‘അനിയത്തിയോടൊപ്പം പുതിയ ലുക്കിൽ ശാലിനി’ !! ചിത്രങ്ങൾ വൈറലാകുന്നു !!
സിനിമയിൽ സജീവമല്ലെങ്കിലും നമ്മൾ ഇപ്പോഴും ഓർത്തിരിക്കുകയും ഇഷ്ടപെടുന്നതുമായ താരങ്ങളാണ് ശാലിനിയും അനിയത്തി ശാമിലിയും. ‘എന്റെ മാമാട്ടിക്കുട്ടിഅമ്മക്ക്’ എന്ന ചിത്രത്തിലൂടെയാണ് ശാലിനി അഭിനയ രംഗത്ത് എത്തുന്നത്, ആദ്യ ചിത്രത്തിന് തന്നെ ആ വർഷത്തെ മികച്ച ബാല താരത്തിനുള്ള കേരളം സ്റ്റേറ്റ് അവാർഡ് ശാലിനിക്ക് ലഭിച്ചിരുന്നു… ബാലതാരമായി തന്നെ തമിഴിലും, കന്നഡയിലും, തെലുങ്കിലും അഭിനയിച്ച താരത്തിന് ആ സമയത്തുതന്നെ നിരവധി ആരാധകരുണ്ടായിരുന്നു
ബാലതാരമായിരിക്കെ തന്നെ ഏകദേശം അൻപത്തി ഒന്ന് ചിത്രങ്ങൾ ബേബി ശാലിനി ചെയ്തിരുന്നു, ചേച്ചിയുടെ പിറകെ അനിയത്തി ബേബി ശാമിലിയും സിനിമയിൽ എത്തിയിരുന്നു, ശാമിലിയുടെ ‘മാളൂട്ടി’ എന്ന ചിത്രം മലയാളത്തിൽ ഇപ്പോഴും ഏവരും ഇഷ്ടപെടുന്ന ചിത്രങ്ങളിൽ ഒന്നാണ്, ബാലതാരമായി ശാമിലിയും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു..
നായികയായി ശാലിനി എത്തിയ ആദ്യ ചിത്രം അനിയത്തിപ്രാവ് ആയിരുന്നു, അതിനു ശേഷവും ശാലിനി നായികയായി എത്തിയ ചിത്രങ്ങളെല്ലാം മലയാളത്തിൽ സൂപ്പർ ഹിറ്റുകൾ ആയിരുന്നു. മലയാളത്തിലും തമിഴിലും കൂടി ശാലിനി അഭിനയിച്ചത് വെറും 12 ചിത്രങ്ങൾ മാത്രമായിരുന്നു, എന്നിരുന്നാലും ആരാധകരുടെ കാര്യത്തിൽ ആ ചിത്രങ്ങൾ ധാരാളമായിരുന്നു, 2000 ത്തിലാണ് അജിത്തും ശാലിനിയും വിവാഹിതർ ആകുന്നത്, ഇവർക്ക് രണ്ടു മക്കളുണ്ട്, മൂത്തത് മകൾ അനൗഷ്ക, ഇളയ മകൻ ആദ്‌വിക്…
കഴിഞ്ഞ ദിവസം അജിത്തിന്റെ ജന്മദിനം ആയിരുന്നു, അതിന്റെ ആഘോഷ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആയിരിക്കുന്നത്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ അജിത്തും കറുത്ത നിറമുള്ള ഗൗണില്‍ അതീവ സുന്ദരിയായിട്ടുമാണ് ശാലിനി എത്തിയിരിക്കുന്നത്. അതെ കറുത്ത നിറത്തിലുള്ള ഗൗണിലാണ് ഇപ്പോൾ ശാമിലിയും എത്തിയിരിക്കുന്നത്, ചേച്ചിയും അനിയത്തിയും ഒരുമിച്ചുള്ള ചിത്രങ്ങൾ ശാമിലിയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തത്..
ചിത്രങ്ങൾക്കൊപ്പം ‘എല്ലാ രാത്രികളും ലേഡീസ് നൈറ്റ് ആണെന്നാണ് ശ്യാമിലി കുറിച്ചിട്ടുള്ളത്’ ഏതായാലും പ്രിയതാരങ്ങളെ വീണ്ടും ഒരുമിച്ച് കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. ‘ഒയേ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ശാമിലി ആദ്യമായി നായികയായി അരങ്ങേറിയത്. ആദ്യ ചിത്രം ശ്രദ്ധ നേടിയെങ്കിലും നായിക എന്ന നിലയിൽ വിജയം കാണാൻ ശാമിലിക്ക് സാധിച്ചിരുന്നില്ല. മലയാളത്തിൽ കുഞ്ചാക്കോ ബോബനൊപ്പം ‘വള്ളീം തെറ്റി പുള്ളിയും തെറ്റി’യില്‍ നായികയായത് ശാമിലിയായിരുന്നു.
പക്ഷെ അവിടെയും വിജയം കണ്ടിരുന്നില്ല, നായികയായി വെറും നാല് ചിത്രങ്ങൾ മാത്രമാണ് ശാമിലി ചെയ്തിരുന്നത്, മലയാളത്തിലും, തമിഴിലും തെലുങ്കിലുമാണ് താരം അഭിനയിച്ചിരുന്നത്, പക്ഷെ ഈ നാല് ചിത്രങ്ങളും അത്ര വിജയം കണ്ട ചിത്രം അല്ലാഞ്ഞതുകൊണ്ടാകാം താരത്തിന് പിന്നീട് അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല, ചിത്ര രചനയിൽ വളരെ കഴിവുള്ള താരം തന്റെ പെയിന്റിങ്‌സ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്, ശാലിനിയും അജിത്തും സോഷ്യൽ മീഡിയയിൽ സജീവമല്ല അതുകൊണ്ടുതന്നെ ഇടകൊക്കെയാണ് താരങ്ങളുടെ ചിത്രങ്ങൾ പുറത്തുവരുന്നത്…..
Leave a Reply