പറഞ്ഞു പോയതാണ്, വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷെയിൻ നിഗം !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറ്റവുമധികം ചർച്ചയായ ഒന്നാണ് ഷെയിൻ നിഗം ഒരു അഭിമുഖത്തിൽ ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയെ കുറിച്ച് നടത്തിയ ഒരു പരാമർശം, ഇപ്പോഴിതാ താൻ പറഞ്ഞതിന് മാപ്പ് ചോദിച്ചിരിക്കുകയാണ് ഇപ്പോൾ ഷെയിൻ നിഗം, ലിറ്റിൽ ഹാർട്സ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ നാട്ടിലെ പ്രമോഷന്റെ ഭാഗമായുള്ള ടെലിവിഷൻ അഭിമുഖത്തിലെ പരാമർശത്തിൽ എന്തെങ്കിലും ഉണ്ണിമുകുന്ദനേയോ അദ്ദേഹത്തിന്റെ ഫാൻസിനേയോ വേദനപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം പരസ്യമായി മാപ്പുചോദിക്കുന്നുവെന്ന് നടൻ ഷെയ്ൻ നിഗം. സുഹൃത്തുക്കളെന്ന നിലയിൽ തമാശ രൂപേണയാണ് അന്ന് അങ്ങനെ പറഞ്ഞുപോയത്. അല്ലാതെ മനപ്പൂർവം ആരെയും വേദനിപ്പിക്കാനല്ലന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഷെയിൻറെ പുതിയ സിനിമ ലിറ്റിൽ ഹാർട്സിന്റെ ഗൾഫിലെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടത്തിയ പ്രസ് മീറ്റിൽ  സംസാരിക്കുകയായിരുന്നു താരം. താനുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവാദം എന്റെ സിനിമകളെ പ്രതികൂലമായി ബാധിക്കാറില്ല. എന്ത് വിവാദമുണ്ടായാലും നല്ല സിനിമയാണെങ്കിൽ ജനം തിയറ്ററിലെത്തും. മോശമാണെങ്കിൽ എത്തുകയുമില്ല.

ഞാൻ എന്തും പറയാറുള്ളത് നല്ല ഉദ്ദേശത്തോടെയാണ്. പക്ഷെ അതിനി  ഞാനായതുകൊണ്ടാണോ അതെല്ലാം വേറെ രീതിയിൽ വ്യാഖ്യാനിച്ച് ഇങ്ങനെ വിവാദമാകുന്നതെന്നു ആലോചിച്ചാൽ ആർക്കും മനസിലാകും. ഇത്തരം വിവാദങ്ങൾ തന്നെ ബാധിക്കാറില്ലെങ്കിലും ഉമ്മച്ചിയുടെയും മറ്റും ടെൻഷൻ കാണുമ്പോൾ സങ്കടം തോന്നാറുണ്ടെന്നും ഷെയിൻ പറഞ്ഞു.

അതേസമയം ഈ സിനിമയുടെ നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ് പറയുന്നത് ഇങ്ങനെ, ഷെയിൻ നിഗമിന്റെ പേരിലുള്ള വിവാദങ്ങൾ സിനിമയ്ക്ക് ഗുണമാണോ ദോഷമാണോ എന്ന് ഞാൻ നോക്കാറില്ല. എന്നാൽ ഒരു നിലപാടുള്ള നടന്റെ കൂടെയാണ് പ്രവർത്തിച്ചത് എന്നതിൽ സന്തോഷമുണ്ട്. അനാവശ്യ വിവാദങ്ങളാണ് ഇപ്പോഴുണ്ടായിട്ടുള്ളതെന്നും സാന്ദ്ര തോമസ് പറഞ്ഞു.

പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ  തനിക്ക് ഉണ്ണി മുകുന്ദൻ മഹിമ കോംബോ വലിയ ഇഷ്ടമാണെന്ന് പറഞ്ഞ ഷെയിൻ ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നാണ് ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. യു എം എഫ് എന്നാണ് ഇതിന്റെ ചുരുക്കം. ഇത് കൂടാതെ ഉണ്ണി മുകുന്ദന്‍ ഫാന്‍സ് ഓഫ് ഇന്ത്യ എന്ന പേര് ഉണ്ടാക്കി അതിനെ ചുരുക്കി അശ്ലീല രീതിയില്‍ ആണ് ഷൈന്‍ പറഞ്ഞത്. ഇതാണ് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയത്. പക്ഷെ ഈ വിഷയത്തിൽ ഉണ്ണി മുകുന്ദൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധ നേടുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *