‘അച്ഛന്റെ പാത പിന്തുടർന്ന് മകളും’ ! ശ്രുതി വീണ്ടും പ്രണയത്തിൽ ! ഈപ്രവിശ്യത്തെയും കാമുകൻ ചില്ലറക്കാരനല്ല !!
ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടനാണ് കമൽ ഹാസൻ. ഉലക നായകൻ, നടിപ്പിൽ നായകൻ എന്നിങ്ങനെ വിശേഷണങ്ങൾ ഒരുപാടാണ്, ഇന്നും തുടരുന്ന അഭിനയ ജീവിതം, പക്ഷെ വ്യക്തി ജീവിതത്തിൽ ഒരുപാട് പാളിച്ചകൾ സംഭവിച്ച ആളാണ് കമൽഹാസൻ ഒന്നിൽ കൂടുതൽ വിവാഹങ്ങൾ ചെയ്യുകയും അതെല്ലാം വേർപിരിയുകയും ചെയ്യുകയായിരുന്നു. രണ്ടു മക്കളാണ് അതിൽ മൂത്ത മകൾ ശ്രുതി ഹാസൻ ഒരുസമയത്ത് തെന്നിന്ത്യൻ സിനിമയിലും ഒപ്പം ബോളിവുഡിലും തിളങ്ങി നിർന്നിരുന്ന അഭിനേത്രിയായിരുന്നു.
എന്നാൽ പ്രണയത്തിന്റെ കാര്യത്തിൽ മകളും അച്ഛനെ അനുകരിക്കുകയാണോ എന്ന സംശയത്തിലാണ് ഇപ്പോൾ ആരാധകർ, നടി വീണ്ടും തന്റെ പ്രണയത്തെ കുറിച്ചും കാമുകനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്. നേരത്തെ പല അഭിമുഖങ്ങളിലുമായി നടി പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് വീണ്ടും ആവർത്തിക്കുന്നത്. ‘ഞാന്‍ കാര്യങ്ങളൊന്നും മറച്ച് വെക്കാന്‍ ആഗ്രഹിക്കുന്ന ഒരാളല്ല . ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ എന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പൊതുസമൂഹത്തിന് അറിയാവുന്നതാണ്. എന്റെ മാതാപിതാക്കള്‍ ഒരുമിച്ചുള്ളപ്പോള്‍ പോലും അങ്ങനെയായിരുന്നു. അതുകൊണ്ട് തന്നെ ഒന്നും മറച്ച് വെക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ശരിക്കും നല്ലൊരു വ്യക്തി ജീവിതം കിട്ടിയതില്‍ താന്‍ അനുഗ്രഹിക്കപ്പെട്ടു എന്നും ഇപ്പോൾ ശ്രുതി പറയുന്നു.
ഞാന്‍ എന്റെ പ്രണയത്തെ കുറിച്ച് മറച്ച് വെക്കാന്‍ ശ്രമിക്കുന്നതല്ല. പക്ഷേ അത് പറഞ്ഞ് തുടങ്ങിയാല്‍ പിന്നെ ഇത്തരം ചോദ്യങ്ങള്‍ കൂടി നേരിടേണ്ടതായി വരും. ആദ്യത്തെ ചോദ്യം എന്നാണ് വിവാഹമെന്നായിരിക്കും. രണ്ടാമത് നിങ്ങളുടെ അച്ഛന്‍ എന്താണ് പറഞ്ഞത്. ആ വ്യക്തി എങ്ങനെയായിരിക്കും നിങ്ങളെ പോലെയാണോ എന്ന് തുടങ്ങിയുള്ള കാര്യങ്ങളൊക്കെ ഉണ്ടാവും. അതുകൊണ്ടാണ് ഞാന്‍ അതിനെ കുറിച്ച് സംസാരിക്കാത്തതെന്നാണ് ശ്രുതി പറയുന്നത്. നിങ്ങള്‍ക്ക് അറിയാമോ, ഞാങ്ങളിപ്പോള്‍ പോരാടുകയാണ്. ഞങ്ങള്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്യുന്നു. മറ്റെല്ലാവരെയും പോലെ ഞങ്ങളും നല്ല സുഹൃത്തുക്കളാണ്. എന്നാണ് ശ്രുതി പറയുന്നത്.
ശാന്തനു ഹസാരിക എന്നാണ് ഇപ്പോഴത്തെ കാമുകന്റെ പേര്, ഡല്‍ഹി സ്വദേശിയാണ്, ഇദ്ദേഹം ഒരു ആർട്ടിസ്റ്റാണ്, ചിത്രകാരനായ ശാന്തനു വരച്ച ചിത്രങ്ങള്‍ക്ക് മുന്നില്‍ നിന്നുള്ള ശ്രുതി ഹാസന്റെ ഫോട്ടോസ് നേരത്തെ വൈറലായിരുന്നു. അന്ന് പ്രണയം സംബന്ധിച്ചുള്ള ചില സൂചനകളും നടി നല്‍കിയിരുന്നു. ഇതിനു മുമ്പ് മൈക്കില്‍ കോര്‍സലേയുമായിട്ടാണ് പ്രണയം ഉണ്ടായിരുന്നത്, വിവാഹം വരെ എത്തിയ ബന്ധം ശ്രുതി അവസാനിപ്പിക്കുക ആയിരുന്നു. ഇരുവരും ഏറെ കാലം ഒരുമിച്ച് താമസിച്ചിരുന്നു എനിട്ടും ഒടുവിൽ വേർപിരിയാൻ ഇരുവരും ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു.
Leave a Reply