
ബോബി ചെമ്മണ്ണൂർ ജയിലിൽ പോവാനുള്ള കുറ്റമൊന്നും ചെയ്തിട്ടില്ല, അത് കണ്ടപ്പോൾ വിഷമം തോന്നി ! ഷിയാസ് കരീം
വ്യവസായ പ്രമുഖം ബോബി ചെമ്മണ്ണൂർ ഇപ്പോൾ ജയിലാണ്, നടി ഹണി റോസിന്റെ പരാതിയിലാണ് അദ്ദേഹം ഇപ്പോൾ അഴിക്കുള്ളിലായത്. ഇപ്പോഴിതാ ബോബി ചെമ്മണ്ണൂരിനെ ജയിലിലടച്ചതില്‍ വിഷമമുണ്ടെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് മോഡലും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീം. എന്നാല്‍ ഹണി റോസിനെ താന്‍ ഒരിക്കലും കുറ്റം പറയില്ല. ആ സ്ത്രീയുടെ ഭാഗത്ത് തന്നെയാണ് നില്‍ക്കുന്നത്. പക്ഷേ ഇങ്ങനെയൊരു കേസില്‍ ജയിലില്‍ പോകേണ്ട കാര്യം ഉണ്ടോ എന്നൊണ് ചിന്തിക്കുന്നത്. ബോചെക്ക് നല്ല പ്രായമുണ്ട്. അയാളെ കഴുത്തില്‍ പിടിച്ച് ജീപ്പിലേക്ക് തള്ളുന്ന സീനൊക്കെ കണ്ടപ്പോള്‍ വിഷമം തോന്നി. താന്‍ രണ്ടുപേരുടെയും ഭാഗത്തല്ല. ബൊച്ചെയുടെ ഭാഗത്തും തെറ്റുണ്ട്, ഹണി റോസിന്റെ ഭാഗത്തും തെറ്റുണ്ടെന്നേ പറയുകയുള്ളൂ എന്നാണ് ഷിയാസ് കരീം പറയുന്നത്.
ഷിയാസിന്റെ വാക്കുകൾ ഇങ്ങനെ, എനിക്ക് ഭയങ്കര വിഷമം തോന്നി. സ്ത്രീകളെ പറയുന്നത് ഒരു വിഷയം ആണെങ്കിൽ പോലും ഈ ലോകത്ത് സ്ത്രീകളും പുരുഷന്മാരും ഉള്ള സ്ഥലമാണ്. അതിനുള്ള വിട്ടു വീഴ്ച ആകാം. ബോച്ചെയുടെ ഒരു നേച്ചർ അങ്ങനെയാണ്. ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയെ കൊണ്ട് നന്നാക്കാൻ ഒന്നും നമ്മൾക്ക് ആകില്ല. പിന്നെ അദ്ദേഹം ജ,യി,ലി,ൽ പോയി അതിനോടുന്നും ഞാൻ യോജിക്കുന്നില്ല. ഇവിടെ കൊ,ല,പാ,തകം ചെയ്ത ആളുകളോ ഡ്ര,ഗ്സ് യൂസ് ചെയ്തു പിടിച്ചാൽ പോലും ജ,യി,ലിൽ പോകുന്നില്ല. അതൊക്കെ ആണല്ലോ ഏറ്റവും വലിയ ക്രിമിനൽ കുറ്റം. ബോഡി ഷെയ്മിങ് തെറ്റായ കാര്യമാണ്. പക്ഷെ കമന്റ് അടിച്ചതിന്റെ പേരിൽ ജയിലിൽ പോകേണ്ടി വന്നതിനോട് യോജിപ്പില്ല.

പക്ഷെ അപ്പോഴും ഒരു സ്ത്രീയെ മോശം പറയുന്നത് വളരെ തെറ്റായ കാര്യമാണ്, അത് ഞാൻ അങ്ങനെതന്നെ വിശ്വസിക്കുന്ന ആളാണ്. പക്ഷെ ഭീകരമായ തെറ്റ് ചെയ്യുന്നവർ അല്ലെ പോകുന്നത്. അന്ന് എനിക്ക് എതിരെയും ഫേക്ക് ആയ ഒരു കേസ് വന്നിരുന്നു. അന്ന് ഞാൻ ചിന്തിച്ചതും ഒരു ദിവസം ജയിലിൽ പോകുന്നതും നൂറുദിവസം അവിടെ കിടക്കുന്നതും ഒരുപോലെ എന്നാണ്. പക്ഷേ ഇപ്പോൾ അയാൾക്ക് അതിന്റെ കുറ്റബോധം കാണും. ഇനി ഇത് അവർത്തിക്കരുതെന്ന താക്കീത് ആകാമായിരുന്നു, ഒരു സ്ത്രീയെ ശാ,രീ,രി,കമായി ഉ,പ,ദ്ര,വിച്ചാൽ ഉറപ്പായും ജ,യി,ലിൽ പോകണം. പക്ഷെ ഈ ഒരു വിഷയത്തിൽ ജയിലിൽ പോയതിനോട് എനിക്ക് യോജിപ്പില്ല.
ഭീകരമായി മ,ദ്യ,പി,ച്ചു വണ്ടി ഓടിച്ചു ആളുകളെ ഇടിച്ചിടുന്ന കേ,സു,കൾ ഇല്ലേ അപ്പോഴും ലൈസൻസ് കട്ട് ആകുന്നതേ ഉള്ളൂ. എങ്കിലും ഇത് ഇത്തിരി കടന്നു പോയി എന്ന് ഞാൻ വിശ്വസിക്കുന്നു,. നിയമത്തിൽ സ്ത്രീകൾക്കുള്ള ആനുകൂല്യങ്ങൾ അവർ ഭീകരമായി മുതലെടുക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാ കേസുകളിലും അല്ല, ചില കേസുകളിൽ അങ്ങനെ ആണെന്ന് തോനുന്നു. നമ്മൾക്ക് ഇഷ്ടമുള്ള വേഷങ്ങൾ ഇടുന്നതിൽ മറ്റൊരാൾക്ക് അഭിപ്രായം പറയേണ്ട കാര്യമില്ല. ഞാൻ ഹണിയുടെ ആ ഭാഗത്തോട് യോജിക്കുന്നു. പക്ഷെ പതിനാലു ദിവസം റിമാൻഡ് ചെയ്യേണ്ട കുറ്റം അദ്ദേഹം ചെയ്തിട്ടുണ്ടോ എന്നാണ് തന്റെ സംശയമെന്നും ഷിയാസ് പറയുന്നു.
Leave a Reply