
‘രണ്ടു വിവാഹങ്ങളും പരാജയം’ ! ‘ദുരന്തങ്ങളെ അതിജീവിച്ച അപ്പൂട്ടന്റെ അമ്പിളി’ !! നടി ശ്രുതിയുടെ ഇപ്പോഴത്തെ ജീവിതം
ചില നായികമാരെ നമ്മൾ ഓർത്തിരിക്കാൻ ഒരുപാട് സിനിമകൾ ഒന്നും ചെയ്യേണ്ടതില്ല മികച്ച കഥാപാത്രമാണെങ്കിൽ ആ സിനിമ തന്നെ ധാരാളമാണ്, അത്തരത്തിൽ നമ്മൾ ഇപ്പോഴും ഒരുത്തിരിക്കുന്ന പഴയ നടിമാരിൽ ഒരാളാണ് നടി ശ്രുതി, ആ പേരുപറഞ്ഞാൽ ചിലപ്പോൾ പലർക്കും മനസിലായില്ലന്നു വരം പക്ഷെ ജയറാമിന്റെ സൂപ്പർ ഹിറ്റ് ചിത്രം കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ എന്ന സിനിമയിലെ നായിക അമ്പിളി എന്ന കഥാപത്രം ചെയ്ത ശ്രുതി ഇപ്പോഴും മലയാളികളുടെ പ്രിയങ്കരിയാണ്….
1975 ൽ കർണാടകയിലെ ഹസ്സൻ എന്ന സ്ഥലത്തു ജനിച്ച പ്രിയദർശിനി പിന്നീട് സിനിമയിൽ എത്തിയ ശേഷമാണ് തന്റെ പേര് ശ്രുതി എന്നാക്കിയത്, 1989 ലെ ‘സ്വന്തമെന്ന് കരുതി’ എന്ന മലയാള ചിത്രത്തിൽ ബാലതാമായിട്ടാണ് ശ്രുതി അഭിനയ രംഗത്ത് എത്തുന്നത്, അതിനു ശേഷം പിനീടങ്ങോട്ട് കന്നടയിലും, തെലുങ്കിലും, ഹിന്ദിയിലും മലയാളത്തിലും നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിക്കഴിഞ്ഞു…
പിന്നീട് മലയാളത്തിൽ 1997 ൽ മമ്മൂട്ടി ചിത്രം ‘ഒരാൾ മാത്രം’ എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു അതും മികച്ച വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു, പിന്നീട് 1998 ലാണ് താരം കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എന്ന ചിത്രത്തിൽ അമ്പിളി എന്ന കഥാപാത്രം അവതരിപ്പിച്ചിരുന്നത്, ആ ചിത്രം ഇപ്പോഴും മിനിസ്‌ക്രീനിലെ ഹിറ്റാണ്, ശ്രുതി മലയാളത്തിൽ ചെയ്ത രണ്ടു ചിത്രങ്ങളും വിജയിച്ചതോടെ താരത്തിനെ തേടി കൂടുതൽ അവസരങ്ങൾ വന്നിരുന്നു ങ്കിലും മറ്റു ഭാഷകളിലെ തിരക്കുകൾ കാരണം അവർ മറ്റു ചിത്രങ്ങൾ ഏറ്റെടുത്തിരുന്നില്ല..
യെങ്കിലും ‘സിഐ മഹാദേവൻ അഞ്ച് അടി നാലിഞ്ച്’ എന്ന കൊച്ചിൻ ഹനീഫയുടെ ചിത്രത്തിലും ശ്രുതി അഭിനിച്ചിരുന്നു… അതിനു ശേഷവും നിരവധി സിനിമകളിൽ നായികയയി തിളങ്ങിയിട്ടുണ്ടെങ്കിലും പിന്നീട് അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത ശേഷം അവർ രാഷ്ട്രീയ രംഗത്തേക്ക് ചുവട് മാറ്റുകയായിരുന്നു. ബിജെപി വനിതാ വിംങ് ചീഫ് സെക്രട്ടറി ചുമതല വഹിച്ചു വരുകയാണ് താരം ഇപ്പോൾ.

പക്ഷെ വ്യക്‌തി ജീവിതത്തിന്റെ കാര്യത്തിൽ താരത്തിന് പരാജയമായിരുന്നു നേരിടേണ്ടി വന്നത്, രണ്ടു വിവാഹം കഴിച്ച താരത്തിന് അത് രണ്ടും പരാജയമായിരുന്നു.. സംവിധായകൻ എസ് മഹേന്ദ്രനെ ആദ്യം വിവാഹം കഴിച്ചെങ്കിലും ഇ ബന്ധം അധിക നാൾ നീണ്ടുനിന്നില്ല. മഹേന്ദ്രന്റെ സ്ഥിരം നായികയായി തിളങ്ങിയ ശ്രുതി വനിതാ ശിശു ക്ഷേമ വകുപ്പിന്റെ അധ്യക്ഷ ചുമതല വഹിക്കുമ്പോളാണ് ഇരുവരും വേർപിരിയുന്നത്. പിന്നീട് 2013ൽ പത്രപ്രവർത്തകനായ ചക്രവർത്തി ചന്ദ്രചൂഢനെ ശ്രുതി രണ്ടാം വിവാഹം കഴിക്കുകയായിരുന്നു.
എന്നാൽ ഈ വിവാഹത്തോടെ താരത്തിന്റെ ആദ്യ ഭർത്താവ് രംഗത്ത് വന്നിരുന്നു, രാഷ്ട്രീയത്തിൽ ഇറങ്ങിയതിന് ശേഷം ശ്രുതി ചക്രവർത്തിയുമായി പ്രണയത്തിൽ ആയിരുന്നു എന്നും ഓഫീസിൽ പോകുന്ന സമയം തന്നോട് മറ്റൊരു കാറിൽ വരാൻ പറഞ്ഞ ശേഷം ശ്രുതിയും ചക്രവർത്തിയും ഒരു കാറിൽ പോകുമായിരുന്നു എന്നും മഹേന്ദ്രൻ പറഞ്ഞു.
പക്ഷെ ചക്രവർത്തിയുമായുള്ള ശ്രുതിയുടെ ബന്ധവും അധികം വൈകാതെ അവസാനിച്ചു.ആദ്യ ഭാര്യ മഞ്ജുളയുമായി വിവാഹ മോചനം നേടാതെയായിരുന്നു ചക്രവർത്തി ശ്രുതിയെ വിവാഹം ചെയ്തത് എന്ന ആരോപണം ഉയർന്നു. വിവാഹിതനും കുഞ്ഞിന്റെ അച്ഛനും ആണ് എന്നുള്ള ബന്ധം മറച്ചുവെച്ചാണ് ശ്രുതിയെ ചക്രവർത്തി വിവാഹം ചെയ്തത്. സത്യമറിഞ്ഞ താരം ആ ബന്ധവും ഉപേക്ഷിച്ചു.. ആദ്യ ബന്ധത്തിൽ ഇവർക്കൊരു മകളുണ്ട്, 2016ൽ ശ്രുതി ബിഗ് ബോസ് കന്നഡ പതിപ്പിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. ഇപ്പോൾ മകൾക്കൊപ്പമാണ് താരത്തിന്റെ താമസം.
Leave a Reply