സിനിമയിൽ വന്നതുകൊണ്ട് എന്റെ വിദ്യാഭ്യാസ യോഗ്യത ഇതാണ് !! ശാന്തി കൃഷ്ണ
മലയാളികളുടെ എക്കാലത്തെയും പ്രിയ നായികയാണ് ശാന്തി കൃഷ്ണ, ഏറെ കാലം മലയാള സിനിമയിൽ ഉണ്ടായിരുന്ന താരം വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്നിരുന്നു ഇപ്പോൾ വീണ്ടും സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുയാണിന് താരം, പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശാന്തി കൃഷ്‌ണ സിനിമയിൽ എത്തുന്നത് 1976ല്‍ ‘ഹോമകുണ്ഡം’ എന്ന ചിത്രത്തില്‍ അഭിനയിച്ചുവെങ്കിലും അത് അത്ര ശ്രദ്ധ നേടിയിരുന്നില്ല അതിനു ശേഷം ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിൽ വിജയ് മേനോനൊപ്പം നായികയായി താരം അഭിനയിച്ച ചിത്രം ശ്രദ്ധിക്കപ്പെട്ടു, അതിനു ശേഷം നിരവധി അവസരങ്ങൾ ശാന്തി കൃഷ്ണയെ തേടിയെത്തി.. ആ ചിത്രത്തിൽ ചെറുപ്പമായിരുന്ന ശാന്തി വിവാഹിതയായ ഒരു പെണ്കുട്ടിയായിട്ടാണ് അഭിനയിച്ചിരുന്നത്.
അക്കാലത്തെ എല്ലാ സൂപ്പർ ഹീറോകളുടെയും നായികയായിരുന്നു ശാന്തി കൃഷ്ണ, വിഷ്ണുലോകം എന്ന ചിത്രം ഇപ്പോഴും മിനിസ്‌ക്രീനിൽ ഹിറ്റാണ്, ഏറെ നാളത്തെ ഇടവേളക്ക് ശേഷം നിവിൻ പോളി നായകനായ ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്, നയനകന്റെ ‘അമ്മ വേഷമാണ് താരം കൈകാര്യം ചെയ്തിരുന്നത്, ആ ചിത്രം വളരെ ഹിറ്റായിരുന്നു, അനശ്വര നടൻ ശ്രീനാഥായിരുന്നു ശാന്തി കൃഷ്ണയുടെ ആദ്യ ഭർത്താവ്, പക്ഷെ ഇവരുടെ ദാമ്പത്യം അതികം നീണ്ടുനിന്നില്ല, അധികം വൈകാതെ ഈ ബന്ധവും വേര്‍പിരിഞ്ഞു. പിന്നാലെ ശാന്തി കൃഷ്ണ 1998ല്‍ സദാശിവന്‍ ബജോറിനെ വിവാഹം ചെയ്തു.ഈ ബന്ധവും ഒരുപാട് നീണ്ടു നിന്നില്ല അതും 2016ല്‍ അവസാനിക്കുകയാണ് ഉണ്ടായത്.
താരമിപ്പോൾ തന്റെ വിദ്യാഭ്യാസത്തെ കുറിച്ച് തുറന്ന് പറയുകയാണ്, അക്കാലത്തൊക്കെ ഏതെകിലും ഒന്നാണ് മിക്കവരും തിരഞ്ഞെടുത്തിരുന്നത് ഒന്നെങ്കിൽ സിനിമ അത് അല്ലെങ്കിൽ വിദ്യഭ്യാസം, രണ്ടുംകൂടി ഒരുമിച്ച് കൊണ്ടുപോകുന്നത് വളരെ കുറവായിരുന്നു, പക്ഷെ സിനിമയിൽ വന്നതുകൊണ്ട് എനിക്ക് എന്റെ വിദ്യാഭ്യാസത്തിനു യാതൊരു കുഴപ്പവും സംഭവിച്ചിരുന്നില്ല കൗമാരകാലത്ത് തന്നെ സിനിമയില്‍ വന്നെങ്കിലും എനിക്ക് ഡിഗ്രി പഠനം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞു. അതിനും മുകളില്‍ പഠിക്കണമെന്ന് എനിക്ക് തോന്നിയില്ല. ഒരു പക്ഷെ തിന്നിയിരുന്നെങ്കിൽ പഠനം മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് സാധിച്ചേനെ എന്നും താരം പറയുന്നു…..പക്ഷെ എന്നൊക്ക എന്റെ മനസ്സിൽ നൃത്തവും സിനിമയും ആയിരുന്നു അതാണ് അന്ന് കൂടുതൽ പഠിക്കാൻ തോന്നാതിരുന്നത് എന്നും ശാന്തി കൃഷ്ണ പറയുന്നു…
എന്നിരുന്നാലും ഒരു അടിസ്ഥാന വിദ്യഭ്യാസം വേണമെന്ന് എനിക്ക് തോന്നിയിരുന്നു, അതാണ് ഡിഗ്രി പൂർത്തിയാക്കിയത് എന്നും താരം പറയുന്നു, അത് കൊണ്ട് ഡിഗ്രി പൂര്‍ത്തികരിച്ചു. ഞാന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് നല്ല വേഷങ്ങള്‍ ലഭിച്ചിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സാറിന്റെ ഉള്‍പ്പെടെയുള്ള സിനിമകള്‍ എനിക്ക് നടിയെന്ന നിലയില്‍ പ്രയോജനം ചെയ്തു. ഓഫ് ബീറ്റ് സിനിമകളും, വാണിജ്യപരമായ ചിത്രങ്ങളും എനിക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ട് എന്നും താരം പറയുന്നു.
Leave a Reply