പിള്ളേരെ പിന്നെ എന്തിനാണുണ്ടാക്കുന്നത്, അഭിനയിച്ചോണ്ടിരുന്നാല്‍ മതിയല്ലോ ! നടിമാരുടെ അവസ്ഥ ഇതാണ് ! ഷീല പറയുന്നു !

മലയാള സിനിമയിൽ ഷീല എന്ന അഭിനേത്രിയായുടെ സ്ഥാനം അത് വളരെ വലുതാണ്. മലയാള സിനിമ ലോകത്തെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ പദവി നേടിയെടുത്ത ആളാണ് ഷീല. ഒരുപാട് സിനിമകൾ അവർ ചെയ്തിട്ടുണ്ട് എങ്കിലും ഇന്നത്തെ തലമുറയെ പോലും ആരാധകരാക്കി മാറ്റാൻ ചെമ്മീൻ എന്ന ഒരൊറ്റ സിനിമ തന്നെ ധാരാളമാണ്. വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികളെ അതിജീവിച്ച ആളാണ് ഷീല.

ഇപ്പോഴിതാ സിനിമ രംഗത്ത് നടിമാർക്ക് എന്തുകൊണ്ട് നിലനിൽപ്പ് ഇല്ല എന്നതിന്റെ കാരണം തുറന്ന് പറയുകയാണ് ഷീലാമ്മ.  ഇന്ത്യന്‍ എക്‌സ്പ്രസുമായി നടത്തിയ അഭിമുഖത്തിലാണ് അവർ സംസാരിച്ചത്.  വിവാഹവും പ്രസവവും സ്ത്രീകളുടെ ജീവിതത്തില്‍ സംഭവിക്കേണ്ടതാണെന്നും കരിയറിനപ്പുറം കുടുംബത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഷീല അഭിപ്രായപ്പെട്ടു. അവരുടെ ആ വാക്കുകൾ ഇങ്ങനെ..

ഇപ്പോൾ മലയാള സിനിമ തന്നെ എടുക്കുക ആണെങ്കിൽ മോഹൻലാലും മമ്മൂട്ടിയും ഇപ്പോഴും സൂപ്പർ സ്റ്റാറുകളാണ്. എത്രയോ കൊല്ലങ്ങള്‍ കൊണ്ടാണ് ഈ പേരെടുത്തത്. അവര്‍ക്ക് ശേഷം എത്ര നടികള്‍ വന്നു. അവരെല്ലാം ബ്രേക്കെടുത്തു. കാരണം പെണ്ണെന്നാല്‍ കല്യാണം കഴിക്കണം. ആ സമയത്ത് പ്രസവിക്കണം. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും. ഫിസിക്കലായി പെണ്ണുങ്ങള്‍ക്കും ആണുങ്ങള്‍ക്കും വ്യത്യാസമുണ്ട്. കൊച്ചിനെ നോക്കണം..

അവർക്ക് പാൽ നൽകണം, അവരുടെ എല്ലാ കാര്യങ്ങളും നോക്കിക്കണ്ടു ചെയ്യണം,  കൊച്ചിനെ ഇട്ട് ഓടി വരാനൊക്കുമോ. എന്നാൽ ഈ ചുമതലകളൊന്നും ആണുങ്ങള്‍ക്കില്ല. അവര്‍ ഒരുപാട് കാലം കഷ്ടപ്പെട്ട് ഉണ്ടാക്കി വെച്ചതിനാലാണ് ഇന്നും സൂപ്പര്‍ സ്റ്റാറുകളായി നില്‍ക്കുന്നത്. അവർക്ക് സിനിമയിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥ വരുന്നില്ല.  അവരുടെ ഭാ?ഗ്യം കൊണ്ട് മാത്രമല്ല. ഭാ?ഗ്യം കൊണ്ട് ഒരു പടവും ഓടില്ലെന്നും അവർ പറയുന്നു.

നടി എന്ന് പറയുമ്പോൾ അവർ ഒരു സ്ത്രീയാണ്, അവരുപോലും അറിയാതെ അവര്‍ക്ക് ഒരുപാട് ചുമതലകൾ  വന്നു ചേരും. ഞാന്‍ തന്നെ സിനിമയില്‍ നിന്ന് പോയത് കൊച്ചിനെ നോക്കണമെന്നത് കൊണ്ടാണ്. സ്‌കൂളില്‍ നിന്ന് അടി വന്നപ്പോള്‍ ഉടനെ ഷൂട്ടിം?ഗ് സ്‌പോട്ടില്‍ നിന്നും ഓടിപ്പോയി. അതേസമയം ഭര്‍ത്താവാണെങ്കില്‍ ഭാര്യയുണ്ടല്ലോ നോക്കിക്കോളും എന്ന് വിചാരിക്കും. അതാണ് വ്യത്യാസം. അഭിനയത്തേക്കാള്‍ കുടുംബമാണ് വലുത്. ആയിരം ആണുങ്ങളുണ്ടെങ്കിലും ഒരു സ്ത്രീയില്ലാതെ കുടുംബമാവില്ല. കുറേ ആണുങ്ങളുള്ള വീട് ഒരു കുടുംബമാവണമെങ്കില്‍ അവിടെ ഒരു സ്ത്രീ വേണം. പിള്ളേരെ പിന്നെ എന്തിനാണുണ്ടാക്കുന്നത്, അഭിനയിച്ചോണ്ടിരുന്നാല്‍ മതിയല്ലോ. എന്നും ഷീല പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *