‘ഒരു വ്യക്തി എന്ന നിലയിൽ എന്നെ പുതുക്കി പണിയാൻ ആ അനുഭവങ്ങൾ കൂടുതൽ സഹായിച്ചു’ ! ശാലു മേനോൻ തുറന്ന് പറയുന്നു !!
സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലു മേനോൻ, ഒരു അഭിനേത്രി എന്നതിലുപരി അവർ വളരെ കഴിവുള്ള ഒരു നർത്തകിയാണ്. പ്രതിഭാശാലിയായ തന്റെ മുത്തച്ഛനിൽ നിന്നും പകർന്ന് കിട്ടിയ അറിവും ശീലങ്ങളും ഇന്നും പിന്തുടരുന്ന ആളാണ് ശാലു, അരവിന്ദാക്ഷ മേനോൻ എന്ന പ്രശസ്ത നർത്തകന്റെ കൊച്ചുമകളാണ് ശാലു മേനോൻ.
ചങ്ങനാശേരിയിലെ പുഴവാതിലെ തന്റെ വീട്ടിൽ എന്നും പുലർച്ചെ നാലു മണിമുതൽ ചിലങ്കയുടെ നാദം മുഴങ്ങും, കലാരംഗത്ത് വളരെ സജീവമാണ് ശാലു ഇപ്പോൾ. തന്റെ കരിയറിൽ പച്ച പിടിച്ച് വരുന്ന സമയത്താണ് ജീവിതത്തിൽ സോളാർ എന്ന പ്രശ്‌നം ഉടലെടുക്കുന്നത്. ഇപ്പോൾ ആ കാലവും കടന്ന് പോയിരുക്കുന്നു…
ഇരുപത് വർഷത്തിൽ കൂടുതലായി കലാരംഗത്ത് ഉള്ള ആളാണ് താൻ, എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്താലും, കലാപരമായി എന്തൊക്കെ നേട്ടങ്ങൾ സ്വാന്തമാക്കിയായാലും നമ്മളെ മറ്റുള്ളവർ വിലയിരുത്തുന്നത് മറ്റു ചില കാര്യങ്ങളുടെ പേരിലായിരിക്കും. എന്റെ ജീവിതത്തിൽ കൂടുതലും സംഭവിച്ചത് പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരുന്നു,
സത്യാവസ്ഥ എന്താണെന്ന് ചോദിച്ചറിയാതെ പലരും കുറ്റപ്പെടുത്തി, ഒരു പക്ഷെ ഇതിന്റെ സത്യാവസ്ഥ എന്തെന്ന് ചോദിച്ച് മനസ്സിലാക്കിയിരുന്നെങ്കിൽ ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കാമായിരുന്നു എന്നും ശാലു പറയുന്നു. എന്റെ ഭാഗം കേൾക്കാൻ നിൽക്കാതെ പലരും എന്നെ ഈ പ്രശ്നത്തിലേക്ക് കൊണ്ടെത്തിച്ചു. പക്ഷെ തുടക്കത്തിൽ ഒരു വിഷമം തോന്നിയെങ്കിലും പിന്നീടത് മാറി, മനസിന്റെ ധൈര്യം വീണ്ടെടുത്തു..
അടുപ്പമുള്ളവർ പലരും ഞാൻ എന്തെങ്കിലും അബദ്ധം കാണിക്കുമോ എന്നു വരെ ഭയന്നിരുന്നു. പക്ഷെ ദൈവത്തിന്റെ ഇടപെടൽകൊണ്ട് എനിക്ക് ആ സമയത്തൊക്കെ നല്ല ധൈര്യം കിട്ടിയിരുന്നു. ജീവിതം നൽകിയ പാഠങ്ങൾ എന്നെ ഒരുപാട് മാറ്റി കളഞ്ഞു. ആരെയും അമിതമായി വിശ്വസിക്കുന്ന ഒരാളായിരുന്നു ഞാൻ. ആ സ്വഭാവം ഞാൻ മാറ്റിയെടുത്തു. ഇപ്പോൾ ഒരു ഡാൻസ് സ്‌കൂൾ ഉണ്ട്, അത് പഴയതിലും നല്ല രീതിയിൽ ഇപ്പോൾ മുന്നോട്ട് പോകുന്നു, പിന്നെ യുട്യൂബ് ചാനൽ, സീരിയൽ ഇതൊക്കെയായി വളരെ തിരക്കിലാണ് താനിപ്പോൾ എന്നും ശാലു പറയുന്നു..
ഒരു വ്യക്തി എന്ന നിലയിൽ എന്നെ പുതുക്കിപ്പണിയാൻ ഞാൻ അഴിക്കുള്ളിൽ ആയിരുന്ന ആ ദിവസങ്ങൾ എന്നെ പ്രാപ്തയാക്കി, എന്നെക്കൽ ദുഃഖം അനുഭവിക്കുന്ന ഒരുപാട് പേരെ ഞാൻ അവിടെ കണ്ടു, അവരുടെ ദുഖങ്ങൾ എന്നോട് പറഞ്ഞു, അതൊക്കെ കേട്ടപ്പോൾ എന്റെ വിഷമം ഒന്നുമല്ല എന്ന് എനിക്ക് തോന്നിപോയി, അവിടെ നിന്നും ഇറങ്ങിയാൽ എങ്ങോട്ട് പോകണമെന്ന് പോലും അറിയാത്തവരുണ്ട് എന്നും ശാലു പറയുന്നു.
2016 ആയിരുന്നു സീരിയൽ നടൻ സജി നായരുമായി ശാലു വിവാഹിതയാകുന്നത്. പക്ഷെ ഇപ്പോൾ ഇവർ വേർപിരിഞ്ഞാണ് താമസം എന്ന് സൂചിപ്പിക്കുന്ന രീതിയിൽ സജിയുടെ ഭാഗത്തുനിന്നും ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലായിരുന്നു, ഇനിയെങ്കിലും ഞാൻ പ്രതികരിച്ചില്ലെങ്കിൽ അത് മോശമല്ലേ എന്നും ഒരു ആരാധകനോടായി നടൻ ചോദിചിരുന്നതും വാർത്തയായിരുന്നു. പക്ഷെ ശാലു ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല…
Leave a Reply