‘ഇതാണ് എൻറെ എല്ലാമായ മകൾ മില്ല’ !! ഷക്കീല തന്റെ മകളെ ആരാധകർക്ക് പരിചയപ്പെടുത്തുന്നു !!
മലയാളികൾക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് ഷക്കീല, ബി ഗ്രേഡ് ചിത്രങ്ങളാണ് താരം കൂടുതലായും ചെയ്തിരുന്നത്, അതുകൊണ്ടുതന്നെ ഒരു കാലത്ത് ആരാധകരുടെ ഹരമായിരുന്നു താരം, എന്നാല്‍ ജീവിതം കൊണ്ട് ആരാധകരെ പലപ്പോഴും അമ്ബരിപ്പിച്ചിട്ടുള്ള താരവുമാണ് ഷക്കീല. ഇപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് തന്റെ മകളെ ആരാധകർക്ക് പരിചയപെടുത്തിയിരിക്കുയാണ് ഷക്കീല, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് ഇവളാണെന്ന് പറഞ്ഞുകൊണ്ടാണ് വളർത്തുമകളായ മില്ലയെ ഏവർക്കും പരിചയപെടുത്തിയിരിക്കുന്നത് , ഒരു ചാനൽ അഭിമുഖത്തിലാണ് തന്റെ ദത്ത് പുത്രിയെ കുറിച്ച് തുറന്ന് പറഞ്ഞത്..
ഷക്കീല പലപ്പോഴും തന്റെ ജീവിത ദുരിതങ്ങൾ പുറംലോകത്തോട് തുറന്ന് പറഞ്ഞിരുന്നു, തന്റെ 17 മത്തെ വയസ്സിൽ അഭിനയ രംഗത്ത് എത്തുകയും എങ്ങനെയൊക്കയോ താൻ ഒരു ബി ഗ്രേഡ് ചിത്രങ്ങളിൽ നായികയായി മാറുകയും ജീവിതം ആകെ മറിമറിയുകയുമാണ് ഉണ്ടായത്.. താൻ ഇതെല്ലം സഹിച്ചത് തന്റെ കുടുംബത്തിന് വേണ്ടിയായിരുന്നു പക്ഷെ കാര്യം കഴിഞ്ഞപ്പോൾ കറിവേപ്പില പോലെ തന്നെ അവർ തള്ളിപ്പറയുകയും ഒറ്റപ്പെടുത്തുകയും ചെയ്തു.. അതുകൊണ്ട്തന്നെ തനിക്ക് ആരുമില്ല താൻ എന്നും ഒറ്റക്കാണെന്നും ഷക്കീല ഒരു സമയത്ത് തുറന്ന് പറഞ്ഞിരുന്നു..
നിരവധി ട്രാൻസ്‌ജെൻഡർ കുട്ടികൾ തന്നെ അമ്മെ എന്നാണ് വിളിക്കുന്നത് എന്നും അവർ തന്നെ ആത്മാർഥമായി സ്നേഹിക്കുന്നു എന്നും താൻ ഇപ്പോൾ ജീവിക്കുന്നത് അവർക്ക് വേണ്ടിയാന്നെനും ഷക്കീല പറഞ്ഞിരുന്നു, ആരുമില്ലാത്ത താൻ മരിച്ചാൽ ആയിരത്തി അഞ്ഞൂറോളം ട്രാൻസ്‌ജെൻഡർ കുട്ടികൾ തന്നെ കാണാൻ വരുമെന്ന് തനിക്ക് ഉറപ്പാണെന്നും താരം പറയുന്നു അതിൽ നിന്നുമാണ് മില്ല എന്ന ട്രാൻസ്ജെൻഡറിനെ ഷക്കീല മകളായി ദത്ത് എടുത്തത്, അവളാണ് തന്റെ കരുത്തും ആത്മബലവും എന്നും താരം കൂട്ടിച്ചേർക്കുന്നു….
ജീവിതത്തിൽ ഒറ്റപ്പെട്ടിരുന്ന സമയത്ത് പലപ്പോഴും ജീവിതം അവസാനിക്കും എന്ന് തീരുമാനിച്ച തനിക്ക് എന്നും ആ കുട്ടികൾ ഒരു ആശ്വാസം ആയിരുന്നു, ഒറ്റപ്പെടൽ കാരണമാണ് താൻ കടുത്ത മദ്യപാനത്തിലേക്കും പുകവലി പോലുള്ള ദുശീലങ്ങളിലേക്കും എത്തിപ്പെട്ടത് എന്നും താരം പറയുന്നു.. സിനിമ ഇല്ലാതിരുന്ന ഒരുപാട് വർഷങ്ങൾ താൻ കടുത്ത ദാരിദ്ര്യം അനുഭവിച്ചിരുന്നു, താൻ സമ്പാദിച്ചത് മുഴുവൻ തന്റെ സഹോദരിയും കുടുംബവും തട്ടിയെടുക്കുകയായിരുന്നു, സിനിമയിലെ പ്രതിഫലവും അമ്മക്ക് നൽകുന്ന ചെക്കുകളും സഹോദരി കൈക്കലാക്കി തന്നെ പെരുവഴിയിൽ ആക്കുകയായിരുന്നു എന്നും ഷക്കീല വെളിപ്പെടുത്തിയിരുന്നു…
സിനിമ ജീവിതത്തില്‍ നിന്നും അവധി എടുത്ത് ചെന്നൈയില്‍ താമസമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ഷക്കീല. ട്രാന്‍സ്‌ജെന്‍ഡറായ തന്റെ മകൾ മിലയുമൊത്ത് മില്ല ഇന്നൊരു ഫാഷന്‍ ഡീസൈനര്‍ കൂടിയാണ്. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും അക്കാലത്ത് ഷക്കീലാ ചിത്രങ്ങള്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു ഇപ്പോൾ ചില ബിഗ് ബജറ്റ് ചിത്രങ്ങളിൽ വരെ ചില ചെറിയ വേഷങ്ങളിൽ താരം എത്താറുണ്ട്….
Leave a Reply