
പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് ‘എടാ മന്ത്രി’ എന്നുമാത്രം വിളിച്ചോട്ടെ, അതിനപ്പുറം എനിക്ക് ഒന്നും പറയാനില്ല” !
മലയാളികൾക്ക് വളരെ പ്രിയങ്കരനായ കോംബോ ആണ് ഷാജി കൈലാസ് സുരേഷ് ഗോപി. ഇരുവരുടെ കൂട്ടുകെട്ടിൽ നമുക്ക് ലഭിച്ചിട്ടുള്ളത് എക്കാലവും ഓർമ്മിക്കപ്പെടുന്ന മികച്ച കലാസൃഷ്ടികളാണ്. അതുപോലെ തന്നെ വ്യക്തി ജീവിതത്തിലും ഇരുവരും വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്, ഇപ്പോഴിതാ സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയതിന് ശേഷം ഇരുവരും ആദ്യമായി പൊതുവേദിയിൽ എത്തിയ സന്തോഷമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
തന്റെ ഏറ്റവും വലിയൊരു ആഗ്രഹം സഭലമാക്കിയതിന്റെ സന്തോഷത്തിലാണ് ഷാജി കൈലാസ്. സുരേഷ് ഗോപി വിജയിച്ച് മന്ത്രിയാകുന്നത് കാണണമെന്നും ‘എടാ മന്ത്രി’ എന്ന് തനിക്ക് വിളിക്കണമെന്നും ഒരിക്കല്‍ ഒരു ടിവി പരിപാടിയില്‍ ഷാജി കൈലാസ് പറഞ്ഞിരുന്നു. സംവിധായകന്റെ ആ ആഗ്രഹമാണ് പൂർത്തിയായത്. സുരേഷ് ഗോപിക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ഫിലിം ഫ്രട്ടേണിറ്റി നല്‍കിയ ആദരവില്‍ പങ്കെടുത്തുകൊണ്ടാണ് തന്റെ ആഗ്രഹം ഷാജി കൈലാസ് സാധ്യമാക്കിയത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, “ഞാൻ സ്റ്റേജിലൊന്നും അങ്ങനെ സംസാരിച്ചിട്ടില്ല. അതുകൊണ്ട് കൈ വിറയ്‌ക്കുകയാണ്. എന്തായാലും അധികമൊന്നും ഞാൻ സംസാരിക്കുന്നില്ല. എല്ലാവരും എല്ലാം പറഞ്ഞു കഴിഞ്ഞു. പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് ‘എടാ മന്ത്രി’ എന്നുമാത്രം വിളിച്ചോട്ടെ. അതിനപ്പുറം എനിക്ക് ഒന്നും പറയാനില്ല” എന്നും ഷാജി കൈലാസ് പറഞ്ഞു. അതുപോലെ തന്നെ അദ്ദേഹം വേദിയില്‍ നിന്ന് തിരിച്ച് പോകുമ്പോൾ സുരേഷ് ഗോപിയ്‌ക്ക് സ്നേഹ ചുംബനവും ഷാജി കൈലാസ് നല്‍കി. നിർമ്മാതാവ് സുരേഷ്കുമാർ, നടൻ മണിയൻപിള്ള രാജു തുടങ്ങിയവരും സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെപ്പറ്റി മനസ് തുറന്നു.

മുമ്പൊരിക്കൽ സുരേഷ് ഗോപിയെ കുറിച്ച് ഷാജി കൈലാസ് പറഞ്ഞിരുന്നതിങ്ങനെ, എന്റെ കരി,യറിലെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയത് പോലെ സുരേഷ് എന്റെ വ്യക്തി ജീവിതത്തിലും അദ്ദേഹം വഴിത്തിരിവായി. അതിൽ ഒന്നാണ് എന്റെ വിവാഹം, അന്നത്തെ മുൻ നിര നായികയും ഇന്ന് എന്റെ ജീവിത സഖിയുമായ ആനി ആദ്യമായി എന്റെ ചിത്രത്തിൽ അഭിനിയ്ക്കുമ്പോൾ നായകൻ സുരേഷ് ഗോപി തന്നെയായിരുന്നു. അതിൽ മറ്റൊരു പ്രധാന കാര്യം ഞങ്ങളുടെ വിവാഹം നടന്നതും സുരേഷിൻറെ വീട്ടിൽ വെച്ചായിരുന്നു എന്നതാണ്.
ഒരു നടൻ, അല്ലെങ്കിൽ ഒരു സഹപ്രവർത്തകൻ എന്നതിലുപരി അദ്ദേഹത്തിലേക്ക് എന്നെ കൂടുതൽ അടുപ്പിച്ചത് അയാളിലെ നല്ല മനുഷ്യൻ കാരണമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരുപാട് കയറ്റ ഇറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അയാൾ ഇപ്പോഴും ആ പഴയ മനുഷ്യൻ തന്നെയാണ്. സമൂഹത്തിൽ ഇന്നും ദുരിതം അനുഭവിക്കുന്ന നിരവധി പേർക്ക് ഒരു കൈത്താങ്ങാണ് ആ മനുഷ്യൻ. പക്ഷെ അതൊന്നും അയാൾ കൊട്ടി ഘോഷിക്കത്തതുകൊണ്ട് ആരും അറിയുന്നില്ല. ഒന്നുമില്ലാതിരുന്ന സമയത്ത് പോലും അയാൾ ചെയ്യുന്ന സഹായങ്ങൾക്ക് കയ്യും കണക്കും ഇല്ലായിരുന്നു എന്നാണ് ഷാജി കൈലാസ് പറയുന്നത്.
Leave a Reply