കെട്ടിപ്പിടിക്കുമ്പോള്‍ നിന്റെ മൂക്കിള എന്റെ ദേഹത്ത് ആക്കരുത്, അത് മൂക്കിളയല്ല എന്ന് 40 കൊല്ലമായി പറയുന്നു ! മോഹൻലാലിനെ കുറിച്ച് ശോഭന പറയുന്നു !
മലയാള സിനിമയിൽ ഇന്നും പകരംവെക്കാനില്ലാത്ത താര ജോഡികളാണ് മോഹൻലാലും ശോഭനയും, നമ്മൾ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന എത്ര എത്ര കഥാപാത്രങ്ങളാണ് ഇരുവരും ചേർന്ന് ജീവൻ പകർന്നത്, കഴിഞ്ഞ ദിവസം മോഹൻലാലിന്റെ ജന്മദിനത്തിൽ ശോഭന പങ്കുവെച്ച ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മുമ്പൊരിക്കൽ ഒരു തമിഴ് ടിവി ഷോയില്‍, കൂടെ അഭിനയിച്ചവരെ കുറിച്ച് പറയുന്ന ഒരു സെഗ്മെന്റിലാണ് ശോഭന ലാലിനെ കുറിച്ച് വളരെ രസകരമായ ചില കാര്യങ്ങള്‍ പറഞ്ഞത്. ലാലു എന്നാണ് ശോഭന മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനെ വിളിക്കുന്നത്.
അത്തരത്തിൽ തന്റെ ലാലുവിനെ കുറിച്ച് ശോഭന പറയുന്നത് ഇങ്ങനെ, ‘ഇമോഷണല്‍ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ കണ്ണില്‍ ഗ്ലിസറിനിടുമല്ലോ, കെട്ടിപ്പിടിക്കുമ്പോള്‍ ലാലുവിന്റെ ഷര്‍ട്ടില്‍ അത് പതിയും. അപ്പോള്‍, എപ്പോഴും പറയും നിന്റെ മൂക്കിള എന്റെ ദേഹത്ത് ആക്കരുത് എന്ന്. അത് മൂക്കിളയല്ല, ഗ്ലിസറിനാണ് ലാലു എന്ന് എത്ര പറഞ്ഞാലും ലാലു കേള്‍ക്കില്ല. നാല്‍പത് വര്‍ഷമായി അത് തന്നെ പറഞ്ഞുകൊണ്ടിരിയ്ക്കുകയാണ്’ ശോഭന പറഞ്ഞു.
മോഹൻലാലിൻറെ ഒപ്പം ഏറ്റവും കൂടുതൽ തവണ നായികയായി അഭിനയിച്ചത് ശോഭന ആണ് അതുകൊണ്ട് തന്നെ ഇരുവരും തമ്മിൽ വളരെ അടുത്ത സൗഹൃദമാണ്, അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ലാലേട്ടന്റെ തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ച് നിര്‍ത്തിയെടുത്ത ശോഭനയുടെ ഈ ഫോട്ടോയില്‍ ഇരുവരുടെയും സൗഹൃദം എത്രത്തോളമാണെന്ന് ഫീല്‍ ചെയ്യാം. ചിത്രത്തിൽ വളരെ അധികം എളിമയോടെയാണ് മോഹന്‍ലാലും നില്‍ക്കുന്നത്.. അതുപോലെ തന്നെ ശോഭന പങ്കുവച്ച ഫോട്ടോ മാത്രം പെട്ടന്ന് ശ്രദ്ധ നേടാന്‍ ഒരു കാരണമുണ്ട്. മോഹന്‍ലാലിനെ ഇത്ര അധികാരത്തോടെ ചേര്‍ത്തു പിടിച്ച മറ്റൊരു നടി ഇന്റസ്ട്രിയില്‍ ഉണ്ടായിട്ടില്ല എന്നത് തന്നെയാണ് ആ കാരണവും..
ഈ ജോഡികൾ വീണ്ടും ഒന്നിക്കുന്നു എന്ന സന്തോഷം കൂടി ആരാധകർ പങ്കുവെക്കുന്നു. അതുപോലെ തന്നെ മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ മഞ്ജു വാര്യരെയാണോ അതോ ശോഭനയെയാണോ ലാലേട്ടന് ഏറ്റവുമിഷ്ടം എന്ന ഒരു ചോദ്യം ചോദിച്ചിരുന്നു. അതിനു അദ്ദേഹത്തിന്റെ ഉത്തരം, ശോഭന എന്നായിരുന്നു, കാരണം ശോഭന എനിക്കൊപ്പം ഏകദേശം അമ്പത്തിനാലോളം സിനിമകളിൽ അഭിനയിച്ച നടിയാണ്. അതുപോലെ മഞ്ജു എന്നോടൊപ്പം ഏഴോ ഏട്ടോ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇവരിൽ ആര് മികച്ചതെന്ന് പറയാൻ എനിക്ക് വളരെ പ്രയാസമുള്ള കാര്യമാണ്. എങ്കിലും ശോഭന എന്നാണ് എന്റെ ഉത്തരം.. അതിനു കാരണം ശോഭനക്കാണ് സിനിമയിൽ കൂടുതൽ എക്സ്പീരിയൻസ് എന്നതായിരുന്നു..
Leave a Reply