മോഹൻലാലിൻറെ കോടികൾ ആർക്ക് വേണം ! സ്വന്തം മകനെപോലും മറന്ന എ മനുഷ്യൻ ലാലുമൊനെ ഒരുനോക്ക് കാണാനാണ് ആഗ്രഹിച്ചത് ! മോഹൻലാലിനെ വിമർശിച്ച് ശാന്തിവിള ദിനേശ് !

സംവിധായകൻ എന്നതിലുപരി പല വിവാദമായ തുറന്ന് പറച്ചിലുകളും നടത്തിയതിലൂടെ ശ്രദ്ധ നേടിയ ആളാണ് ശാന്തിവിള ദിനേശ്. മലയാള സിനിമ ലോകത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത നിർമ്മാതാവായിരുന്നു പി കെ ആർ പിള്ള, അടുത്തിടെ ആയിരുന്നു അദ്ദേഹം വിടവാങ്ങിയത്. എന്നാൽ അദ്ദേഹത്തിനെ ഒരുനോക്ക് കാണാൻ തയ്യാറാകാതിരുന്ന മോഹൻലാലിനെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് ശാന്തിവിള ദിനേശ് പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

അതിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ, മലയാള സിനിമക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ആളുകൂടിയായിരുന്ന അദ്ദേഹം വാർധക്യ സ​ഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി തുടങ്ങി ശ്രദ്ധേയ സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച പികെആറിന്റെ മരണത്തിൽ അനുശോചനമറിയിച്ച് നടൻ മോഹൻലാൽ ഫേസ്ബുക്കിൽ കുറിപ്പും പങ്കുവെച്ചിരുന്നു.

അദ്ദേഹത്തിന്റെ നിർമ്മാണ ജീവിതത്തിൽ ആ മനുഷ്യന് ഏറ്റവും വലിയ ഹിറ്റ് ഉണ്ടാക്കി കൊടുത്ത സിനിമ ‘ചിത്രം’ ആയിരുന്നു. അദ്ദേഹത്തിന് പേരും പ്രശസ്തിയും പണവും നേടിക്കൊടുത്ത സിനിമ. ആ സിനിമയുടെ നൂറാമത് ദിവസം ആഘോഷിക്കുന്ന സമയത്ത് പ്രിയ​ദർശന്റെ മോഹൻലാലിന്റെയും തോളിൽ കൈയിട്ട് പറഞ്ഞു ഇവർ രണ്ടും എന്റെ മക്കളാണെന്ന്. നൂറാം ദിവസം മോഹൻലാലിനും പ്രിയദർശനും മാരുതി കാർ കൊടുത്തു. ചിത്രത്തിലെ നായികയായ രഞ്ജിനിക്ക് 75000 രൂപയ്ക്ക് മ്യൂസിക് സിസ്റ്റവും ടിവിയും വാങ്ങിക്കൊടുത്തു.

ആ പാവം അങ്ങനെയാണ്, സ്നേഹിച്ചാൽ ജീവനുംകൂടി നൽകും. അവസാന നിമിഷം പോലും ഈ സിനിമാക്കാർ ആരും അദ്ദേഹത്തെ തിരിഞ്ഞുപോലും നോക്കിയില്ല. ‘എറണാകുളത്തുള്ള രഞ്ജിനിക്ക് തൃശൂരുള്ള അദ്ദേഹത്തെ പോയി കാണാൻ തോന്നിയില്ല. വീടിന്റെ രണ്ടാമത്തെ നിലയിൽ നിന്ന് ആരെങ്കിലും ​ഗേറ്റ് തുറന്ന് അകത്തേക്ക് വന്നാൽ ഉടൻ അദ്ദേഹം ചോദിക്കും, ‘ആ വരുന്നത് ലാലു മോൻ ആണോ എന്ന്’. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒറ്റ ആ​ഗ്രഹമേ ഉണ്ടായിരുന്നുള്ള മോഹൻലാലിനെ അവസാനമായി കാണണമെന്ന്. ഈ വിഷയം എന്നോട് അദ്ദേഹത്തിന്റെ ഭാര്യ രമ പിള്ള സംസാരിച്ചു.

ഈ കാര്യം പറഞ്ഞുകൊണ്ട് ഞാൻ ചെയ്ത വിഡിയോ ബി ഉണ്ണികൃഷ്ണൻ കാണുകയും  വിവരം ലാലിനെ അറിയിച്ചു, പിള്ള സാറിന് ചികിത്സയ്ക്ക് എത്ര രൂപ വേണമെങ്കിലും കൊടുക്കാം എന്ന് പറയൂയെന്ന് ഉണ്ണികൃഷ്ണനോട് മോഹൻലാൽ പറഞ്ഞു. ഉണ്ണികൃഷ്ണൻ എന്നെ വിളിച്ച് സംസാരിച്ചു. ഞാൻ രമ പിള്ളയെ വിളിച്ച് സംസാരിച്ചപ്പോൾ പറഞ്ഞത് ഞങ്ങൾക്ക് പത്ത് പൈസ വേണ്ടെ. കാണണം എന്ന ആ​ഗ്രഹം മാത്രമേ അദ്ദേഹത്തിനുള്ളൂ എന്ന്. ആ മനുഷ്യൻ മരിക്കുന്നത് വരെ ലാൽ പോയിട്ടില്ല.

ആ പാവം മരിച്ച ശേഷവും അദ്ദേഹത്തെ പോയി കാണുന്നതിന് പകരം ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്. അദ്ദേഹം പോസ്റ്റിടാൻ വേന്ദ്രനാണ്. വേണ്ടതും വേണ്ടാത്തതുമായ എന്തും പോസ്റ്റ് ചെയ്യും’ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞ ഒരു കാര്യവും ആത്മാർത്ഥമല്ലെന്നും, വന്ന വഴികൾ മറക്കരുത് എന്നും അദ്ദേഹം ആരോപിക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *