്രാമില്‍ കണ്ടാണ് ആ സിനിമയിലേക്ക് വിളിക്കുന്നത്. അപ്പോള്‍ മമ്മൂക്ക എന്നോട് പറഞ്ഞത്, നീ ആലോചിച്ചിട്ട് ചെയ്യെന്നാണ്.

അതുപോലെ എല്ലാവരും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് മമ്മൂക്ക, ലാലേട്ടന്‍, ജയറാം, സിദ്ദിഖ്, മുകേഷ് ഇവരുതമ്മിലുള്ള സൗഹൃദം പോലെ തന്നെയാണോ നിങ്ങള്‍ മക്കള്‍ തമ്മിലെന്നുമുള്ള സൗഹൃദമെന്ന്, പക്ഷെ അങ്ങനെയല്ല, പൊതുവേ ആളുകള്‍ വിചാരിക്കുന്നത് ഞങ്ങളെല്ലാവരും തമ്മില്‍ നല്ല അടുപ്പമായിരിക്കും എന്നാണ്, സത്യത്തില്‍ അങ്ങനെയല്ല. ദുല്‍ഖറിക്കയെ ഞാന്‍ ആദ്യമായി കാണുന്നത് അദ്ദേഹത്തിന്റെ കല്യാണത്തിനാണ്. അതുവരെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. പ്രണവിനെ ഞാന്‍ ആദ്യം കാണുന്നത്, സി.സി.എലിന്റെ ഒരു ഫുട്‌ബോള്‍ മാച്ചിനാണ്.

പിന്നെ അടുപ്പമുള്ളത് മുകേഷ് ഏട്ടന്റെ മകൻ ശ്രാവണിനോടാണ്. ഞങ്ങള്‍ ഒരുമിച്ച് പഠിച്ചതാണ്, ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ശ്രാവണ്‍ സ്‌കൂളിലേക്ക് വരുന്നത്, അങ്ങനെ പ്ലസ് ടു വരെ ഒരുമിച്ചുണ്ടായിരുന്നു. കാളിദാസുമായും അടുപ്പമുണ്ട്, ഗോകുല്‍ സുരേഷും കാളിദാസുമൊക്കെയായി ഞാന്‍ സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. വാപ്പച്ചി ഒരുപാട് തവണ മമ്മൂക്കയുടെ വീട്ടില്‍ പോവാറുണ്ട്, പക്ഷെ ഞങ്ങള്‍ ഫാമിലിയായിട്ട് അങ്ങനെ പോവാറില്ല എന്നും ഷഹീന്‍ പറയുന്നു.

ദുൽഖറിന്റെ ചിത്രം സല്യൂട്ട് ആവറേജ് ചിത്രമെന്ന രീതിയാലാണ് അഭിപ്രായം നേടുന്നത്. സോണി ലിവിലാണ് ചിത്രം സ്ട്രീമിംഗ് നടക്കുന്നത്. അതുപോലെ ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ പലരും നിരാശ പ്രകടിപ്പിച്ചു. മുംബൈ പൊലീസിന്റെ തിരക്കഥാകൃത്തുക്കളില്‍ നിന്നും കുറച്ച് കൂടി മികച്ച കഥ പ്രതീക്ഷിച്ചിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *