നീ അവനെ ആവശ്യമില്ലാത്ത ശീലം പഠിപ്പിക്കരുത് എന്ന് പറഞ്ഞ് മമ്മൂക്ക വഴക്ക് പറയുക ആയിരുന്നു ! സിദ്ദിഖിന്റെ തുറന്ന് പറച്ചിൽ ശ്രദ്ധ നേടുന്നു !

ദുൽഖർ സൽമാൻ എന്ന നടന്റെ സിനിമ ജീവിതത്തിൽ ഏറ്റവും കൂടുതൽ വിജയം കണ്ട ചിത്രങ്ങളിൽ ഒന്നാണ് ഉസ്താത് ഹോട്ടൽ. ചിത്രത്തിൽ വളരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. മമ്മൂട്ടിയുടെ മകൻ എന്നൊരു പരിഗണന ദുൽഖർ ആഗ്രഹിക്കുന്നില്ല എങ്കിലും അദ്ദേഹത്തെ സഹ താരങ്ങളും അതുപോലെ സിനിമയിലെ അണിയറ പ്രവർത്തകരും ദുൽഖറിനെ എപ്പോഴും സൂപ്പർ സ്റ്റാറിന്റെ മകൻ എന്ന നിലയിലും പരിഗണിക്കാറുണ്ട്.

മമ്മൂട്ടിയുടെ സുഹൃത്തക്കൾ ആയ നടന്മാരെല്ലാം ദുൽഖറിന് പ്രിതസ്ഥാനത്ത് നിൽക്കുന്നവരാണ്. അതിലൊരാളാണ് നടന്‍ സിദ്ധിഖും. ദുല്‍ഖറിനൊപ്പമുള്ള ഏറ്റവും ഹൃദയസ്പര്‍ശിയായ സംഭവത്തെ കുറിച്ച് ദുല്‍ഖര്‍ ഒരിക്കല്‍ പങ്കുവച്ചിരുന്നു. ഇന്ന് ഉസ്താത് ഹോട്ടൽ  ഇറങ്ങിയിട്ട് പത്ത് വർഷം തികയുന്ന ഈ ദിവസത്തിൽ സിദ്ദിഖ് പറഞ്ഞ ആ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

ആ ചിത്രത്തിൽ സിദ്ദിക്കും ഒരു പ്രധാന വേഷം ചെയ്തിരുന്നു. ദുല്‍ഖറിന്റെ പിതാവിന്റെ വേഷമാണ് സിദ്ദിഖ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രീകരണ വേളയില്‍ ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് സിദ്ധിഖ് പറയുന്നത് ഇങ്ങനെ.. സിനിമയില്‍ ഒരു ഭാഗത്ത് സിദ്ധിഖിന്റെ നെഞ്ചോട് ചേര്‍ന്നുകിടന്ന് ദുല്‍ഖര്‍ പൊട്ടിക്കരയുന്ന ഒരു രംഗമുണ്ട്. ഉള്ളുലയ്ക്കുന്ന ഒരു സീനായിരുന്നു അതെന്നാണ് സിദ്ധിഖ് പറയുന്നത്. അങ്ങനെ അവൻ എന്റെ ഞെഞ്ചോട് ചേർന്ന് നിന്ന് കരയുന്ന കരയുമ്പോള്‍ അവന്റെ നെഞ്ച് പിടയ്ക്കുന്നത് എനിക്ക് മനസ്സിലാവും. അവന്‍ ശരിക്കും പൊട്ടിക്കരയുകയായിരുന്നു. രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്നെ കഥാപാത്രത്തിലേക്ക് ഇത്രയും ആഴ്ന്നിറങ്ങുമോ എന്ന് ഞാന്‍ അതിശയിച്ചു.

അത്രയും ആ രംഗം അവൻ ഹൃദയത്തിൽ തട്ടി ചെയ്തത് പോലെയാണ് തോന്നിയത്. എന്നാൽ ആ രംഗം എടുത്ത ശേഷം ക്യാമറമാന്‍ അത് ഒന്ന് കൂടി എടുക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ അത് വീണ്ടും ഷൂട്ട് ചെയ്യാന്‍ മാത്രം എന്താണ് പ്രശ്നമെന്ന് ക്യാമറമാനോട് ചോദിച്ചു. അത് നിങ്ങള്‍ക്ക് മനസിലാവില്ല എന്നാണ് ക്യാമറമാന്‍ മറുപടി നല്‍കിയത്. ഇത് എനിക് ദേഷ്യം വന്നു. ഒരിക്കല്‍ കൂടി ആ രംഗം ചെയ്യേണ്ടി വന്നാല്‍ താന്‍ അഭിനയിക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു. പുതിയതായിട്ട് വരുന്ന ഒരാളെ ഇങ്ങനെ ടോര്‍ച്ചര്‍ ചെയ്യരുത് എന്ന് ക്യാമറാമാനോട് പറയുകയും ചെയ്തു. ആദ്യം ചെയ്തപ്പോള്‍ വളരെ ഇമോഷണലായി തന്നെ ദുല്‍ഖര്‍ അത് ചെയ്തിട്ടുണ്ടെന്നും ഒരിക്കല്‍ കൂടി എടുക്കുമ്പോള്‍ അത്ര പെര്‍ഫക്ഷന്‍ വന്നില്ലെങ്കിലോ എന്നും സിദ്ധിഖ് കരുതി. ഒടുവില്‍ സിദ്ധിഖിന്റെ നിര്‍ബന്ധത്തിനു ക്യാമറമാന്‍ വഴങ്ങി.

എന്നാൽ അന്ന് വൈകിട്ട് വളരെ അപ്രതീക്ഷിതമായി മമ്മൂട്ടിയുടെ കോൾ വന്നു, നീ എന്തിനാണ് ക്യാമറ മാനോട് ദേഷ്യപ്പെട്ടത്, ഞാൻ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, നമുക്ക് നമ്മുടെ മക്കളായോണ്ട് തോന്നുന്നതാ, അവര് ചെയ്യും, ചെയ്യുമായിരിക്കും. അങ്ങനെ ചെയ്ത് പഠിക്കട്ടെ. ഒരു ഷോട്ട് ഒരിക്കലേ ചെയ്യൂ എന്ന് നീയായിട്ടു അവനെ ശീലിപ്പിക്കേണ്ട. ഒരു ഷോട്ട് രണ്ടും മൂന്നും തവണ ചെയ്ത് തന്നെ വരട്ടെ, ആവശ്യമില്ലാത്ത ഒരു പരിഗണയും അവന് നൽകേണ്ടതില്ല എന്നും മമ്മൂക്ക തന്നോട് പറയുക ആയിരുന്നു എന്നും സിദ്ദിഖ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *