
തമിഴിലെ തുടക്കം പിഴച്ച് ഷെയിൻ നിഗം..! ബോക്സ്ഓഫീസിൽ തകർന്ന് ‘മദ്രാസ്‌കാരൻ’ ! നേടിയത് വെറും 80 ലക്ഷം….
മലയാള സിനിമയിൽ യുവ താരങ്ങളിൽ ഏറ്റവും ശ്രദ്ധ നേടിയ നടന്മാരിൽ ഒരാളാണ് ഷെയിൻ നിഗം. നടന്റെ ആദ്യ തമിഴ് ചിത്രമായ മദ്രാസ്‌കാരൻ വലിയ പ്രതീക്ഷയോടെ തിയറ്ററിൽ എത്തിയ സിനിമയാണ്. പക്ഷെ സിനിമ ഇപ്പോൾ സാമ്പത്തികമായി വളരെ തകർന്ന അവസ്ഥയാണ്. തിയേറ്ററില്‍ ശോഭിക്കാനാവാത്ത മദ്രാസ്‌കാരന്റെ ഒ.ടി.ടി സ്ട്രീമിങ് തിയതിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജനുവരി 10ന് ആണ് ചിത്രം റിലീസ് ചെയ്തത്. ഫെബ്രുവരിയിലാണ് മദ്രാസ്‌കാരന്‍ ഒ.ടി.ടിയില്‍ എത്തുന്നത്.
തന്റെ ആദ്യ തമിഴ് സിനിമ വലിയ പ്രതീക്ഷയോടെയാണ് നടൻ ഷെയിൻ നോക്കിയിരുന്നത്, എന്നാൽ ബോക്‌സ് ഓഫീസില്‍ വെറും 80 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. സത്യ എന്ന കഥാപാത്രമായാണ് ഷെയ്ന്‍ സിനിമയില്‍ വേഷമിട്ടത്. തമിഴിലെ അരങ്ങേറ്റം താരം മികച്ചതാക്കി എന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയെങ്കിലും ബോക്‌സ് ഓഫീസില്‍ അത് പ്രതിഫലിച്ചില്ല. ചിത്രം ഇനി ആഹാ തമിഴ് എന്ന പ്ലാറ്റ്‌ഫോമില്‍ ഫെബ്രുവരി 7ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
മലയാളത്തിലും ഏറ്റവും അവസാനം റിലീസ് ചെയ്തിരുന്ന ഷെയിൻറെ ചിത്രമായ ലിറ്റില്‍ ഹാര്‍ട്‌സ്, ഈ ചിത്രവും ബോക്‌സ് ഓഫീസില്‍ വിജയിച്ചിരുന്നില്ല. മദ്രാസ്‌കാരനും ഉണ്ണി മുകുന്ദന്റെ മാർക്കോയും ഒരുമിച്ചാണ് തിയറ്ററുകളിൽ എത്തിയത്. ത ഒരുകൂട്ടം ആളുകൾ ന്റെ സിനിമയെ മനപ്പൂർവം നെഗറ്റീവ് പറഞ്ഞ് തകർക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് ഷെയിൻ രംഗത്ത് വന്നിരുന്നു.

അന്ന് ഷെയിൻ പറഞ്ഞിരുന്നത് ഇങ്ങനെ, വെറുപ്പ് പ്രചരിപ്പിക്കരുത്. ബാക്കിയൊന്നും ഞാന്‍ പറയുന്നില്ല, പറഞ്ഞാല്‍ കണ്ണ് നിറഞ്ഞു പോകും. അങ്ങനെ ഒരു സീനിലാണ് ഞാന്‍ നില്‍ക്കുന്നത്. എല്ലാവരും സഹായിക്കണം. ജനുവിനായ സപ്പോര്‍ട്ട് വേണം നല്ലതാണെങ്കില്‍ നല്ലത് എന്ന് പറയുക. അത് മാത്രം മതി. ആരെങ്കിലും മനപൂര്‍വ്വം തകര്‍ക്കാന്‍ നോക്കുന്നുണ്ട് എന്നൊന്നും ഞാന്‍ പറയുന്നില്ല. നിങ്ങളെല്ലാവരും ആലോചിച്ചു നോക്ക് അപ്പോള്‍ വസ്തുത മനസ്സിലാകും. എന്തായാലും ദൈവം ഉണ്ട്, നീതി തന്നെ നടപ്പിലാവും. ആ വിശ്വാസം തനിക്ക് ഉണ്ടെന്നും ഷെയിന്‍ നിഗം പറയുന്നു.
അതുപോലെ തനിക്കെ എതിരെ വരുന്ന മോശം കമന്റുകളെ കുറിച്ചും ഷെയിൻ പ്രതികരിച്ചിരുന്നു, എല്ലാ മതത്തിലും നല്ലതും ചീത്തയുമുണ്ട്, എന്നിലും നന്മയും തിന്മയുമുണ്ട്, നമ്മളാരും അത്ര നല്ല ആളുകൾ അല്ലല്ലോ, നമ്മുടേത് ഒരു ചെറിയ ജീവിതമാണ്, നാളെ ആരൊക്കെ എഴുനേൽക്കുമെന്ന് പോലും ഒരു അറിയാത്തൊരു ജീവിതമാണ് നമ്മളുടേത്, അതിനിടയിൽ എന്തിനാണ് ഇങ്ങനെ ജാതിയുടെയും മതത്തിന്റെയും പേരിൽ ആളുകളെ വേർതിരിച്ച് മാറ്റി നിർത്തുന്നത്. ലോകം അവസാനിക്കാറായി ഇനിയെങ്കിലും ആർക്കെങ്കിലും ഒരു നന്മ ചെയ്ത് ജീവിക്കാൻ നോക്ക് എന്നും ഷെയിൻ പറയുന്ന വീഡിയോ ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. നമ്മുടെ മതം നമ്മളാണോ, തീരുമാനിക്കുന്നത്, ഓരോത്തരും കുഞ്ഞുങ്ങളായി ഒരു മത വിശ്വാസത്തിലേക്ക് ജനിച്ച് വീഴുകയല്ലേ, ഇതിനെ നമുക്ക് ആർക്കെങ്കിലും കുറ്റപ്പെടുത്തൽ പറ്റുമോ.. എന്നും ഷെയിൻ ചോദിക്കുന്നു.
Leave a Reply