
കഷ്ടപ്പാടുകൾ ഒരുപാടായിരുന്നു ! കൂലിപ്പണി, പെയിന്റിങ്, ഓട്ടോ ഡ്രൈവർ ! ചെയ്യാത്ത പണികൾ ഒന്നുമില്ല ! ഞാൻ ഡിവോഴ്‌സ്ഡ് ആണ് എന്ന് വിചാരിക്കുന്നവരും ഉണ്ട് ! ഷാനവാസ് പറയുന്നു !
സീരിയൽ മേഖലയിലെ മുൻ നിര നായകന്മാരിൽ ഒരാളാണ് നടൻ ഷാനവാസ്. വില്ലൻ വേഷങ്ങളിലും നായകനായും ഷാനു മിനിസ്‌ക്രീനിൽ മിന്നി തിളങ്ങിയിരുന്നു. കുങ്കുമപ്പൂവിലെ രുദ്രനും, സീത എന്ന ജനപ്രിയയ് സീരിയലിലെ ഇന്ദ്രൻ എന്ന കഥാപത്രവും ഷാനവാസിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളായിരുന്നു, സീത എന്ന പരമ്പരക്ക് ശേഷമാണ് നടന് ഫാൻസ് ഗ്രൂപ്പുകളും ആരാധകരും കൂടിയത്. പക്ഷെ താൻ ഒരുപാട് കടമ്പകൾ കടന്നാണ് ഈ നിലയിൽ എത്തിയത് എന്ന് പലപ്പോഴായി നടൻ തുറന്ന് പറഞ്ഞിരുന്നു.
പഠനം പത്താം ക്ലാസ്സ് കഴിഞ്ഞതുമുതൽ താൻ കുടുംബം പോറ്റാൻ പല ജോലികളും ചെയ്തു തുടങ്ങി, അതിൽ കെട്ടിടംപണിക്ക് പോകും, കൂലിപ്പണി, പെയിന്റിങ്, ഓട്ടോറിക്ഷ ഓടിക്കൽ അങ്ങനെ ചെയ്യാത്തയായി ഒന്നും തന്നെയില്ല. അപ്പോഴും അഭിനയ മോഹം ഉള്ളിൽ അലയടിക്കുന്നുണ്ടായിരുന്നു, തപാൽ വഴി അഭിനയം പഠിപ്പിക്കാം എന്ന് പറഞ്ഞ് അതിനിടയിൽ ഒരു കൂട്ടർ തന്നെ പറ്റിച്ചിരുന്നു എന്നും ഷാനു പറയുന്നു. ഉമ്മയും ഭാര്യയും മക്കളും അടങ്ങുന്നതാണ് തന്റെ കൊച്ചു കുടുംബം. കഷ്ടപ്പടുകൾക്കിടയിലും താൻ ഡിഗ്രി പഠനവും പൂർത്തിയാക്കിയിരുന്നു എന്നും നടൻ പറയുന്നു.

ഉമ്മയാണ് തനിക്കെല്ലാം, ഒരുപാട് കഷ്ടപ്പടുകൾ സഹിച്ചയാളാണ് തന്റെ ഉമ്മ. അതുകൊണ്ടു തന്നെ സ്വാന്തമായൊരു വീട് വെച്ച് ഉമ്മയെ പൊന്നുപോലെ നോക്കണം എന്നാണ് എന്റെ എക്കലത്തെയും ആഗ്രഹം. വില്ലൻ വേഷങ്ങളാണ് തനിക്കെന്നും പ്രിയമെന്നും അത് ചെയ്യാൻ ഒരുപാട് ഇഷ്ടമാന്നെനും, അതാവുമ്പോള്‍ ഞാന്‍ എന്തെങ്കിലും വന്ന് നിന്ന് ചെയ്താല്‍ മതി. മറ്റേത് ആണെങ്കില്‍ ഒരുപാട് ഇമോഷന്‍സ് വാരി വിതറേണ്ടി വരുംഎന്നും ഏറെ രസകരമായി ഷാനു പറയുന്നു. ഇപ്പോൾ സീ കേരളത്തിലെ മിസ്സിസ് ഹിറ്റ്ലർ എന്ന പരമ്പരയിൽ ജിക്കെ എന്ന കഥാപത്രമാണ് നടൻ ചെയ്തുവരുന്നത്.
എനാൽ ഇടക്ക് ഷാനുവിന്റെ ഈ കഥാപത്രം ട്രോളുകൾ നേരിട്ടിരുന്നു, പക്ഷെ അതെല്ലാം തനിക്ക് ഗുണം മാത്രമേ ചെയ്യുള്ളു എന്നും കാരണം ട്രോൾ ആകുമ്പോൾ എല്ലാവരും ശ്രദ്ധിക്കും അങ്ങനെ എങ്കിലും ആളുകള്‍ അത് കാണുമല്ലോ എന്നും ഷാനു പറയുന്നു. പിന്നെ തന്റെ കുടുംബവുമായി ബന്ധപ്പെട്ട് ഒരുപാട് ഗോസിപ്പുകൾ തൻ കേട്ടിരുന്നു. ഞങ്ങൾ ഡിവോഴ്‌സാണ്, അതുകൊണ്ടാണ് ഞാൻ കുടുംബ ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യാത്തത് എന്നും പറഞ്ഞവരുണ്ട്.
എന്നാൽ എന്റെ കുടുംബത്തെ ഫേസ്‍ബുക്കിലും മറ്റും പ്രദർശിപ്പിച്ച് അവരുടെ പ്രൈവസി കളയാൻ താൻ ആഗ്രഹിക്കുന്നില്ല അതുകൊണ്ടു തന്നെയാണ് അത്തരം പരിപാടികൾ താൻ ചെയ്യാതിരിക്കുന്നതെന്നും ഷാനവാസ് പറയുന്നു. ഇനിയും സംശയം മാറിയില്ലെങ്കിൽ നേരെ മഞ്ചേരിയില്‍ വന്നാല്‍ മതി. അവിടെ ഏതേലും ഒരു ഓട്ടോ ഡ്രൈവറോട് ചോദിച്ചാല്‍ എന്റെ വീട് കാണിച്ച് തരും. അങ്ങനെ വീട്ടിൽ വന്നാൽ നല്ല ബിരിയാണിയൊക്കെ കഴിച്ചിട്ട് വിവരവും അറിഞ്ഞു സമാധാനം വീട്ടിൽ പോകാം എന്നും ഷാനു പറയുന്നു.
Leave a Reply