
അങ്ങനെയുള്ള ഒരു പെൺകുട്ടിയോട് ചോദിക്കാൻ പറ്റുന്ന ചോദ്യമായിരുന്നോ എന്ന് അറിയില്ല! എന്നിട്ടും ഞാൻ അത് ചോദിച്ചു ! തന്റെ വിവാഹ കഥയുമായി ഷാജോൺ !!
മിമിക്രി രംഗത്തുനിന്നും സിനിമയിലെത്തിയ കലാകാരനാണ് ഷാജോൺ. കലാഭവൻ ഷാജോൺ എന്നാണ് അദ്ദേഹത്തെ കൂടുതലും അറിയപ്പെടുന്നത്. ഒരു അഭിനേതാവ് എന്ന നിലയിൽ വളരെ പെട്ടന്നുള്ള വളർച്ചയിരുന്നു ഷാജോണിന്റേത്, ആദ്യം ചെറിയ കോമഡി വേഷങ്ങൾ ചെയ്തുതുടങ്ങിയ നടൻ ഇന്ന് മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ്..
ഏത് തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടൻ ദൃശ്യം എന്ന സിനിമയിൽ ചെയ്ത് വില്ലൻ കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണ്. ഇന്ന് ഷാജോൺ ഒരു സംവിധായകൻ കൂടിയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്രദർസ് ഡേ എന്ന ചിത്രം സംവിധാനം ചെയ്‌തത് ഷാജോൺ ആയിരുന്നു. മികച്ച വിജയം ചിത്രം നേടിയിരുന്നു..
ഇപ്പോൾ തന്റെ ജീവിതത്തിലെ പ്രണയവും വിവാഹവും എല്ലാം തുറന്ന് പറയുകയാണ് നടൻ. ഒരു ഗൾഫ് പ്രോഗ്രാമിൽ ഒരുമിച്ച് പങ്കെടുത്തപ്പോഴാണ് തങ്ങൾ പ്രണയത്തിലായത് എന്ന് ഷാജോൺ പറയുന്നു. കോട്ടയം നസീറിനൊപ്പമായിരുന്നു ആ പ്രോഗ്രാം. അതേ പരിപാടിയിൽ നൃത്തം അവതരിപ്പിക്കുന്ന ടീമിൽ ഭാര്യ ഡിനിയും ഉണ്ടായിരുന്നു. അതിൽ ഏറെ രസകരമായ കാര്യം അന്ന് അവൾ ‘മിസ് തൃശൂരായി’ തിരഞ്ഞെടുക്കപ്പെട്ട സമയമാണ്.

സൗന്ധര്യ മത്സരത്തിനൊക്കെ വിജയിച്ചു നിൽക്കുന്ന ഒരു കൊച്ചിനോട് എന്നെ പോലൊരാൾക്ക് ചോദിക്കാൻ പറ്റുന്ന ചോദ്യമായിരുന്നോ എന്നൊന്നും ആലോചിച്ചില്ല, ഞാൻ നേരെ ചെന്ന് എനിക്ക് ഇഷ്ടമാണെന്നു പറഞ്ഞു . എന്നാൽ, അത്രയും ധൈര്യം കാണിച്ച ഷാജോണിനെ അമ്പരപ്പിച്ചത് ഡിനിയുടെ മറുപടിയായിരുന്നു. വീട്ടുകാർക്ക് ഇഷ്ടമാണെങ്കിൽ സമ്മതമാണെന്നായിരുന്നു ഡിനി ഷാജോണിനോട് പറഞ്ഞത്…
ആദ്യം അതെനിക്ക് വിശ്വസിക്കാൻ കുറച്ച് സമയമെടുത്തു, ശേഷം താൻ തന്റെ ഇച്ചായനെ വിളിച്ചെന്നും അദ്ദേഹം തന്ന ധൈര്യത്തിൽ അമ്മച്ചിയോട് കാര്യം അവതരിപ്പിച്ചെന്നും പറയുന്നു. പ്രോഗ്രാം കഴിഞ്ഞതോടെ ഞങ്ങൾ നാട്ടിലെത്തി. ഉടൻ തന്നെ സുഹൃത്ത് രമേശുമായി ദിനിയുടെ വീട്ടിലേക്ക് പോയി പെണ്ണ് ചോദിച്ചു. പിന്നീടുള്ള മൂന്നു മാസം പ്രണയകാലമായിരുന്നു എന്ന് ഷാജോൺ പറയുന്നു. 2004 ഒക്ടോബര്‍ 28 നായിരുന്നു ഷാജോണും ഡിനിയും വിവാഹിതരായത്. ഇപ്പോൾ ഇവർക്ക് രണ്ടു മക്കളാണുള്ളത്. ഹന്നയും യൊഹാനും.
കൊച്ചിൻ കലാഭവനിൽ മിമിക്രി കലാകാരനായി എത്തി തനറെ കഠിന അധ്വാനം കൊണ്ട് ഇന്ന് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ഷാജി ഇന്ന് നിരവധി സിനിമകളുടെ തിരക്കിലാണ്. ഷാജോൺ എന്ന കലാകാരനെ ജനങ്ങൾ അംഗീകരിച്ച് തുടങ്ങിയത് ദൃശ്യം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തോടെയാണ്…
Leave a Reply