‘ആരോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ല’ !! നടി ശോഭനയെ കുറിച്ച് കവിയൂർ പൊന്നമ്മയുടെ വാക്കുകൾ വൈറലാകുന്നു !!
ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്തയായ നടിയും നർത്തകിയുമാണ് ശോഭന. സൗത്തിന്ത്യയിലെ എല്ലാ ഭാഷകളിലും കൂടാതെ ബോളിവുഡിലും ഹോളിവുഡിലും അഭയനയിച്ചിട്ടുള്ള നടിയാണ് ശോഭന, മലയാള സിനിമയിൽ ഇന്നും നമ്മൾ ഓർത്തിരിക്കുന്ന മനോഹരമായ ഒരുപാട് സിനിമകൾ ശോഭന ചെയ്തിരുന്നു. 1970 ജനിച്ച 51 വയസുള്ള താരം ഇപ്പോഴും കാഴ്ചയിൽ ആ പഴയ കർത്തുമ്പി തന്നെ.. രണ്ടു നാഷണൽ അവാർഡും കേരള സ്റ്റേറ്റ് അവാർഡും സ്വാന്തമാക്കിയ താരം നൃത്ത വേദികളിൽ ഇപ്പോഴുവും സജീവമാണ്.
മലയാള സിനിയുടെ സ്വന്തം അമ്മയാണ് നടി കവിയൂർ പൊന്നമ്മ. ഇന്ന് മലയാള സിനിമയിലെ മുതിർന്ന നടിമാരിൽ ഒരാളാണ്. മലയാളത്തിലെ എല്ലാ സൂപ്പർ നായകന്മാരുടെയും ‘അമ്മ വേഷങ്ങൾ നടി ചെയ്തിരുന്നു. ഇപ്പോൾ ശോഭനയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. നടിയുടെ തുടക്കകാലത്തെ കുറിച്ചായിരുന്നു പറഞ്ഞിരുന്നത്. അത് ഇങ്ങനെയായിരുന്നു… താന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ് ശോഭന. അവരുടെ തുടക്ക കാലം മുതൽ എനിക്ക് വളരെ അടുത്തറിയാവുന്ന നടിമാരിൽ ഒരാളാണ് ശോഭന..
അവർ അവരുടെ പത്തോ പതിനാലോ വയസുള്ളപ്പോഴാണെന്ന് തോന്നുന്നു ബാലചന്ദ്ര മേനോന്റെ സിനിമയില്‍ അഭിനയിക്കുന്നത്. അത് കഴിഞ്ഞ് കാണാമറയത്ത് എന്ന സിനിമയിലാണ് പിന്നെ കണ്ടത്, ഒരു വലിയ സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് അവർ വന്നത് എങ്കിലും ശോഭനയുടെ തുടക്കകാലത്ത് അതിന് ഒന്നും അറിയില്ലായിരുന്നു. ആരോട് എങ്ങനെ പെരുമാറണം, സംസാരിക്കണം എന്ത് ചെയ്യണം, ഒന്നും അറിയില്ല. സംവിധായകനോടും വലിയ ആര്‍ട്ടിസ്റ്റുകളോടും ഭവ്യതയോടെ പെരുമാറണം, അങ്ങനെ ഒരു കാര്യവും അറിയില്ല.
അതുകാരണം ആദ്യമൊക്കെ സെറ്റുകളിൽ ചെറിയ പ്രശ്ങ്ങളിലൊക്കെ ഉണ്ടായിരുന്നു, ഒരു ചിത്രത്തിന്റെ സെറ്റിൽ അതിന്റെ ആദ്യ ദിവസം തന്നെ ശോഭനക്ക് ആവിശ്യമായ ഡ്രസ് തയ്യിച്ച് കൊണ്ട് വന്നത് അവർക്ക് ഇടാന്‍ കൊടുത്തു. അതിലെന്തോ കുഴപ്പങ്ങൾ ഉണ്ടായിരുന്നു അത് എല്ലാം അഴിച്ചെടുത്ത് കോസ്റ്റിയൂമറിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ്, ‘എന്നയ്യ, നീ തയ്യിച്ച് വെച്ചിരിക്കുന്നതെന്നും’ ചോദിച്ചു അത് അന്ന് അവിടെ ഒരു വലിയ വഴക്ക് തന്നെ ഉണ്ടാക്കി.
ഞാൻ അപ്പോൽ അവിടെ ഉണ്ടായിരുന്നു ഞാൻ ശോഭനയെ അടുത്ത് വിളിച്ചു എന്നിട്ടു പറഞ്ഞു മോളെ ഇങ്ങനെയൊന്നും ആരോടും പറയരുതെന്ന് അപ്പോൾ അവർ പറഞ്ഞു ഇല്ല ആന്റി എന്റെ അളവ് എടുത്തിട്ടും ഇതെന്താണ് അവർ തയിച്ച് വെച്ചിരിക്കുന്നത്. അപ്പോൾ ഞാൻ പറഞ്ഞു. ആ ശരി അതെനിക്ക് മനസിലായി അതിനു സമാധാനത്തിൽ അവരോടത് ശരിയാക്കാന്‍ പറഞ്ഞാല്‍ മതി. അത് അവരുടെ ജോലിയാണ് അത് ശരിയാക്കി തരും. നമ്മൾ എല്ലാവരോടും കുറച്ചുകൂടി സോഫ്റ്റ് ആയി സംസാരിക്കണം. ഒരു സിനിമയുടെ പുറകിൽ ഇതുപോലെ ഒരുപാട് കഷ്ടപ്പെടുന്നവർ ഉണ്ട് നമ്മൾ എല്ലാവരോടും നന്നായി പെരുമാറണം എന്നൊക്കെ പറഞ്ഞ് കൊടുത്തു എന്നും കവിയൂർ പൊന്നമ്മ പറയുന്നു..
എന്നോട് വലിയ ഇഷ്ടമാണ് എനിക്കും അങ്ങനെയാണ് പത്മിനിയുടെയും ലളിതയുടെയും സഹോദരന്റെ മകള്‍ ആയത് കൊണ്ടോ, സുകുമാരിയമ്മയുടെ കസിന്‍ ആയതുകൊണ്ടുമൊക്കെയാകാം എനിക്ക് വലിയൊരു അടുപ്പം ശോഭനയുമായിട്ടുണ്ട്. എന്നെ എവിടെ കണ്ടാലും ഇപ്പോഴും ഓടി വന്ന് കെട്ടിപ്പിടിക്കും. എനിക്ക് ഒരുപാട് ഇഷ്ടമുള്ള പെണ്‍കുട്ടിയാണ്. മനസ്സിൽ എപ്പോഴും നൃത്തം എന്നൊരു ചിന്ത മാത്രമാണ് അതിനായി ജീവിതംതന്നെ ഉഴിഞ്ഞു വച്ചിരിക്കുന്ന ആളല്ലേ എന്നും പൊന്നമ്മ പറയുന്നു.
Leave a Reply