സിനിമയിൽ എത്തിയത് കാരണം ജീവിതത്തിൽ ഒരുപാട് നഷ്ട്ടങ്ങൾ ഉണ്ടായി ! ഷീലു
മലയാള സിനിമയിൽ മികച്ച നിരവധി കഥാപാത്രങ്ങൾ അവതിപ്പിച്ച മികച്ച അഭിനേത്രിയാണ് ഷീലു എബ്രഹാം, ചുരുങ്ങിയ കാലംകൊണ്ടുതന്നെ അവർ മുൻ നിര നായകന്മാർക്കൊപ്പം അഭിനയിച്ചിരുന്നു, ഒരു നടി എന്നതിലുപരി അവർ മികച്ചൊരു നർത്തകികൂടിയാണ്, പ്രൊഫഷണലി ഷീലു ഒരു നഴ്‌സാണ്, വിവാഹത്തിന് മുമ്പ് ഷീലു വിദേശ രാജ്യങ്ങൾ ഉൾപ്പടെ നിരവധി സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നു, 2013 ലാണ് ഷെല് സിനിമയിൽ എത്തിയത്, വീപ്പിങ് ബോയ് ആയിരുന്നു ആദ്യ ചിത്രം അതിനു ശേഷം നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു യെങ്കിലും അതിൽ ഷീ ടാക്സി, ആടും പുലിയാട്ടം, മംഗ്ളീഷ്, കനൽ, പുതിയ നിയമം, പട്ടാഭിരാമൻ, അൽ മല്ലു തുടങ്ങിയ ചിത്രങ്ങൾ വലിയ വിജയവും ശീലുവിന്റെ കഥാപാത്രങ്ങൾ ശ്രെദ്ധിക്കുകയും ചെയ്തിരുന്നു… ഇപ്പോൾ സിനിമയിൽ എത്തിയ ശേഷവും വിവാഹ ശേഷവും തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ തുറന്ന് പറയുകയാണ് ഷീലു….
വിവാഹത്തിന് മുമ്പ് താനൊരു നഴ്‌സായിരുന്നു, കുവൈറ്റ്, ഹൈദ്രബാദ്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ അവർ ജോലി ചെയ്തിരുന്നു, പഠിച്ചിറങ്ങിയ ഉടനെത്തന്നെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു, വിവാഹ ശേഷമാണു ജോലി വിട്ടത്, അദ്ദേഹം ഒരു ബിസിനെസ്സ് മാൻ ആയിരുന്നു, ഇപ്പോൾ ഒരു നിർമാതാവ് കൂടിയായ എബ്രഹാം മാത്യു ആണ് ശീലുവിന്റെ ഭർത്താവ്. നഴ്‌സയ്‌തുകൊണ്ടുതന്നെ അമേരിക്കയിലോ യൂറോപ്പിലോ അങ്ങനെ യെവിടെയെങ്കിലുമുള്ള ആളെ വിവാഹം കഴിച്ച് അങ്ങോട്ടേക്ക് പോകുന്നതായിരിക്കും എൻ്റെ ഭാവി എന്നാണ് വിവാഹത്തിന് മുമ്പുവരെ താൻ കരുതിയിരുന്നത്എന്നും ഷീലു പറയുന്നു…
എല്ലാം അത് അങ്ങനെ ആയിരുന്നില്ല ഒരു ബിസിനെസ്സ് കാരന്റെ ഭാര്യയും നല്ലൊരു കുടുംബിനിയായി രണ്ടു മക്കളുടെ അമ്മയായി നാട്ടിൽതന്നെ നല്ലൊരു ജീവിതം എനിക്ക് ലഭിച്ചു , അതുകൊണ്ട് തന്നെ ഇപ്പോൾ താൻ എല്ലാത്തിലുമുപരി നല്ലൊരു കുടുംബിനിയാകാൻ തനിക്ക് സാധിച്ചുയെന്നും ശീലുപറയുന്നു. അങനെ പോയ്‌കൊണ്ടിരിക്കുമ്പോൾ തോന്നി നൃത്തം ഒന്നുക്കൂടി ഒന്ന് പ്രാക്ടീസ് ചെയ്യാമെന്ന്, അദ്ദേഹം സിനിമ നിർമാണ രംഗത്തേക്കും നീങ്ങി, അബാം മൂവീസ് എന്ന ബാനർ തുടങ്ങി, അതിൽ ഒരു പരസ്യ ചിത്രത്തിനുവേണ്ടി മോഡലുകളെ തിരക്കിയപ്പോഴാണ് അദ്ദേഹം ചോദിച്ചത് എന്നാൽ അതിന് നിനക്കുതന്നെ ചെയ്തുകൂടേയെന്ന്… അങ്ങനെയാണ് താൻ ആദ്യമായി ക്യാമറക്ക് മുന്നിൽ യെത്തുന്നത്….
പിന്നെ യെങ്ങനെയൊക്കെയോ സിനിമയിൽ നിന്നും ഒരുപാട് അവസരങ്ങൾ വന്നു ആദ്യമൊക്കെ മടിയായിരുന്നു പിന്നെ അദ്ദേഹവും ധൈര്യം തന്നു, പക്ഷെ അത് കാരണം തനിക്ക് ചില വിഷമങ്ങൾ ഉണ്ടായി, സിനിമയിൽ യെത്തിയതുകൊണ്ട് താനെ സുഹൃത്തുക്കളും ബന്ധുക്കളും തന്നോട് മോശമായി പെരുമാറി, എൻ്റെ ചില നല്ല സുഹൃത്ത് ബന്ധങ്ങൾ തകരാൻ സിനിമ ഒരു കാരണമായി മാറി എന്നും അത് കൂടാതെ തന്റെ വീട്ടുകാരും ഒരുപാട് എതിർത്തു,സിനിമ മോശം ഫീൽഡാണെന്നും അതിലേക്ക് പോയപോയാൽ നീയും മോശമാകും എന്നും, ഭർത്താവുമായുള്ള ബന്ധം മോശമായതുകൊണ്ടാണ് താൻ സിനിമയി എത്തിയതെന്നും ചില സുഹൃത്തുകൾ പറഞ്ഞു എന്നും ഷീലു തുറന്ന് പറയുന്നു…..
Leave a Reply