‘ചില നേരങ്ങളില്‍ നമ്മള്‍ എല്ലാവര്‍ക്കും ഒരു കൂട്ട് ആവശ്യമാണ്’ ! ചക്കപ്പഴത്തിലെ പെെങ്കിളിയുടെ പോസ്റ്റ് വൈറൽ ആകുന്നു

വളരെ കുറഞ്ഞ സമയംകൊണ്ട് പ്രേക്ഷക ഇഷ്ടം നേടിയെടുത്ത പരമ്പരയായിരുന്നു ചക്കപ്പഴം, കണ്ണീർ സീരിയലുകളെ അപേക്ഷിച്ച് ഇത്തരത്തിൽ നർമത്തിൽ പൊതിഞ്ഞ കുടുബ കഥകൾ എന്നും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ചക്കപ്പഴത്തിനു ആദ്യം മുതൽതന്നെ മികച്ച അഭിപ്രയമാണ് പ്രേക്ഷകർ നൽകുന്നത്. അതിലെ ഓരോ കഥാപാത്രങ്ങളും വളരെ മികച്ച അഭിപ്രയമാണ് സ്വന്തമാക്കുന്നത്, അവതാരകയായ അശ്വതി ശ്രീകാന്ത് ചക്കപ്പഴത്തിന്റെ മുഖ്യ ആകർഷണമാണ്. അതുകൂടാതെ ചക്കപ്പഴത്തിൽ പൈങ്കിളി എന്ന കഥാപാത്രം ചെയ്യുന്ന ശ്രുതി രജനീകാന്ത് ഇതിനോടകം നിരവധി  ആരാധകരെ നേടിയെടുത്തിരുന്നു, സോഷ്യൽ മീഡിയിൽ സജീവമായ ശ്രുതിയുടെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഹാസ്യം അനായാസം കൈകാര്യം ചെയ്യുന്ന ശ്രുതി അഭിനയ മേഖലയിൽ പുതുമുഖമാണ് എന്ന് പലരും കരുതിയിരുന്നുയെങ്കിലും അങ്ങനെ ആയിരുന്നില്ല, ബാലതാരമായി സൂര്യ ടിവിയിലെ എട്ടു സുന്ദരികളും ഞാനും എന്ന പരിപാടിയിൽ മണിയൻപിള്ള രാജുവിന്റെ മകളായി അഭിനയിച്ചിരുന്നത് ശ്രുതി ആയിരുന്നു. അടുത്തിടെ തനിക്ക് 2020 ല്‍ സംഭവിച്ച എറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് ചക്കപ്പഴമെന്ന് നടി തുറന്നുപറഞ്ഞിരുന്നു. അഭിനേത്രി എന്നതിലുപരി മോഡലിംഗ്, നൃത്തം, എവിയേഷന്‍, ജേര്‍ണലിസം തുടങ്ങിയ മേഖലകളിലും ശ്രുതി കൈവെച്ചിരുന്നു. അവിവാഹിതയായ ശ്രുതിക്ക് കുട്ടികൾ മുതൽ പ്രായം ആയവർ വരെ ആരധകരാണ്, ശ്രുതി പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട് അത്തരത്തിൽ ഇപ്പോൾ പുതിയതായി താരം പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകരെ സംശയത്തിലാക്കിയിരിക്കുന്നത്.

ചിത്രത്തിൽ ശ്രുതിയോടൊപ്പം ഒരു പയ്യൻ കൂടിയുണ്ട്, ചില നേരങ്ങളില്‍ നമ്മള്‍ എല്ലാവര്‍ക്കും ഒരു കൂട്ട് ആവശ്യമാണ് എന്ന ക്യാപ്ഷനിലായിരുന്നു പുതിയ ചിത്രം ശ്രുതി രജനീകാന്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്തതുമുതൽ ഇത് ആരാണെന്നു അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ, ഇത് ആരാണ് എന്നുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്, ഇതിന് ഒരു അലവലാതി എന്നാണ് ശ്രുതി തമാശരൂപേണ മറുപടി നല്‍കിയത്. അതേസമയം പൈങ്കിളിയുടെ മകന്‍ ആയി പരമ്പരയില്‍ എത്തുന്ന റൈഹുവിന്റെ മാമനാണ് ശ്രുതിക്കൊപ്പമുളള ആളെന്ന് ചിലര്‍ പറയുന്നു. ഏതായാലും വ്യക്തമായ ഒരു മറുപടി താരത്തിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല..

തുടക്കം മുതൽ ശ്രുതിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും ആകാംഷ കുറച്ച് കൂടുതൽ ആയിരുന്നു എന്നുതന്നെ പറയാം. ചക്കപ്പഴത്തിലെ കണ്ണന്‍ സ്വന്തം മകനാണോ എന്ന് ചോദിച്ചും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. അന്ന് എല്ലാവര്‍ക്കും മറുപടിയുമായി നടി എത്തിയിരുന്നു. താന്‍ വിവാഹം കഴിച്ചിട്ടില്ലെന്നും ഇത് തന്‌റെ മകന്‍ അല്ലെന്നും നടി പറഞ്ഞിരുന്നു. അന്ന് കണ്ണന്റെ മാതാപിതാക്കളെ ശ്രുതി പ്രേക്ഷകര്‍ക്ക്‌ പരിചയപ്പെടുത്തുകയും ചെയ്തു. ചക്കപ്പഴത്തില്‍ വളരെ മടിയുളള ഒരു അമ്മയുടെ വേഷത്തിലാണ് ശ്രുതി എത്തുന്നത്. അമ്മയുടെ സ്വര്‍ണ്ണ ഉണ്ടയെന്നാണ് പൈങ്കിളി മകനെ വിശേഷിപ്പിക്കാറുളളത്.

Leave a Reply

Your email address will not be published. Required fields are marked *