ഭാവനയും നവീനും ഒരുമിച്ച് ഒരു യാത്രപോലും പോയിട്ടില്ല ! അവൾക്ക് ഏറ്റവും അടുപ്പമുള്ള ആ രണ്ടുപേർ ! പക്ഷെ അവർക്ക് പോലും അവളെ സമാധാനിപ്പിക്കാൻ കഴിയാറില്ല ! അത്രയും കഠിനമായിരുന്നു അവളുടെ അനുഭവങ്ങൾ!

മലയാള സിനിമയിലെ ഏറ്റവും ആക്റ്റീവ് ആയ അഭിനേത്രിമാരിൽ ഒരാളായിരുന്നു ഭാവന. സിനിമയിലുള്ള എല്ലാവരുമായി വളരെ സൗഹൃദം. സിനിമക്ക് അപ്പുറത്തും എല്ലാ പാരികപാടികളിലും സജീവം. അങ്ങനെ വളരെ സന്തോഷവതിയായി കാണപ്പെട്ട ഭാവനയുടെ ജീവിതത്തിൽ വളരെ അപ്രതീക്ഷിതമായി സംഭവിച്ചത് വളരെ ധാരുണയമായ ഒരു സംഭവമാണ്. ഇപ്പോൾ അഞ്ചു വർഷം പിന്നിടുമ്പോൾ ഭാവന താണ്ടി വന്ന വഴികളെ കുറിച്ച് നടിയുടെ അടുത്ത സുഹൃത്തുക്കളായ സയനോരയും ശിൽപ ബാലയും പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

അവരുടെ വാക്കുകൾ ഇങ്ങനെ, ഞങളുടെ ഗ്യാങ്ങിൽ എപ്പോഴും ആക്റ്റീവ് ആയിട്ടുള്ള ആളും സന്തോഷവതിയായ കുട്ടിയും അവളായിരുന്നു. ഞങ്ങളെല്ലാം ഒന്നിച്ചിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ചിരിച്ച് കളിച്ച് നടക്കുന്നയാളും അവളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അവളെ ഇരയെന്നായിരുന്നും സംബോധന ചെയ്തിരുന്നത്. അതിപ്പോള്‍ അതിജീവിതയിലേക്ക് മാറിയിരിക്കുകയാണ്. എത്രമാത്രം പ്രയാസമേറിയതായിരുന്നു ആ യാത്രയെന്ന് അവള്‍ക്കേ അറിയൂ. ആദ്യമൊക്കെ ഞങ്ങളും കരഞ്ഞ് പോവുമായിരുന്നു.

ഇടയ്ക്ക് പക്ഷെ അവള്‍ അപ്രത്യക്ഷയാവാറുണ്ട്. അതേക്കുറിച്ച് ഓർത്ത് തന്നെയാണ് പോവാറുള്ളത്. ശരിയായി വരാന്‍ സമയമെടുക്കുമെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. സംഭവിച്ചതിനെക്കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടി വരുന്നൊരു സാഹചര്യം അത് അവള്‍ക്ക് മാത്രമേ തരണം ചെയ്യാനാവൂ. ഒരുപക്ഷെ ഞങ്ങളിലാര്‍ക്കെങ്കിലുമാണ് ഇത് സംഭവിച്ചതെങ്കില്‍ ഒരിക്കലും അതിജീവിക്കാന്‍ കഴിയുമായിരുന്നില്ല.

അവൾക്ക് ഈ ലോകത്ത് ഏറ്റവും അടുപ്പമുള്ള രണ്ടുപേർ അവളുടെ അമ്മയും ഭർത്താവുമാണ്. എന്നാല്‍ ചില സന്ദർഭങ്ങളിൽ അവര്‍ക്ക് പോലും അവളെ ആശ്വസിപ്പിക്കാനാവുന്നില്ല. എന്തെങ്കിലും നെഗറ്റീവ് കാര്യങ്ങള്‍ വന്നാല്‍ ഞങ്ങളാരും അവളോട് അതേക്കുറിച്ച് പറയാറില്ല. അവള്‍ അത് കാണാതിരിക്കണേയെന്നാണ് ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറുള്ളത്. പഴയ അവളെ തിരിച്ച് കിട്ടുന്നതിനായുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍. അവൾ വിജയിച്ചു എന്ന് തന്നെയാണ് ഞങ്ങൾ എല്ലാവരും വിശ്വസിക്കുന്നത്.

ഒരുപക്ഷെ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ അവൾ ജീവിതം അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പോരാടാനായിരുന്നു അവള്‍ തീരുമാനിച്ചത്. ഒരുപാട് പേര്‍ക്ക് അവള്‍ പ്രചോദനമായിട്ടുണ്ട്. ചലച്ചിത്ര മേളയിലേക്ക് അവള്‍ വന്നപ്പോള്‍ ജനം അവളെ സ്വീകരിച്ചത് കണ്ടപ്പോള്‍ അവള്‍ വിജയിച്ചുവെന്നാണ് തോന്നിയത്. കേസൊക്കെ അവസാനിച്ച് അവള്‍ ഒന്ന് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ച് തുടങ്ങുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍.

അവളുടെ വിവാഹം ഞങ്ങൾ ഒരുപാട് ആഗ്രഹിച്ച സ്വപ്നം കണ്ട ഒന്നായിരുന്നു. മെഹന്ദിക്ക് പോലും അവള്‍ക്ക് ഞങ്ങളെയല്ലാതെ പുറമെ നിന്നാരേയും വിളിക്കാന്‍ പറ്റിയിരുന്നില്ല. കരയാതെ ഒരു രാത്രി പോലും അവളെ അവളുടെ ഭര്‍ത്താവ് കണ്ടിട്ടില്ല. അവര്‍ക്ക് ഒന്നിച്ചൊരു യാത്ര പോലും പോവാനായിട്ടില്ല. നീതി കിട്ടുമെന്നാണ് അവളുടെ വിശ്വാസം. അതാണ് അവള്‍ സോഷ്യല്‍മീഡിയയിലൂടെ ഒന്നും സംസാരിക്കാത്തതെന്നുമായിരുന്നു ശില്‍പ ബാലയും സയനോരയും പറഞ്ഞത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *