ഒരു രക്ഷയുമില്ല’ !! ശോഭനയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയിൽ തരംഗമാകുന്നു !!
ശോഭന എന്ന അഭിനേത്രിക്ക് യാതൊരു അഭിമുഖത്തിൻന്റെയും ആവിശ്യമില്ല, നടി, നർത്തകി എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച അതുല്യ പ്രതിഭ, കലാ ജീവിതത്തിനു വേണ്ടി തന്റെ വ്യക്തി ജീവിതം തെജിച്ച ആദരണീയ വ്യക്തിത്വം, എന്നിങ്ങനെ വിശേഷങ്ങൾ ഏറെ…. 1970 ജനിച്ച 51 വയസുള്ള താരം ഇപ്പോഴും കാഴ്ചയിൽ ആ പഴയ കർത്തുമ്പി തന്നെ.. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി, ഇഗ്ളീഷ് തുടങ്ങിയ ഭാഷാളിൽ എല്ലാം തന്റെ കഴിവ് തെളിച്ച ആളാണ് ശോഭന..
രണ്ടു നാഷണൽ അവാർഡും കേരള സ്റ്റേറ്റ് അവാർഡും സ്വാന്തമാക്കിയ താരം നൃത്ത വേദികളിൽ ഇപ്പോഴുവും നിറ സാന്നിധ്യമാണ്, നിരവധി കുട്ടികൾക്ക് അവർ നൃത്തം പഠിപ്പിക്കുകയും ചെയ്യുന്നു.. ഇപ്പോൾ സിനിമ മേഖലയിൽ നിന്നും വിട്ടുനിൽക്കുന്ന താരം അടുത്തിടെ വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു..
മലയാളികൾ ഇപ്പോഴും അവരെ ഒരുപാട് ഇഷ്ടപെടുന്നു, വീണ്ടും സിനിമകളിൽ സജീവമാകണമെന്ന് ഏവരും ആഗ്രഹിക്കുന്നു, ഒരു കാലത്ത് സൂപ്പർ നായകന്മാരുടെ ഭാഗ്യ നായികയിരുന്നു ശോഭന.. മിന്നാരം, മണിച്ചിത്ര താഴ്, ഹിറ്റ്ലർ, മഴയെത്തുംമുമ്പേ, ഇന്നലെ തുടങ്ങിയ നിരവധി ചിത്രങ്ങൾ…
1984 ൽ പുറത്തിറങ്ങിയ ഏപ്രിൽ 18 എന്ന ബാലചന്ദ്ര മേനോൻ ചിത്രത്തിൽ കൂടിയാണ് അഭിനയ രംഗത്ത് ശോഭന എത്തുന്നത്, അതിനു ശേഷം കാണാമറയത്ത്, ഇത്തിരി പൂവേ ചുവന്ന പൂവേ, അലകടലിനക്കരെ, അവിടുത്തെ പോലെ ഇവിടയും വസന്ത സീന തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ, തമിഴിൽ എനിക്കുൾ ഒരുവൻ എന്ന ചിത്രമാണ് ആദ്യമായി നായികയാകുന്നത്..
ഹിന്ദി, ഇഗ്ളീഷ് എന്നീ ഭാഷകളിൽ മൂന്ന് ചിത്രങ്ങൾ ചെയ്തിരുന്നു, നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ താരം ചെയ്യാറുണ്ട്, ചില ടീവി പരിപാടിയിൽ ജഡ്ജായും താരം എത്താറുണ്ട്. പഴയ നടി അംബിക സുകുമാരൻ, നടി സുകുമാരി, നടൻ കൃഷ്ണന, വിനീത് എന്നിവർ ശോഭനയുടെ അടുത്ത ബന്ധുക്കളാണ്, ശോഭനയും വിനീതും നിരവതി നൃത്ത പരിപാടികൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ശോഭനയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും താല്‍പ്പര്യമാണ്.
ഇപ്പോൾ അടുത്ത ദിവസങ്ങളിയായി ശോഭനയുടെ ഏതാനും ചിത്രങ്ങൾ ഇപ്പോള്‍ സോഷ്യല്‍ മീഡിയിൽ വൈറലാണ്. പാന്റും ടോപ്പുമണിഞ്ഞ് അല്‍പ്പം വ്യത്യസ്തമായ ഗ്ലാമർ ഗെറ്റപ്പിലാണ് ശോഭനയെ ചിത്രങ്ങളില്‍ കാണുന്നത്. പുതിയ സിനിമയില്‍ നിന്നുള്ളതാണോ ചിത്രങ്ങള്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. “ഈ പ്രായത്തിലും എന്നാ ഒരിതാ,” എന്ന് അത്ഭുതത്തോടെ കമന്റ് ചെയ്യുന്നവരും കുറവല്ല.
നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യല്‍ മീഡിയയില്‍ സജീവമായത് ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന.
Leave a Reply