മലയാള സിനിമ മറന്നു പോയ നടൻ, ഒരുപക്ഷെ ഈ നടൻ കണ്ട ഉയരങ്ങൾ ഒന്നും നമ്മുടെ മെയിൻ സ്റ്റാറുകളൊന്നും കണ്ടു കാണില്ല ! നടൻ ഷിജുവിന്റെ ആരുമറിയാത്ത ജീവിത കഥ !

ഇന്ന് ഷിജുവിനെ കൂടുതൽ പേർക്കും മിനിസ്ക്രീൻ രംഗത്തുകൂടിയാകും പരിചയം, പക്ഷെ അങ്ങനെ അറിയപ്പെടേണ്ടതും ഒതുങ്ങി പോകേണ്ടതുമയ ഒരു നടനല്ല അദ്ദേഹം, ഒരുപക്ഷെ അദ്ദേഹത്തെ കുറിച്ച് നമ്മളിൽ പലർക്കും ഒരറിവും ഉണ്ടാകില്ല എന്നതാണ് സത്യം. എന്നാൽ അദ്ദേഹം ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടൻ ആണെന്നുള്ളത് എത്ര പേർക്കറിയാം.. നമ്മൾ കാണാത്ത അറിയാത്ത ഷിജുവിന്റെ ജീവിത യാത്ര വിവരിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും  ശ്രദ്ധ നേടുന്നത്.

ഇന്നും ഹിറ്റ് സിനിമകളുടെ കൂട്ടത്തിൽ പെടുന്ന സിദ്ധിഖ് -ലാൽ കൂട്ട് കെട്ടിൽ ഒരുങ്ങിയ  ഹിറ്റ് ചിത്രം കാബൂളിവാല, അതിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് ഈ ഷിജുവിനെ ആയിരുന്നു. അന്ന് സിദ്ധിഖ് -ലാൽ കൂട്ട് കെട്ട് തിളങ്ങി നിൽക്കുന്ന സമയമാണ്. ആ സമയത്ത് അവരുടെ പടത്തിൽ  നായകനായി ഒരു  എൻട്രി കിട്ടുക എന്ന്  പറഞ്ഞാൽ അതൊരു  ചില്ലറ കാര്യമല്ലല്ലോ, ആ ചെറുപ്പക്കാരൻ മതിമറന്ന് സന്തോഷിച്ചു. ഒരുപാട് സ്വപ്ങ്ങൾ കണ്ടു, പക്ഷെ പിന്നീടറിയുന്നു ആയ സ്ഥാനത്തേക്ക് വിനീത് എത്തിയെന്ന്.

ആ സമയയത്ത്  അദ്ദേഹം ഒരുപാട് വിഷമിച്ചു, പക്ഷെ  എങ്ങനെയെങ്കിലും സിനിമയിൽ എത്തണം എന്ന വാശിയായി. അക്കാലത്ത് സിനിമാമോഹങ്ങളുമായി നടക്കുന്ന ഒരു ശരാശരി നിമാപ്രേമി എങ്ങോട്ടാണോ വണ്ടി കയറുന്നത് അങ്ങോട്ടേക്ക് ആ യുവാവും യാത്രയായി, അഭിനയിക്കണമെന്ന അതിയായ മോഹമല്ലാതെ കലാപരമായുള്ള വലിയ കഴിവുകളോ, ചെറിയ നാടകങ്ങളിൽ പോലും അഭിനയിച്ചുള്ള പരിചയമോ എടുത്ത് പറയാൻ ഇല്ലാതെ അയാൾ മദിരാശിയിൽ കാല് കുത്തി.

കൈയിൽ ആകെ ഉണ്ടായിരുന്നത് ആത്മവിശ്വാസം മാത്രമായിരുന്നു. അന്നത്തെ കാലത്ത് സിനിമയിൽ ചാൻസ് കിട്ടാൻ ഒരു സാധാരണക്കാരന് അനുഭവിക്കേണ്ടി വന്ന യാതനകളൊക്കെ മൂപ്പരുടെ ജീവിതത്തിലും സംഭവിച്ചു. നീണ്ട കഷ്ടപ്പാടിന്  ശേഷം അയാൾക്ക് ഐ വി ശശി സംവിധാനം ചെയ്യുന്ന” ദി സിറ്റി “എന്ന പടത്തിൽ ഒരു വേഷം ലഭിക്കുന്നു. അദ്ദേഹം അത്യാവശ്യം ആത്മവിശ്വാസത്തോടെ തന്നെ ആദ്യത്തെ സീൻ കൈകാര്യം ചെയ്തു. പക്ഷെ തനിക്ക് ഉയരക്കൂടുതലാണ്, നമുക്ക് വേറെ എന്തെങ്കിലും പടത്തിൽ നോക്കാം എന്ന് പറഞ്ഞ് പറഞ്ഞുവിട്ടു. അയാളുടെ ആത്മവിശ്വാസങ്ങളിൽ ഒന്നായ “ഉയരം”തന്നെ അയാളുടെ ആദ്യത്തെ റോൾ നഷ്ടമാക്കി.. അതോടെ മാനസികമായി തകർന്ന ആ മനുഷ്യനെ ആത്മവിശാസത്തോടെ നടത്താൻ സ്വന്തം ചേട്ടനും കൂട്ടുകാരുമടക്കം പലരും കൂടെ നിന്നു.

ഒരു സുഹൃത്ത് മുഖാന്തരം തമിഴിൽ  ശരത് കുമാർ നായകനായ “മഹാപ്രഭൂ “എന്ന പടത്തിൽ വില്ലനായി പേരെടുത്ത് പറയാവുന്ന അരങ്ങേറ്റം ലഭിച്ചു, ശേഷം നടൻ രാജൻ പി ദേവുമായി സൗഹൃദത്തിലാവുന്നതും ആ സൗഹൃദം കാരണം സിദ്ദിഖ് ഷമീർ സംവിധാനം ചെയ്യുന്ന മഴവിൽകൂടാരം എന്ന മലയാള ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയതും. ആ സമയത്ത് തമിഴിലെ “മഹാപ്രഭൂ” അത്യാവശ്യം ഹിറ്റായതോടെ അയാളെ തേടി തെലുങ്കിൽ നിന്ന് മറ്റൊരു ഭാഗ്യമെത്തി.. അങ്ങനെ തെലുങ്കിലും, തമിഴിലും അദ്ദേഹം സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറി.

ഒരു ഗോഡ്ഫാദർ എന്നൊക്കെ രെടുത്ത് പറയാന്പോലും ആരുമില്ലാതെ, സാധാരണ സിനിമാമോഹികൾ അനുഭവിക്കുന്ന ബുദ്ദിമുട്ടുകൾ എല്ലാം തന്നെ അനുഭവിച്ചുകൊണ്ട് ഫീൽഡിൽ വന്ന് തന്റെ വളരെ ചെറിയ വയസ്സിൽ തന്നെ പരിചയമില്ലാത്ത മറ്റൊരു ഭാഷയിൽ പോയി ഏതാണ്ട് ഒരു കൊല്ലത്തോളം ഓടിയ ഒരു പടത്തിന്റെ ഹീറോ ആയി! മലയാളം ,,തമിഴ് ,,തെലുങ്ക് ,,കന്നഡ ,,ഇംഗ്ലീഷ്, ഒഡിയ തുടങ്ങി ആറു ഭാഷകളിലെ അഭിനയപരിചയം. 2002-ൽ “In the name of Buddha “എന്ന ഇംഗ്ലീഷ് സിനിമയിൽ നായകനായി ഈ ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ വരെ നിരൂപകരുടെ ശ്രദ്ധയാകർഷിച്ചു. ഒന്നാലോചിച്ചു നോക്കിയാൽ ഇവിടെ മൂപ്പര് കണ്ട ഉയരങ്ങളൊന്നും ഇപ്പോഴും ഇമ്മടെ പല മെയിൻ സ്റ്റാറുകളും കണ്ടിട്ടില്ല എന്നതാണ് വാസ്തവം എന്നും കുറിപ്പിൽ പറയുന്നു

 

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *