
നാൽപ്പത് വർഷങ്ങൾക്ക് ശേഷം സാലിയും നിമ്മിയും കണ്ടുമുട്ടിയപ്പോൾ ! ശാരിയെ കണ്ടപ്പോൾ നിറ കണ്ണുകളോടെ കാർത്തിക ഓടിവരികയായിരുന്നു ! ആ നിമിഷത്തെ കുറിച്ച് താരങ്ങൾ !
മലയാള സിനിമയിൽ എക്കാലവും ഓർത്തിരിക്കുന്ന മികച്ച ചിത്രങ്ങളിൽ ഒന്നാണ് പദ്മരാജൻ സംവിധാനം ചെയ്ത ‘ദേശാടനക്കിളികൾ കരയാറില്ല’. 1986ൽ പത്മരാജന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ദേശാടനക്കിളികൾ കരയാറില്ല’ എന്ന കണ്ടവർ ആ രണ്ടുപെൺകുട്ടികളെയും മറക്കാൻ സാധിച്ചിട്ടുണ്ടാവില്ല. സാലിയും നിമ്മിയുമായി കാർത്തികയും ശാരിയും തകർത്ത് അഭിനയിച്ച ചിത്രം ഇന്നും മിനിസ്‌ക്രീനിൽ ഹിറ്റാണ്. അതിൽ ശാരി ഇന്നും അഭിനയ രംഗത്ത് സജീവമാണ്. ശാരിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച രണ്ടു ചിത്രങ്ങളാണ് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’, ‘ദേശാടനക്കിളി കരയാറില്ല’ എന്നിവ.
അതേസമയം വെറും രണ്ടു വർഷം മാത്രം സിനിമയിൽ നിന്ന കാർത്തിക ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായി വിവാഹത്തോടെ സിനിമ ഉപേക്ഷിക്കുകയായിരുന്നു. ശാരി ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും സെലക്ടീവായി സിനിമകൾ ചെയ്യാറുണ്ട്. ഇപ്പോഴിതാ നാൽപ്പത് വർഷങ്ങൾക്കുശേഷം നിമ്മിയും സാലിയുമായി സ്ക്രീനിൽ ഒരുമിച്ച് വിസ്മയിപ്പിച്ചവർ നീണ്ട നാല്പത് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ച് കണ്ടുമുട്ടുന്നതിനെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ വളരെ ശ്രദ്ധ നേടുന്നത്.
വീണ്ടും ‘ദേശാടനക്കിളി കരയാറില്ല’ തിരക്കഥയുടെ കവർ റിലീസിന് വേണ്ടിയാണ് പദ്മരാജന്റെ ഭാര്യയ്ക്കൊപ്പം ശാരി കാർത്തികയുടെ വീട്ടിൽ എത്തിയത്. ശാരിയെ കണ്ടതും സന്തോഷം കൊണ്ട് കാർത്തികയുടെ കണ്ണുകൾ നിറഞ്ഞു. ഓടിവന്നു ശാരിയെ ചേർത്ത് പിടിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയായിരുന്നു. പിന്നീട് കൂട്ടുകാരിയെ കുറിച്ച് വാതോരാതെയുള്ള സംസാരമായിരുന്നു. അവരുടെ വിശേഷങ്ങൾ ഇങ്ങനെ, കരിയലക്കാറ്റുപോലെ സിനിമ ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ദേശാടനക്കിളി കരയാറില്ലെന്ന സിനിമയെ കുറിച്ച് എന്നോട് സാർ പറഞ്ഞത്.

സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് തന്നെയായിരുന്നു. ശാരിയുടെ ഫസ്റ്റ് സിനിമയായിരുന്നു. ഞങ്ങൾ തമ്മിൽ പെട്ടന്ന് ജെല്ലായി. അതിനുള്ള കാരണം എനിക്ക് അറിയില്ല. ബോൾഡ് ക്യാരക്ടറായിരുന്നു ശാരിയുടേത്. ബോൾഡ് ക്യാരക്ടർ ചെയ്യില്ലെന്ന് ആദ്യമെ ഞാൻ പറഞ്ഞിരുന്നു. കാരണം ഞാൻ പൊതുവെ ഷൈ ആയിട്ടുള്ള വ്യക്തിയാണ്. പിന്നെ ആര് എന്ത് പറഞ്ഞാലും ഞാൻ ആദ്യം നോ പറയും. എനിക്ക് ഈ സ്വഭാവമാണെന്ന് ഭർത്താവും പറയാറുണ്ട്.
സത്യത്തിൽ ആ സിനിമയുടെ കഥ എന്താണെന്ന് അറിയാതെ പോലുമാണ് സിനിമ ചെയ്തത്. കാരണം സ്ക്രിപ്റ്റ് കണ്ടിട്ടില്ല. അവർ പറയുന്നത് ചെയ്യും. ഇപ്പോഴാണ് പദ്മരാജൻ അങ്കിൾ കൾട്ട് സിനിമയാണ് അന്നേ ചിന്തിച്ച് ചെയ്ത് വെച്ചിരിക്കുന്നതെന്ന് എനിക്ക് മനസിലായത്. മാത്രമല്ല അന്ന് ഞാൻ ഒരു രണ്ട് വർഷം കൊണ്ട് ഇരുപത് സിനിമ ചെയ്ത് അഭിനയം നിർത്തി എന്നും കാർത്തിക പറയുന്നു. ശാരി എന്ന പേര് പോലും തനിക്ക് തന്നത് പടമരാജൻ സാർ ആണെന്നും സിനിമയെ കുറിച്ച് നല്ല ഓർമ്മകളാണ് ഉള്ളതെന്ന് ശാരിയും പറയുന്നു.
Leave a Reply