‘ഒരുപാട് ഇഷ്ടങ്ങൾ ഉണ്ടായിട്ടും സിനിമ ഉപേക്ഷിക്കാൻ ചില കാരണങ്ങൾ ഉണ്ടായിരുന്നു’ ! ഇഷ്ട ചിത്രങ്ങളെ കുറിച്ചും ശോഭന പറയുന്നു !!
മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളാണ് ശോഭന. കലാ ജീവിതത്തിനു വേണ്ടി തന്റെ വ്യക്തി ജീവിതം തെജിച്ച ആദരണീയ വ്യക്തിത്വം, എന്നിങ്ങനെ വിശേഷങ്ങൾ ഏറെ…. 1970 ജനിച്ച 51 വയസുള്ള താരം ഇപ്പോഴും കാഴ്ചയിൽ ആ പഴയ കർത്തുമ്പി തന്നെ.. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി, ഇഗ്ളീഷ് തുടങ്ങിയ ഭാഷാളിൽ എല്ലാം തന്റെ കഴിവ് തെളിച്ച ആളാണ് ശോഭന..
രജനികാന്ത്, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള താരം രണ്ടു നാഷണൽ അവാർഡും കേരള സ്റ്റേറ്റ് അവാർഡും സ്വാന്തമാക്കിയിരുന്നു.. നൃത്ത വേദികളിൽ ഇപ്പോഴുവും നിറ സാന്നിധ്യമാണ് ശോഭന, നിരവധി കുട്ടികൾക്ക് അവർ നൃത്തം പഠിപ്പിക്കുകയും ചെയ്യുന്നു..
‘ഏപ്രിൽ 18’ എന്ന ബാലചന്ദ്ര മേനോൻ ചിത്രത്തിൽ കൂടിയാണ് അഭിനയ രംഗത്ത് ശോഭന എത്തുന്നത്, അതിനു ശേഷം കാണാമറയത്ത്, ഇത്തിരി പൂവേ ചുവന്ന പൂവേ, അലകടലിനക്കരെ, അവിടുത്തെ പോലെ ഇവിടയും വസന്ത സീന തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ, തമിഴിൽ എനിക്കുൾ ഒരുവൻ എന്ന ചിത്രമാണ് ആദ്യമായി നായികയാകുന്നത്.. ഇപ്പോൾ സോഷ്യൽ മീഡിയിൽ വളരെ സജീവമാണ് ശോഭന അടുത്തിടെ താരം ഫേസ്ബുക്ക് ലൈവിൽ എത്തിയിരുന്നു..
ആരാധകരുടെ ചോദ്യത്തിന് താരം മറുപടികൾ പറഞ്ഞിരുന്നു, സിനിമയെ കുറിച്ചും നൃത്തത്തെ കുറിച്ചും ഒരുപാട് സംസാരിച്ചിരുന്നു, സിനിമ തനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണെന്നും സിനിമ തനിക്ക് ഒരുപാട് പോസിറ്റിവിറ്റി തന്നിരുന്നു. ഒരുപാട് ആരാധകരും അവരുടെ സ്‌നേഹവും എല്ലാം ചേര്‍ന്ന് നമുക്ക് ഒരുപാട് കംഫര്‍ട്ട്‌നെസ്സ് സിനിമ നല്‍കും. അത്രയും കംഫര്‍ട്ട് ആയാല്‍ ശരിയാവില്ല എന്നു തോന്നിയതു കൊണ്ടാണ് സിനിമ വിട്ടത് എന്നാണ് ശോഭന പറയുന്നത്…
ഏറ്റവും ഇഷ്ടപെട്ടതും ഒരിക്കലും മറക്കാൻ കഴിയാത്തതുമായ സിനിമ ഏതെന്ന് ചോദിച്ചപ്പോൾ ‘ഇന്നലെ’ , ഏപ്രില്‍ 18, മണിച്ചിത്രത്താഴ്, തേന്‍മാവിന്‍ കൊമ്പത്ത് തുടങ്ങി ചില സിനിമകളുടെ പേര് താരം എടുത്ത് പറഞ്ഞിരുന്നു.. മണിച്ചിത്രത്താഴില്‍ അഭിനിയിക്കുന്നത് മാനസികമായി ഏറെ വെല്ലുവിളി തന്നതായിരുന്നെങ്കില്‍ തേന്‍മാവിന്‍ കൊമ്പത്ത് താന്‍ ഏറ്റവുമധികം ആസ്വദിച്ച് ചെയ്ത സിനിമയാണെന്ന് താരം പറയുന്നത്..ഒപ്പം മമ്മൂട്ടിയെ കുറിച്ചും മോഹൻലാലിനെക്കുറിച്ചും ആരാധകർ ചോദിച്ചിരുന്നു…..
മമ്മൂക്ക എപ്പോഴും കുറച്ച് സീരിയസും ഒപ്പം സീനിയര്‍ ആര്ടിസ്റ് എന്നുള്ള അകലം പാലിക്കുന്ന ആളാണെന്നും എന്നാല്‍ വളരെ നല്ല നടനും മനുഷ്യനും ആണെന്ന് ശോഭന പറയുന്നു. പക്ഷെ മോഹന്‍ലാലും താനും വളരെ അടുത്ത സുഹൃത്തുക്കളാണെന്നും സിനിമയിലെ 80– െഗ്രൂപ്പില്‍ തങ്ങള്‍ അംഗങ്ങളാണെന്നും അതിലൂടെ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും താരം വെളിപ്പെടുത്തി. മോഹന്‍ലാലിനൊപ്പമുള്ള അടുത്ത സിനിമ എന്നാണെന്ന ചോദ്യത്തിന് തനിക്ക് സമ്മതമാണെന്നും അത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും ശോഭന ഏറെ രസകരമായി പറയുന്നു… ഇവർ ഒരുമിച്ച് അവസാനം ചെയ്‌തത് സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രം ആണെകിലും ജോഡികളായി ചെയ്‌തത് മാമ്പഴക്കാലം എന്ന ചിത്രമായിരുന്നു…..
Leave a Reply