എന്റെ കരിയർ ഉയർത്തികൊണ്ട് വന്ന ആ മനുഷ്യൻ തന്നെ എന്റെ വ്യക്തി ജീവിതത്തിലും ഒരു നിമിത്തമായി എത്തി ! ഞങ്ങളുടെ വിവാഹം നടന്നത് അദ്ദേഹത്തിന്റെ വീട്ടിൽ ! ഷാജി കൈലാസ് പറയുന്നു !

സുരേഷ് ഗോപി എന്ന അഭിനേതാവിൽ ഉപരി അദ്ദേഹത്തെ അടുത്തറിയാവുന്നവർ ഒരുപോലെ പറയുന്നു ഇത്രയും നല്ലൊരു മനുഷ്യനെ വേറെ കാണാൻ കിട്ടില്ലെന്ന്.. അദ്ദേഹത്തിന്റെ രാഷ്ട്രീയ പരമായി പലർക്കും സുരേഷ് ഗോപിയോട് വിയോജിപ്പ് ഉണ്ടെങ്കിലും സുരേഷ് ഗോപി എന്ന വ്യക്തിയെ നടനെ ഏവരും സ്നേഹിക്കുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഏറ്റവും അടുത്ത സുഹൃത്തും സംവിധായകനുമായ ഷാജി കൈലാസ് സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ….

ഞാനൊരു ചിത്രം ആദ്യമായി സംവിധാനം ചെയ്തത് 1989 ലാണ്. ആ ചിത്രത്തിന്റ പേര് ‘ന്യൂസ്’ എന്നായിരുന്നു , ആ ചിത്രത്തിന്റെ തിരക്കഥയും ഞാനായിരുന്നു, അതിലെ നായക കഥാപാത്രമായ ഋഷി മേനോൻ എന്ന് എഴുതുമ്പോൾ തന്നെ എന്റെ മനസ്സിൽ സുരേഷ് ഗോപി ആയിരുന്നു. ആ ചിത്രം ഞങ്ങൾ രണ്ടുപേർക്കും മുന്നോട്ട് പോകാനുള്ള കൂടുതൽ ഊർജം പകർന്നു തന്നു. അദ്ദേഹത്തിന്റെ ആദ്യ സോളോ ഹിറ്റ് ആയിരുന്നു ആസിനിമ. ആ ചിത്രത്തിന് ശേഷം വീണ്ടും ഞങ്ങൾ 1991 ൽ തലസ്ഥാനം എന്ന ചിത്രത്തിന് ഒന്നിച്ചു.

ഈശ്വര അനുഗ്രഹം കൊണ്ട്  ആ സിനിമയെ ആരാധകർ കൂടുതൽ ആവേശത്തോടെയാണ് സ്വീകരിച്ചത്.   പ്രേക്ഷകരുടെ ആ ആവേശം  ഇന്നും എന്റെ  ഓർമയിലുണ്ട്. അതെന്നെ ഒരു സംവിധായകൻ എന്ന നിലയിൽ ഇനി മുന്നോട്ട് ഏത് രീതിയിലുള്ള ചത്രങ്ങൾ ചെയ്യണം എന്ന ഒരു ദിശ കാണിച്ചു തന്നത് ആ ചിത്രമായിരുന്നു. പിന്നീട് കമ്മീഷണർ,ഏകലവ്യൻ, മാഫിയ തുടങ്ങി ഞങ്ങൾ ഒരുമിച്ചു ചെയ്ത എല്ലാ സിനിമകളും ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. എന്റെ കരിയറിനെ സ്വപ്നങ്ങളെ  ഉയർത്തികൊണ്ട് വന്ന ആ മനുഷ്യൻ തന്നെ  ഒരു ദൈവ നിയോഗം പോലെ വ്യക്തി ജീവിതത്തിലും ഒരു നിമിത്തമായി പലപ്പോഴും ഇണ്ടായിരുന്നു.

അതിൽ ഏറ്റവും പ്രധാനം എന്റെ വിവാഹം.. അന്നത്തെ മുൻ നിര നായികയും ഇന്ന് എന്റെ ജീവിത സഖിയുമായ ആനി ആദ്യമായി എന്റെ ചിത്രത്തിൽ അഭിനയിക്കുമ്പോൾ അതിലെ  നായകൻ സുരേഷ് ഗോപി തന്നെയായിരുന്നു. ഞങ്ങൾ വിവാഹം ചെയ്യാൻ തീരുമാനിച്ച ആ നിമിഷം ഒന്നും ആലോചിക്കാതെ അവളുടെ കൈയ്യും പിടിച്ച് കയറി ചെന്നത് സുരേഷ് ഗോപിയുടെ വീട്ടിലേക്കാണ്.  ഞങ്ങളുടെ വിവാഹം നടന്നതും  സുരേഷിൻറെ വീട്ടിൽ വെച്ചായിരുന്നു എന്നതാണ് ഏറ്റവും വലിയ ഒരു കാര്യം.

ഒരു സഹപ്രവർത്തകൻ എന്ന നിലയിലുപരി എന്നെ ആ മനുഷ്യനിലേക്ക് കൂടുതൽ അടുപ്പിച്ചത് അയാളിലെ നല്ല മനുഷ്യൻ കാരണമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരുപാട് കയറ്റ ഇറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അയാൾ ഇപ്പോഴും ആ പഴയ മനുഷ്യൻ തന്നെയാണ്. സമൂഹത്തിൽ ഇന്നും ദുരിതം അനുഭവിക്കുന്ന നിരവധി പേർക്ക് ഒരു കൈത്താങ്ങാണ് ആ മനുഷ്യൻ. പക്ഷെ അതൊന്നും അയാൾ കൊട്ടി ഘോഷിക്കത്തതുകൊണ്ട് ആരും അറിയുന്നില്ല.

പക്ഷെ പലപ്പോഴും അദ്ദേഹത്തെ മനസിലാക്കാതെ വിമർശിക്കുന്നത് കാണുമ്പോൾ വിഷമം വരാറുണ്ട്. രാഷ്ട്രീയപരമായ ചില എതിർപ്പുകൾ കൊണ്ട്  വ്യക്തിപരമായിപ്പോലും   വേദനിപ്പിച്ചപ്പോഴും അതെല്ലാം ഒരു ചിരികൊണ്ട് നേരിട്ട ആളാണ് ആ മനുഷ്യൻ . ആരോടും ഒരു കാര്യത്തിനും ഒരു വിരോധവും കണക്കാത്ത ആളാണ് സുരേഷ്. വീണ്ടും ഒരുപിടി ചിത്രങ്ങളുമായി സജീവമാകാൻ ഒരുങ്ങുകയാണ്, എല്ലാം മികച്ച വിജയം കരസ്ഥമാക്കട്ടെ എന്ന് ആശംസിക്കുന്നു, ഒപ്പം നമുക്കൊരുമിച്ച് വീണ്ടും വർക്ക് ചെയ്യാനുള്ള അവസ്ഥയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, എന്നും ഷാജി കൈലാസ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *