ഷമിയെ ചേർത്ത് പിടിച്ച് മോദി ! ഡ്രസിംഗ് റൂമിലെത്തി പ്രചോദിപ്പിച്ച മോദിജിയോട് കടപ്പെട്ടിരിക്കുന്നു ! നിര്‍ഭാഗ്യവശാല്‍ ഇന്നലെ ഞങ്ങളുടെ ദിവസമായിരുന്നില്ല ! ഷമി പറയുന്നു !

ഇന്ത്യ ലോകകപ്പിൽ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ഏവരും, ഇപ്പോഴിതാ ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഓസ്‌ട്രേലിയക്ക് എതിരായ ഇന്ത്യയുടെ 6 വിക്കറ്റ് പരാജയത്തിന് ശേഷമാണ് പ്രധാനമന്ത്രി എത്തിയതും ഇന്ത്യൻ താരങ്ങൾക്ക് ആശ്വാസം പകർന്നത്,. നരേന്ദ്ര മോദി തങ്ങളെ കണ്ടതിനെക്കുറിച്ചും ഒപ്പം ചേർത്ത് നിർത്തിയതിനെക്കുറിച്ചും ജഡേജയും ഷമിയും സമൂഹ മാധ്യമങ്ങളിൽ കുറിച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.

മോദിജിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഷമി പോസ്റ്റ് പങ്കുവെച്ചത്, വാക്കുകൾ ഇങ്ങനെ, നിര്‍ഭാഗ്യവശാല്‍ ഇന്നലെ ഞങ്ങളുടെ ദിവസമായിരുന്നില്ല. ഞങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു. ഡ്രസിംഗ് റൂമിലെത്തി താരങ്ങളെ പ്രചോദിപ്പിച്ച പ്രധാനമന്ത്രി മോദിയോടും കടപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ തിരിച്ചുവരും.” ഷമി കുറിച്ചു. ഈ ലോകപ്പിൽ ഫൈനലിൽ ഒരു വിക്കറ്റ് നേടിയതോടെ ആദം സാംബയെ മറികടന്ന് ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി മാറി. 24 വിക്കറ്റുകളാണ്‌ വളരെ കുറച്ച് മത്സരങ്ങൾ മാത്രം കളിച്ച് താരം നേടിയത്.

അതുപോലെ തന്നെ മോദിജിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ജഡേജ കുറിച്ചത് ഇങ്ങനെ, “ടീമിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച ടൂർണമെന്റ് ആയിരുന്നു. എന്നാല്‍ അവസാനം ഫലം ഞങ്ങൾക്ക് അനുകൂലമായി. ഇതിനിടെ ഡ്രസിംഗ് റൂമില്‍ മോദിയെത്തിയത് മാനസികമായി കരുത്തേകി”, എന്നാണ് രവീന്ദ്ര ജഡേജ എക്‌സില്‍ കുറിച്ചത്.

അതുപോലെ തന്നെ ഇന്ത്യ ഫൈനലിൽ തോറ്റത് മലയാളി താരം സഞ്ജുവിന്റെ മനസിന്റെ വേദനകൊണ്ടാകുമോ എന്ന് പറഞ്ഞുകൊണ്ട് നടനും ബീന ആന്റണിയുടെ ഭർത്താവുമായ മനോജ് കുമാർ എത്തിയിരുന്നു, അദ്ദേഹം കുറിച്ചത് ഇങ്ങനെ, മോനേ സഞ്ജു, നിന്റെ മനസ്സിന്റെ ‘താപ’മാണോടാ ഈ വേള്‍ഡ് കപ്പിലെ ഇന്ത്യയുടെ ദയനീയാവസ്ഥ, വെറുതെ ചിന്തിച്ച്‌ പോവുന്നു, എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി ‘മരിക്കാൻ’ തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരില്‍ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ, സാരമില്ല, അടുത്ത വേള്‍ഡ് കപ്പ് നിന്റേയും കൂടിയാവട്ടെ. എന്നാണ് മനോജ് കുറിച്ചത്.

അതുപോലെ തന്നെ തന്നെ ലോകകപ്പ് കാണാൻ ബിസിസിഐ ക്ഷണിച്ചില്ലെന്ന് തുറന്ന് പറഞ്ഞുകൊണ്ട് കപിൽ ദേവ് രംഗത്ത് വന്നത് വളരെ ശ്രദ്ധ നേടിയിരുന്നു. എന്നെ അവർ വിളിച്ചില്ല. അതുകൊണ്ട് ഞാൻ പോയില്ല.1983 ൽ ലോകകപ്പ് വിജയിച്ച ടീം മുഴുവൻ ഒപ്പമുണ്ടായിരുന്നെങ്കിലെന്നുണ്ടായിരുന്നു. പക്ഷേ, എല്ലാവരും തിരക്കിലാണ്. ചിലപ്പോഴൊക്കെ ആളുകൾ മറന്നുപോകാനിടയുണ്ട്. അതാവും സാധ്യത.”എന്നാണ് കപിൽ ദേവ് പറഞ്ഞത്.നന്ദി പറഞ്ഞ്

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *