‘ഞാൻ വിവാഹം കഴിക്കില്ല’ ! അങ്ങനെ വിവാഹം ചെയ്യേണ്ടി വന്നാല്‍ ഞാന്‍ പിന്നെ ആ സ്ത്രീയുടെ കൂടെ കാണുകയില്ല ! ഷാജിയുടെ ശപഥത്തെ കുറിച്ച് ജോസ് തോമസിന്റെ വാക്കുകൾ!

മലയാള സിനിമയുടെ ഹിറ്റ് സംവിധയകരിൽ ഒരാളാണ് ഷാജി കൈലാസ്, മോഹൻലാൽ  സുരേഷ് ഗോപി എന്നിവരുടെ കരിയറിൽ മികച്ചത് സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. മാസ്സ് ചിത്രങ്ങളുടെ സാരഥിയായ അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത് നമ്മുടെ പ്രിയ നടി ആനിയെ ആണ്. പ്രണയിച്ച് വിവാഹിതരായവരാണ് ഷാജി കൈലാസും ആനിയും. രുദ്രാക്ഷമെന്ന ചിത്രത്തിനിടയില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. വിവാഹമേ വേണ്ടെന്ന് വെച്ച് നടന്നിരുന്ന ഷാജി കൈലാസിന്റെ നിലപാട് പിന്നീട് മാറുകയായിരുന്നു. ആ നിലപാട് മാറ്റത്തെ കുറിച്ച് ഇപ്പോൾ തുറന്ന് പറയുകയാണ് ഷാജിയുടെ അടുത്ത സുഹൃത്തുകൂടിയായ ജോസ് തോമസ്.

അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിൽ കോടിയാണ് ഈ പഴയ ഓർമകൾ അദ്ദേഹം പങ്കുവെച്ചത്.  സഹസംവിധായകരായി ബാലു കിരിയത്തിനൊപ്പം ഇവർ ഇരുവരും  പ്രവര്‍ത്തിച്ചിണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഏതോ ഒരു മുജന്മ ബന്ധം പോലെയാണ് ഞങ്ങള്‍ അടുത്തത്. വളരെ നന്നായി ചിത്രം വരയ്ക്കുന്ന, നല്ല വൃത്തിയുള്ള കൈയ്യക്ഷരം കൂടിയുള്ള ആളാണ് ഷാജിയെന്നും ജോസ് പറയുന്നു.   തനിക്കൊപ്പം നിൽക്കുന്ന സഹ സംവിധയകരെ വിവിധ ചിത്രങ്ങളിലേക്കായി മാറ്റാറുള്ള ആളാണ് ബാലു കിരിയാത്ത്.

അങ്ങനെ വരുമ്പോൾ മിക്കപ്പോഴും ഞാനും ഷാജിയും ഒരുമിച്ച് വരാറുണ്ട്.  ഞങ്ങളിൽ  ആരാണ് ആദ്യം സ്വതന്ത്ര സംവിധായകനാവുന്നത് മറ്റേയാള്‍ അസോസിയേറ്റായി വര്‍ക്ക് ചെയ്യണമെന്ന് നേരത്തെ ഞങ്ങള്‍ വാക്ക് പറഞ്ഞിരുന്നു. അങ്ങനെയാണ് ഷാജിക്കൊപ്പം ന്യൂസില്‍ പ്രവര്‍ത്തിച്ചത്. അതിനിടയില്‍ എല്ലാവരും ഒന്നിച്ചിരിക്കുന്ന സമയത്ത് പല കാര്യങ്ങളും സംസാരിക്കാറുണ്ട്. ആകൂട്ടത്തിൽ വിവാഹവും ചര്‍ച്ചയായിരുന്നു.

ആ കര്യം സംസാരമായപ്പോൾ ഷാജി ആദ്യമേ പറഞ്ഞു ഞാന്‍ വിവാഹം കഴിക്കില്ല, വിവാഹ ജീവിതം ഞാനിഷ്ടപ്പെടുന്നില്ല. അതെന്താടാ നീ അങ്ങനെ പറഞ്ഞതെന്ന് ഞങ്ങൾ ചോദിച്ചപ്പോൾ എന്ത് വന്നാലും ഞാന്‍ വിവാഹം  കഴിക്കില്ല. അങ്ങനെ വിവാഹം കഴിക്കേണ്ടി വന്നാല്‍ ഞാന്‍ പിന്നെ ആ സ്ത്രീയുടെ കൂടെ കാണുകയില്ലെന്ന് എടുത്തടിച്ചപോലെ അവൻ പറയുകയായിരുന്നു. എന്നാൽ അന്ന് ഞങ്ങളോടൊപ്പമുണ്ടായിരുന്ന ലാലു അലക്സ്  പറഞ്ഞിരുന്നത് നീ കല്യാണം കഴിക്കും, ഈ കാര്യത്തിൽ ബെറ്റ് വെച്ചോളൂയെന്നായിരുന്നു.

ഇതൊക്കെ പറഞ്ഞ ആൾ പിന്നീട് രുദ്രാക്ഷത്തിന്റെ സെറ്റില്‍ വെച്ച് ആനിയെ കണ്ട് ഇഷ്ടപ്പെടുകയും, ആ ഇഷ്ടം ആനിയെ അറിയിച്ചപ്പോൾ ആനിക്കും സമ്മതം അങ്ങനെ വിവാഹം നടക്കുകയായിരുന്നു. ഷാജിയുടെ കുടുംബത്തിലുള്ളവരെയെല്ലാം എനിക്കറിയാം. ആ പ്രണയം സഫലമാവട്ടെയെന്നായിരുന്നു അന്ന് ഞാനും ആഗ്രഹിച്ചത്. ഷാജിയുടെ വിവാഹ വാർത്ത അറിഞ്ഞ എടാ നീ പഴയ ഷാജിയുടെ ആ ബെറ്റ് ഓര്‍ക്കുന്നില്ലേ, ഞാനൊന്ന് വിളിച്ച് നോക്കട്ടെയെന്നായിരുന്നു ലാലു അലക്‌സ് പറഞ്ഞത് എന്നും അദ്ദേഹം പറയുന്നു. ഇന്ന് മൂന്നുമക്കളുമൊത്ത് വളരെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ഷാജി ഞങ്ങക്കെല്ലാം കണ്ണിന് കുളിർമ നൽകുന്ന കാഴ്ചയാണ് എന്നും അദ്ദേഹം പറയുന്നു…

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *