മകളുടെ സ്‌കൂളിൽ നിന്നും ഒരു ഫോൺ വന്നാൽ പേടിക്കുന്ന ഒരു സാധാരണ അമ്മയാണ് ഞാൻ ! ഇപ്പോൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു ! വിശേഷങ്ങൾ പങ്കുവെച്ച് ശോഭന !

ലോകം മുഴുവൻ ആരാധകരുള്ള നടിയും നർത്തകിയുമാണ് ശോഭന. സൗത്തിന്ത്യൻ സിനിമയിൽ ഒരു സമയത്ത് ഏറെ തിളങ്ങി നിന്ന ശോഭന, ഇന്ന് നൃത്ത ലോകത്ത് മുഴുകി കഴിയുകയാണ്. ഇനി ഉള്ള തന്റെ ജീവിതം മകൾ അനന്ത നാരായണിക്ക് വേണ്ടി ഉള്ളതാണെന്ന് ശോഭന പറഞ്ഞിരുന്നു. 2010 ല്‍ ആണ് ഒരു പെണ്‍കുഞ്ഞിനെ ശോഭന ദത്തെടുത്തിരുന്നു. ഇന്ന് മറ്റെന്തെനിക്കളൂം അമ്മ എന്ന വേഷമാണ് തനിക്ക് ഏറ്റവും ഇഷ്ടം എന്നാണ് ശോഭന പറയുന്നത്. മകൾ നാരായണിയുടെ എല്ലാ കാര്യങ്ങൾക്കും വലിയ പ്രാധാന്യമാണ് ശോഭന നൽകുന്നത്, മകളെ കുറിച്ച് എപ്പോൾ പറഞ്ഞാലും ഒരുപാട് സംസാരിക്കുന്ന ആളാണ് ശോഭന അത്തരത്തിൽ ഇപ്പോഴിതാ മകളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.  മകളുടെ വസ്ത്രധാരണത്തിലുള്‍പ്പെടെ അതീവ ശ്രദ്ധ കൊടുക്കാറുണ്ട് എന്നും ശോഭന പറയുന്നു.

അമ്മയുടെ സിനിമകൾ മകൾ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ, അടുത്തിടെയാണ് കുറച്ച് സിനിമകൾ ഒക്കെ കണ്ടു തുടങ്ങിയത്. ‘അമ്മാ വാട്ട് ആര്‍ യു ഡൂയിങ്’ എന്നാണ് സിനിമകൾ കണ്ട ശേഷം എന്നോട് ചോദിച്ചത്, അവള്‍ക്കത് കണ്ട് അമ്പരപ്പാണ്. ഞാന്‍ ഇങ്ങനെയായിരുന്നു എന്ന് ചെറുചിരിയോടെ അവളോട് പറഞ്ഞു. പക്ഷെ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. കാരണം അതില്‍ എനിക്ക് ഒരു മകളുണ്ടല്ലോ, കല്യാണി പ്രിയദര്‍ശന്‍. എന്റെ കാര്യത്തില്‍ മകള്‍ കുറച്ച്‌ പൊസസീവ് ആണെന്നാണ് ശോഭന പറയുന്നത്.

പതിമൂന്നാമത്തെ വയസിൽ സിനിമയിൽ എത്തിയ ആളാണ് ഞാൻ, ശേഷം ഒരുപാട് തിരക്കുള്ള ജീവിതമായി മാറി, ഞനും ഉർവശിയും ഒക്കെ ഒരു വർഷം 22 സിനിമകൾ ചെയ്തിട്ടുണ്ട്. ജീവിതത്തിന്റെ നല്ല സമയം മുഴുവൻ അങ്ങനെ  നഷ്ടപ്പെട്ടുപോയി. ഇപ്പോൾ അതോർക്കുമ്പോൾ വിഷമം വരാറുണ്ട്. ചെന്നൈയിൽ ഞാൻ പഠിച്ച അതെ സ്‌കൂളിലാണ് മകളെയും പഠിപ്പിക്കുന്നത്. സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിനോട് എനിക്ക് എതിർപ്പായിരുന്നു. എന്റെ പാവാടയുടെ നീളം എവിടെ വരെ വേണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്, അത്തരം നിലപാടുകൾ കൊണ്ട് ഞാൻ ഒരു അഹങ്കാരി ആണെന്ന സംസാരം ഒക്കെ ഉണ്ടായിരുന്നു.

മകളുടെ കാര്യത്തിൽ ഞാൻ ഏതൊരു അമ്മയെപ്പോലെ തന്നെയാണ്, അവളുടെ സ്‌കൂളിൽ നിന്ന് ഒരു കോൾ വന്നാൽ കൈ കാലുകൾ വിറക്കുന്ന ഒരു സാധാരണ അമ്മയാണ് ഞാൻ, ചിലപ്പോൾ അവർ ഗുഡ് ന്യൂസ് പറയാൻ ആയിരിക്കും വിളിക്കുന്നത്, എന്നാലും ആ കോൾ കാണുമ്പോൾ ആദ്യം പേടിയാണ്. ഞാന്‍ പറയുന്നതിന്റെ എതിരേ അവൾ ചെയ്യൂ, അതാണല്ലോ പ്രായം. അതുകൊണ്ട് അവൾ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുള്ള കാര്യങ്ങള്‍ ചെയ്യേണ്ട ഞാന്‍ പറയൂ. അപ്പോഴത് ചെയ്യും. അങ്ങനെയുള്ള തമാശകളിലൂടെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത്, ഇപ്പോൾ അവൾ വലിയ കുട്ടിയായി എന്നും ശോഭന പറയുന്നു. മകളെ മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടുവരുന്നത് എനിക്ക് ഇഷ്ടമല്ല, എല്ലാവരെയും പോലെ അവളും ഒരു സാധാരണ കുട്ടിയാണ്, എന്തിന് ഞാനെന്റെ മകളെ മാധ്യമങ്ങളുടെ മുന്നില്‍ കൊണ്ടു വരണം എന്നും ശോഭന ചോദിക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *