എനിക്ക് ഒരു കൂട്ട് വേണം ! പ്രണയ വിവാഹമായിരിക്കും ! ഡിവോഴ്‌സ് നടന്നുകൊണ്ടിരിക്കുകയാണ് ! ശാലു മേനോൻ പറയുന്നു !

സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയ ആളാണ് ശാലു മേനോൻ. ഒരു അഭിനേത്രി എന്നതിലുപരി അവർ ഒരു പ്രൊഫെഷണൽ ക്ലാസ്സിക്കൽ ഡാൻസർ കൂടിയാണ്. പ്രതിഭാശാലിയായ തന്റെ മുത്തച്ഛനിൽ നിന്നും പകർന്ന് കിട്ടിയ അറിവും ശീലങ്ങളും ഇന്നും പിന്തുടരുന്ന ആളാണ് ശാലു, അരവിന്ദാക്ഷ മേനോൻ എന്ന പ്രശസ്ത നർത്തകന്റെ കൊച്ചുമകളാണ് ശാലു മേനോൻ. വ്യക്തി ജീവിതത്തിൽ വളരെവലിയ പ്രതിസങ്ങികള തരണം ചെയ്ത ആളുകൂടിയാണ്. ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തിലെ സംഭവിച്ചതിനെ കുറിച്ചും പുതിയ തീരുമാനങ്ങളെ കുറിച്ചും  തുറന്ന് പറയുകയാണ് ശാലു മേനോൻ.

പ്രശസ്ത സീരിയൽ നടൻ സജി ജി നായരായിരുന്നു ശാലുവിന്റെ ഭര്‍ത്താവ്. അദ്ദേഹത്തെ പത്ത് പതിനഞ്ച് വര്‍ഷം മുന്‍പ് മുതല്‍ പരിചയമുണ്ടായിരുന്നു. എന്നിരുന്നാലും ഞങ്ങളുടേത് ലവ് മ്യാരേജ് ഒന്നുമായിരുന്നില്ല. എല്ലാവരെയും പോലെ കുടുംബജീവിതം എനിക്കിഷ്ടമായിരുന്നു. ഇതൊക്കെ അതിനൊപ്പം കൊണ്ടു പോവുകയും ചെയ്യണം. ഇതെല്ലാം അറിയുന്നയാള്‍ തന്നെയായിരുന്നു. കലാകാരനാണ്. യാദൃശ്ചികമായി സംഭവിച്ചതാണ്. അല്ലാതെ പ്രണയമൊന്നുമുണ്ടായിരുന്നില്ല.

പക്ഷെ ആ കല്യാണം വേണ്ടായിരുന്നു എന്ന തോന്നലായിരുന്നു. കാരണം ഒരു കാരണവശാലും ഒത്ത് പോകാൻ കഴിയുന്നില്ല. അപ്പോള്‍ പിരിയുന്നതാണല്ലോ നല്ലത്. ‘ഡിവോഴ്‌സ് നടന്നുകൊണ്ടിരിക്കുകയാണ്. ഞാനാണ് കേസ് കൊടുത്തത്. പരസ്‌പരം അഡ്ജസ്റ്റ് ചെയ്ത് പോകാൻ സാധിക്കുന്നില്ലായിരുന്നു. അതുകൊണ്ടാണ് ഡിവോഴ്‌സിലേക്ക് നീങ്ങിയത്. എന്നാൽ ജീവിതകാലം മുഴുവൻ ഇങ്ങനെ തനിച്ച് ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ട്.

എന്റെ  അമ്മയ്ക്ക് പ്രായമായി വരുകയാണ്. എനിക്കൊരു കൂട്ട് എന്തായാലും വേണം. അതുപോലെ തന്നെ  ഡാൻസ് സ്‌കൂളും കാര്യങ്ങളുമൊക്കെ എന്റെ മ,ര,ണം വരെ കൊണ്ടുപോകണമെന്നുണ്ട്. അതുകൊണ്ട് കൂടെ ഒരാൾ വേണം. ഉടനെയുണ്ടാവില്ല ഒരാളെ കണ്ട് മനസിലാക്കിയിട്ട് വേണം വിവാഹം ചെയ്യാൻ. പ്രണയവിവാഹമായിരിക്കോ എന്നൊന്നും പറയാൻ കഴിയില്ല. അങ്ങനെയാകുമെന്ന് വിചാരിക്കാം.

ഇപ്പോൾ എനിക്ക് എല്ലാം  എന്റെ നൃത്തമാണ്, ഞാന്‍ ഡാന്‍സ് പരിപാടികള്‍ക്ക് പോകും, വെളുപ്പിനായിരിക്കും വരിക. അപ്പോള്‍ അദ്ദേഹം വീട്ടിൽ തനിച്ചാണ് ഉണ്ടാകുക. അങ്ങനെ പോകുന്നതിന്റെയൊക്കെ പ്രശ്‌നങ്ങള്‍. അതൊന്നും അംഗീകരിക്കാന്‍ പറ്റുന്നില്ല. എനിക്ക് ഈ പ്രൊഫഷന്‍ നിര്‍ത്താന്‍ പറ്റില്ല. ഡാന്‍സ് ഞാന്‍ ജീവിതം പോലെ കൊണ്ടു പോകുന്നതാണ്. അത് ഇട്ടെറിഞ്ഞ് പോകാനാകില്ല. ഡാന്‍സ് സ്‌കൂള്‍ ഇട്ട് അവിടെ പോയി നില്‍ക്കാനാകില്ലായിരുന്നു. അതൊക്കെയാണ് ഞങ്ങൾക്ക് ഇടയിലെ പ്രധാന പ്രശ്നങ്ങൾ എന്നും ശാലു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *