ഏത് മതത്തിലുള്ളവരെയും പ്രണയിക്കാം, വിവാഹം ചെയ്യാം. പക്ഷെ ഒരിക്കലും സ്വന്തം മതത്തെ മറക്കരുത് ! മകൾക്ക് നൽകിയ ഉപദേശത്തെ കുറിച്ച് ശ്വേതാ മേനോൻ !
മലയാള സിനിമ ലോകത്ത് വളരെ ആരാധകരുള്ള താരമാണ് ശ്വേതാ മേനോൻ. ഒരു അഭിനേത്രി എന്നതിനപ്പുറം ഏത് കാര്യങ്ങളിലും തന്റേതായ അഭിപ്രായങ്ങൾ മുഖം നോക്കാതെ വിളിച്ചുപറന്നുയരുള്ള ശ്വേതയുടെ വാക്കുകൾ എപ്പോഴും ശ്രദ്ധ നേടുന്നവയാണ്, അത്തരത്തിൽ ഇപ്പോഴിതാ ജീവിതത്തെ കുറിച്ച് ശ്വേത മേനോന്‍ ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. അമൃത ടിവിയിലെ സൂപ്പര്‍ അമ്മയും മകളും എന്ന ഷോയില്‍ ജാതക വിശ്വാസങ്ങളെ കുറിച്ച് സംസാരിക്കവെയായിരുന്നു ആ വിഷയം ആവര്‍ത്തിച്ചത്. പഴയ എപ്പിസോഡിന്റെ വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ വീണ്ടും വൈറലാവുന്നത്.
അതിൽ ശ്വേതാ പറയുന്നതിങ്ങനെ, ഭയങ്കര കണ്‍സര്‍വേറ്റീവായ ഫാമിയില്‍ നിന്നും വരുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ വിവാഹക്കാര്യത്തില്‍ ജാതകം ചേരണം എന്ന നിര്‍ബന്ധം അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നു, പ്രത്യേകിച്ച് അമ്മയ്ക്ക്. ജാതകം ചേരാതെ വിവാഹം നടത്തിയാല്‍ അത് ഒരിക്കലും നന്നാവില്ല എന്നായിരുന്നു അമ്മയുടെ വിശ്വാസം. അങ്ങനെ എല്ലാ ജാതകപ്പൊരുത്തവും നോക്കിയാണ് എന്റെ ആദ്യത്തെ വിവാഹം നടന്നത്. പക്ഷേ അത് പൊട്ടിപ്പാളീസായി.
രണ്ടാമതായി ശ്രീയുടെ ആലോചന വന്നപ്പോൾ ഞാൻ പറഞ്ഞത് അച്ഛന്റെയും അമ്മയുടെയും സന്തോഷത്തിന് ജാതകം നോക്കിയിട്ട് വിവാഹം ചെയ്യാം എന്ന് മാത്രം. അങ്ങനെ തന്നെയാണ് കല്യാണം നടന്നത്. എന്റെ അമ്മ ആദ്യമേ അത് നോക്കിയിരുന്നു. ദൈവം സഹായിച്ച് അതിപ്പോഴും എല്ലാം ഓകെയാണ്.
എന്നാൽ വിവാഹത്തെ കുറിച്ച് ഞാൻ എന്റെ മകൾക്ക് നൽകിയ ഉപദേശം ഇങ്ങനെ, നിങ്ങള്‍ക്ക് ഏത് മതത്തിലുള്ളവരെയും പ്രണയിക്കാം, വിവാഹം ചെയ്യാം. പക്ഷെ ഒരിക്കലും സ്വന്തം മതത്തെ മറക്കരുത്. ജനിച്ചുവീണ ഒരു ഐഡന്റിറ്റിയുണ്ട്, അതൊരു കാരണവശാലും മാറ്റരുത്. ഹിന്ദുവായിട്ടാണ് ജനിച്ചത്, മരിക്കുന്നതും ഹിന്ദു ആയിട്ടായിരിക്കും എന്ന് മകളോട് പറഞ്ഞിട്ടുണ്ട് എന്ന് ശ്വേത മേനോന്‍ പറയുന്നു.
അതുപോലെ തന്നെ മുമ്പൊരിക്കൽ ശ്വേതാ പറഞ്ഞ ചില വയ്ക്കുകൾ ഇങ്ങനെ, എന്റെ ഏക മക,ളോട് ഞാൻ ആദ്യം തന്നെ ഈ കാര്യം പറഞ്ഞിട്ടുണ്ട്, ഞാൻ നിനക്ക് വിദ്യാഭ്യാസം മാത്രം തരും സമ്പാദ്യമോ സ്വത്തോ തരില്ലെന്ന് അവളോട് ഞാൻ പറഞ്ഞിട്ടുണ്ട്. അത് ഞാനും ഭർത്താവും കൂടി ഇവിടെ തന്നെ പൊടിച്ച് തീർക്കും. മകളെ പറക്കാൻ അനുവദിച്ചാലെ എന്തെങ്കിലും നേടണമെന്ന് അവൾക്ക് തോന്നു എന്നും ശ്വേതാ പറയുന്നു. നമ്മൾ നമ്മുടെ ആരോഗ്യവും ആയുസും മക്കൾക്ക് വേണ്ടി ചിലവാക്കിയിട്ട്, അവശ സമയത്ത് ഈ മക്കളിൽ എത്ര പേര് അവരെ സംപ്രക്ഷിക്കുനുണ്ട്.. അറിവും ആരോഗ്യവും അവർക്ക് നൽകുക നിനക്ക് വേണ്ടത് നീ തന്നെ കണ്ടെത്താൻ പറയുക. ശ്വേതയുടെ ഈ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്..
Leave a Reply