ഇനി ഞാൻ ലാലിനെ സമീപിക്കില്ല ! എന്നെ ആവശ്യമെങ്കിൽ ഇങ്ങോട്ട് വരാം ! കടുത്ത തീരുമാനവുമായി സിബി മലയിൽ ! കാരണം ഇതാണ് !

മലയാള സിനിമയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട സംവിധായകരിൽ ഒരാളാണ്    സിബി മലയിൽ. ഒരുപാട് മികച്ച ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച അദ്ദേഹം ഇന്നും മലയാളികളുടെ പ്രിയങ്കരനാണ്. മോഹൻലാൽ എന്ന നടന്റെ കരിയറിന്റെ ഉയർച്ചയിൽ സിബി മലയിൽ എന്ന സംവിധായകന്റെ സാനിധ്യം വളരെ വലുതാണ്. ഈ മികച്ച കൂട്ടുകെട്ടിൽ ഒരുപിടി മികച്ച ചിത്രങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. കിരീടം, ദശരഥം, ഭരതം, ഹിസ് ഹൈനസ് അബ്ദുളള, ധനം, കമലദളം, മായാമയൂരം, ചെങ്കോൽ പോലുളള സിനിമകൾ ഇന്നും മലയാളികൾ ഹൃദയത്തിലേറ്റിയ ചിത്രങ്ങളാണ്.

അതുപോലെ തന്നെ ഇവരുടെ കൂട്ടുകെട്ടിൽ പകരം വെക്കാനില്ലാത്ത മറ്റൊരു മികച്ച സിനിമ എന്നത് ദശരഥം തന്നെയാണ്. കാലത്തിന് മുമ്പേ സഞ്ചരിച്ച ചിത്രം എന്നൊക്കെ പറയാൻ കഴിയുന്ന ആ ചിത്രം മലയാളികൾക്ക് സമ്മാനിച്ച ദുഃഖം ചെറുതായിരുന്നില്ല. മലയാള സിനിമക്ക് തന്നെ പുതിയൊരു ഭാവുകത്വം നൽകിയ സംവിധായകൻ കൂടിയാണ് സിബി മലയിൽ. ഇപ്പോഴും സിബി മലയില്‍ ചിത്രങ്ങള്‍ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ഉള്ളത്. 30 വർഷം നീണ്ട കരിയറില്‍ നാല്‍പതിലധികം സിനിമകൾ സംവിധാനം ചെയ്ത് സിബി മലയില്‍ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ്. ‘കൊത്ത്’ ആണ് സിബിമലയിലിന്റെ പുതിയ ചിത്രം. ആസിഫ് അലി നായകനാകുന്ന ചിത്രം ഒരു പോളിറ്റിക്കൽ ത്രില്ലർ ആണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അദ്ദേഹം മനോരമക്ക് നൽകിയ അഭിമുഖത്തിൽ ദശരഥം സിനിമയുടെ രണ്ടാംഭാഗത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ദശരഥത്തിൽ വാടക ഗർഭധാരണത്തിൽ  രാജീവന് ഉണ്ടാകുന്ന ആ കുട്ടിക്ക് പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയാൻ എല്ലാവർക്കും താല്പര്യമുണ്ട്. അതുകൊണ്ട് തന്നെ ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ആലോചിച്ചിരുന്നു. എന്നാൽ അതിന് പല തടസങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് അദ്ദേഹം..

നിരവധി പേര് ദശരഥത്തിന്റെ രണ്ടാം ഭാഗത്തിന്റെ കഥയുമായി തന്റെ അടുത്ത് വന്നിരുന്നു പക്ഷെ അതൊന്നും ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ ‘കൊത്ത്’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഹേമന്ദ് കുമാറാണ് തനിക്ക് ഇഷ്ടമാകുന്ന വിധത്തിൽ ആ കഥ ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത് എന്നും, പക്ഷെ തനിക്ക് മോഹൻലാലിന്റെ പിന്തുണ കിട്ടിയില്ലെന്നും അദ്ദേഹം പറയുന്നു. നെടുമുടി വേണുവും ഈ ചിത്രം ചെയ്യണമെന്നു ഏറെ ആഗ്രഹിച്ചിരുന്നു. ലാലിനോടു താൻ പറയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ലാലിനെ ബോധ്യപ്പെടുത്തുകയല്ല, ലാലിനു ബോധ്യപ്പെടുകയാണ് വേണ്ടതെന്നും സിബി മലയിൽ പറഞ്ഞു. ‘എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണിത്. എനിക്കു മാത്രമേ ആ നഷ്ടത്തിന്റെ ആഴം അറിയൂ. ഇനി ആ സിനിമ സംഭവിക്കില്ല. ലോഹിതദാസിനുള്ള ആദരവായി ദശരഥം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുസ്തക രൂപത്തിൽ ഇറക്കും.’ അദ്ദേഹം വ്യക്തമാക്കി.

പഴയത് പോലെ എനിക്ക് ഇപ്പോൾ ലാലിൻറെ അടുത്തേക്ക് എത്തപെടാൻ പറ്റുന്നില്ല, അതിനും മുമ്പ് ഒരുപാട് കടമ്പകൾ കടക്കാനുണ്ട്, അതിൽ എനിക്ക് തീരെ താല്പര്യമില്ല. എനിട്ടും ഞാൻ വളരെ ബുദ്ധിമുട്ടി ഒരിക്കൽ ഹൈദരാബാദിൽ ചെന്ന് കഥ പറഞ്ഞിരുന്നു, പക്ഷെ ഒന്നും പറയാതെ മോഹൻലാൽ ഒഴിഞ്ഞു മാറി, എനിക്ക് വേണ്ടി പലരും സംസാരിച്ചു, ഫലം ഉണ്ടായില്ല. ഇനി ഞാൻ ലാലിൻറെ അടുത്ത് പോകില്ല, ലാലിനു എന്നെ ആവശ്യമുണ്ടെന്നു തോന്നുമ്പോൾ എന്റെയടുത്തേക്കു വരാം. ആവശ്യമുണ്ടാകില്ലെന്നറിയാം. പ്രതീക്ഷിക്കുന്നുമില്ല. എനിക്കു പരാജയങ്ങളും വിജയങ്ങളും പാളിച്ചകളും ഉണ്ടായിട്ടുണ്ട്. അതെന്റെ മാത്രം കാര്യങ്ങളാണ്. മറ്റുള്ളവർക്കതു വിഷയമാണോ എന്നത് എനിക്കറിയില്ല എന്നും അദ്ദേഹം പറയുന്നു.

അതുപോലെ മറ്റൊരു പ്രധാന കാര്യം, ആന്റണി പെരുമ്പാവൂരിനെ സമീപിക്കാൻ തനിക്ക് താൽപര്യമില്ലെന്നും സിബി മലയിൽ പറഞ്ഞു. ഇവരൊക്കെയാണോ തന്റെ സിനിമയിൽ തീരുമാനമെടുക്കുന്നത് എന്നും  സിബി മലയിൽ ചോദിക്കുന്നു. തന്നെ നിഷേധിക്കുന്നിടത്തു, തന്നോടു മുഖം തിരിക്കുന്നിടത്തേക്കു പോകാറില്ല.. എന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *