പറഞ്ഞ സമയത്ത് ബിജു മേനോൻ എത്തിയില്ല ! അവതാരകനായി എത്തിയ ബിജുമേനോനോട് അന്ന് ശിവാജി ഗണേശൻ പറഞ്ഞത് ! വെളിപ്പെടുത്തൽ

മലയാള സിനിമ രംഗത്ത് എന്നും നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ ബിജു മേനോൻ. ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരം ഇന്നും സിനിമ രംഗത്തെ നിറ സാന്നിധ്യമാണ്. ഏത് വേഷവും അനായാസം ചെയ്യാനുള്ള ബിജുവിന്റെ കഴിവ് അത് എടുത്ത് പറയേണ്ടതാണ്. വില്ലനായും നടനായും  സഹ താരമായും സിനിമയിൽ നിറഞ്ഞുനിൽക്കുന്ന അദ്ദേഹം മഠത്തില്‍പറമ്പ്’ എന്ന തറവാട്ടിലാണ് ജനിച്ചത്, നാലു മക്കൾ അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബത്തിലെ ആദ്യ അഭിനേതാവ് അദ്ദേഹം ആയിരുന്നില്ല മറിച്ച് അദ്ദേഹത്തിന്റെ അച്ഛൻ ബാലകൃഷ്ണ പിള്ളയാണ്..

മലയത്തിൽ അധികമാർക്കും അറിയാത്ത  പി.എന്‍ ബാലകൃഷ്ണപിള്ള എന്ന ബിജു മേനോന്റെ അച്ഛൻ  10 ഓളം മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സമസ്യ, ഞാവല്‍പ്പഴങ്ങള്‍, സരിത, അശ്വത്ഥാമാവ്, മാറ്റൊലി, വീരഭദ്രന്‍, ഇതും ഒരു ജീവിതം, രചന എന്നിങ്ങനെയുള്ള സിനിമകളില്‍ അദ്ദേഹം ചെറിയ ചില വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മലയാള സിനിമ ലോകത്ത് ആഗ്രഹിച്ചതുപോലെ ഒരു സ്ഥാനം നേടി എടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പക്ഷെ മകനിലൂടെ അദ്ദേഹം ആ സ്വപനം പൂവണിഞ്ഞു എന്ന് വേണം പറയാൻ.

ഇപ്പോഴിതാ നടനവിസ്മയം ശിവാജി ഗണേശനെ അഭിമുഖം ചെയ്യാൻ ബിജു മേനോനോട് അദ്ദേഹം പറഞ്ഞ ഒരു കാര്യത്തെ കുറിച്ച് ഇപ്പോൾ ഫോട്ടോഗ്രാഫർ കൊല്ലം മോഹനൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ സിനിമ വാരികയായ നാനയ്ക്ക് വേണ്ടിയായിരുന്നു ശിവാജി ഗണേശനെ അഭിമുഖം ചെയ്യാനായി ബിജു മേനോനെ ചുമതലപ്പെടുത്തിയത്. വേറെ പല താരങ്ങളേയും ചോദിച്ചിരുന്നു എങ്കിലും  ആദ്ദേഹത്തിന് ഇഷ്ടമായത് ബിജു മേനോനെ ആയിരുന്നു അതിന്റെ കാരണം എന്താണെന്ന് അറിയില്ല. അഭിമുഖം എടുക്കാനായി അദ്ദേഹം ഒരു ദിവസം സമയം നൽകുകയും ചെയ്തിരുന്നു. വൈകുന്നേരം അഞ്ച് മണിക്ക് സമയം നൽകിയത്. അന്ന് ചെന്നൈയിൽ മില്ലെനിയം സ്റ്റാഴ്സിന് ഷൂട്ടിങ്ങ് നടക്കുന്ന സമയമായിരുന്നു.

അങ്ങനെ ശിവാജി ഗണേശൻ സമയം നൽകിയത് അനുസരിച്ച് ഞങ്ങൾ  കൃത്യം അഞ്ചു മണിക്ക് അവിടെ എത്തി, ബിജു നേരിട്ട് അങ്ങോട്ട് എത്തിക്കോളാം എന്ന് പറയുകയായിരുന്നു. എത്തിക്കാം എന്ന് സംവിധായകനും ഉറപ്പ് നൽകിയിരുന്നു. പക്ഷെ ഉടനെ എത്തും എന്നുപറഞ്ഞ ബിജുവിനെ കാണാനില്ല. ഒരു അഞ്ച്, അഞ്ചര മണിയായപ്പോൾ ശിവാജി ഗണേശന്റെ മൂത്തമകൻ പുറത്തിറങ്ങി വന്നിട്ട് പറഞ്ഞു  അദ്ദേഹം പുറത്ത് പോകണമെന്ന്.  പിന്നീട് പ്രഭുവും വന്നു. അദ്ദേഹവും പുറത്തു പോകണമെന്ന് പറഞ്ഞ് പോയി. ഞങ്ങൾ പറഞ്ഞ സമയം വൈകിയതിനെ തുടർന്നാണ് ഇവർ ഇങ്ങനെ പറഞ്ഞ് പുറത്ത് പോയത്. ഒടുവിൽ 6.30, 7 മണി ആയപ്പോൾ ബിജു എത്തി. എന്തായാലും അഭിമുഖം എടുത്തു. കുറെ ചോദ്യമൊക്കെ ചോദിച്ചു. അഭിമുഖത്തിന്റെ ഭാഗമായി പുതിയ ആളുകൾക്ക് നൽകാനായുള്ള ഉപദേശത്തെ കുറിച്ച് അദ്ദേഹം ചോദിച്ചു. കൃത്യനിഷ്ടയെന്നാണ് ശിവാജി ഗണേശൻ പറഞ്ഞത്. പറഞ്ഞാൽ പറഞ്ഞ സമയത്ത് വരണം. ബാക്കിയെല്ലാം ശരിയായിക്കോളുമെന്നും അദ്ദേഹം അന്ന് ബിജുവിന്റെ മുഖത്ത് നോക്കി കടുപ്പിച്ച് പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *