കൂടെ പഠിക്കുന്ന കുട്ടികൾക്ക് ചിലപ്പോൾ ഒന്നും തോന്നില്ലായിരിക്കാം ! പക്ഷെ ബാക്കി എല്ലാവരും അങ്ങനെ ആകണമെന്നില്ലല്ലോ ! മകളെ കുറിച്ച് ശോഭന പറയുന്നു !!

മലയാള സിനിമയുടെ എക്കാലത്തെയും മുൻ നിര നായികമാരിൽ ഒരാളാണ് ശോഭന. എക്കാലവും മലയാളികൾ ഓർത്തിരിക്കാൻ പാകത്തിന് ഒരുപാട് സിനിമകൾ നമുക്ക് സമ്മാനിച്ച അഭിനയത്തിലുപരി തന്റെ ഒരു നർത്തകി എന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. ചെറുപ്പം മുതൽക്കേ ശോഭന ഭരതനാട്യം അഭ്യസിച്ച പകരം വെക്കാനില്ലാത്ത നാട്യ റാണിയാണ്. ഏകദേശം 230- ൽ അധികം സിനിമകളുടെ ഭാഗമായ ശോഭന തനറെ ജീവിതം തന്നെ കലക്കായി ഉഴിഞ്ഞ് വെച്ചിരിക്കുകയാണ്. ശോഭനയുടെ കലാമികവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

തനറെ സിനിമ ജീവിതം ആരംഭിച്ചത് തമിഴിൽ ആണെങ്കിലും മലയാള സിനിമയാണ് ശോഭനക്ക് കൂടുതൽ മികച്ച അവസരങ്ങൾ നൽകിയത്. 52 വയസുള്ള ശോഭന ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. പക്ഷെ 2010 ല്‍ ആണ് ഒരു പെണ്‍കുഞ്ഞിനെ ശോഭന ദത്തെടുത്തിരുന്നു. ഇന്ന് മറ്റെന്തെനിക്കളൂം അമ്മ എന്ന വേഷമാണ് തനിക്ക് ഏറ്റവും ഇഷ്ടം എന്നാണ് ശോഭന പറയുന്നത്. മകള്ഡ് എല്ലാ കാര്യങ്ങൾക്കും വലിയ പ്രാധാന്യമാണ് ശോഭന നൽകുന്നത്, മകളുടെ വസ്ത്രധാരണത്തിലുള്‍പ്പെടെ അതീവ ശ്രദ്ധ കൊടുക്കാറുണ്ട് എന്നും ശോഭന പറയുന്നു.

നമ്മൾ ചെറിയ പ്രായത്തില്‍ നമ്മുടെ  കുട്ടികള്‍ക്ക് അത്തരത്തിലൊരു ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്നും പ്രായമാകുമ്പോള്‍ കാര്യങ്ങള്‍ അവര്‍ സ്വയം  തീരുമാനിക്കട്ടെയെന്നുമാണ് ശോഭന പറയുന്നത്. ഒരു പെണ്‍കുട്ടിയുടെ അമ്മയെന്ന നിലയില്‍ മകൾക്ക്  പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ടോ എന്ന ചോദ്യത്തിന് പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും നമ്മള്‍ ഒരുപോലെ തന്നെ ശ്രദ്ധ കൊടുത്തല്ലേ വളര്‍ത്തേണ്ടേ എന്നായിരുന്നു ശോഭനയുടെ ചോദ്യം. ആണ്‍കുട്ടി ആണെന്ന് കരുതി നമുക്ക് അങ്ങനെ വിടാന്‍ പറ്റുമോ, ആണ്‍കുട്ടികളാണെങ്കില്‍ അവരൊരു പ്രായത്തില്‍ മരത്തില്‍ കയറിയാല്‍ വീഴുമോയെന്ന ആശങ്ക. ബൈക്ക് വാങ്ങിച്ചു കൊടുത്താല്‍ അതോടിക്കുന്നതിന്റെ പേടി. പിന്നെ അവരെപ്പോഴാണ് വീട്ടിലേക്ക് വരികയെന്ന ടെന്‍ഷന്‍. അതുപോലെ തന്നെയാണ് പെണ്‍കുട്ടികളും.

മകളുടെ വസ്ത്ര കാര്യത്തിൽ ഞാൻ കൂടുതൽ ശ്രദ്ധിക്കാറുണ്ട്. അവളും ഒരു മോഡേണ്‍ സ്‌കൂളിലാണ് പോകുന്നത്. ഇടയ്ക്ക് മിഡി, സ്‌കേര്‍ട്ട് ഒക്കെ ധരിക്കും. പെണ്‍കുട്ടികളാണെങ്കില്‍ പെട്ടെന്ന് വളരുമല്ലോ. അതുകൊണ്ട് ഞാന്‍ എപ്പോഴും അവള്‍ നീളം വെക്കുന്നുണ്ടോയെന്ന് നോക്കിക്കൊണ്ടിരിക്കും. അപ്പോള്‍ അവള്‍ ചോദിക്കും വാട്‌സ് ദ ഡീല്‍ അമ്മാ എന്റെ കൂടെ പഠിക്കുന്ന ആണ്‍കുട്ടികളെയൊക്കെ കിന്‍ഡര്‍ ഗാര്‍ട്ടന്‍ മുതല്‍ കാണുന്നതല്ലേ, ഹൂ കെയേര്‍സ്, നോ ബഡി കെയേര്‍സ് എന്ന്, അവൾ അപ്പോൾ എന്നോട് പറയും. . ശരിയാണ്. ചിലപ്പോൾ കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് ഒന്നും തോന്നില്ല.

പക്ഷേ ബാക്കിയെല്ലാവരും അങ്ങനെ ആവണമെന്നില്ലല്ലോ. ചെറിയ പ്രായത്തില്‍ കുട്ടികളെ ഇങ്ങനെയെല്ലാം നോക്കണം. കുറച്ചുകൂടി പ്രായമാകുമ്പോള്‍ അവള്‍ സ്വയം തീരുമാനിക്കട്ടെ എന്നും ശോഭന പറയുന്നു. ആരാധകർ നിരന്തരമായി നടിയോട് മകളെ കുറിച്ച് ചോദിച്ചിരുന്നു. പക്ഷെ ഇതുവരെ മകളുടെ മുഖം ശോഭന ആരെയും കാണിച്ചിട്ടില്ല, മകളുടെ ചിത്രങ്ങൾ ശോഭന സമൂഹ മാധ്യമങ്ങളിൽ അടക്കം എങ്ങും പോസ്റ്റ് ചെയ്തിരുന്നില്ല. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് ശോഭന വിവാഹം കഴിക്കാഞ്ഞതെന്നുള്ള ചർച്ചകളും നിലനിൽക്കുന്നതിന്റെ ഇടയിലായിരുന്നു കുഞ്ഞിനെ ശോഭന ദത്തെടുക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *