നയൻ‌താര സാധാരണ വാങ്ങിക്കുന്ന പ്രതിഫലവുമായി താരതമ്യം ചെയ്യാൻ പോലും പറ്റാത്ത ഒരു തുകയാണ് അന്ന് അവർ ആ സിനിമക്ക് വേണ്ടി വാങ്ങിയത് ! സിദ്ദിഖ് പറയുന്നു !

മലയാളത്തിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകനാണ് സിദ്ദിഖ്, അദ്ദേഹത്തിന്റെ 2010 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബോഡിഗാർഡ്. വലിയ വിജയമായിരുന്ന ചിത്രം ഇന്നും റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രങ്ങളിൽ ഒന്നാണ്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് സിദ്ദിഖ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിൽ നായികയായി ആദ്യം തീരുമാനിച്ചത് ശാമിലിയെ ആയിരുന്നു. എന്നാൽ അവർക്ക് തെലുങ്ക് ചിത്രത്തിന്റെ തിരക്ക് കൊണ്ട് അന്ന് ശ്യാമിലിയുടെ ഡേറ്റ് കിട്ടിയില്ല.

അങ്ങനെ ദിലീപാണ് പറഞ്ഞത് ഇക്കാ നമുക്ക് നയൻതാരയെ ആലോചിച്ചാലോ എന്ന്, അന്ന് അവർ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയമാണ്. എന്റമ്മോ, അവർ വലിയ നടിയാണ്, വരുമോ എന്നാണ് ഞാൻ ചോദിച്ചത്, അവർ  ഫാസിൽ സാറിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ അറിയാം, പക്ഷെ  അതിനുശേഷമാണ് അവർ വലിയ നടിയായി മാറിയത്. അപ്പോൾ ദിലീപ് പറഞ്ഞു, നല്ല കഥ ഉണ്ടെങ്കിൽ അവർ വരും നിക്കയോട് അവകർക് വലിയ ബഹുമാനാണ് എന്ന്..

അങ്ങനെ ഞാൻ നയൻസിനെ വിളിച്ചു, കഥ പറയാൻ വേണ്ടി ഇങ്ങോട്ട് വരണ്ട ഫോണിൽ കൂടി പറഞ്ഞാൽ മതി എന്ന് പറഞ്ഞു, അങ്ങനെ ചുരുക്കി കഥ പറഞ്ഞു, കേട്ട ഉടനെ അവർ പറഞ്ഞു, ഇത് ഞാൻ തന്നെ ചെയ്യാം, ഡേറ്റ് ഒന്ന് അഡ്ജസ്റ് ചെയ്താൽ മതിയെന്ന് പറഞ്ഞു,  പക്ഷെ നയൻസ് എന്ന് കേട്ടപ്പോൾ നിർമ്മാതാവ് ഞെട്ടി, അവരുടെ പ്രതിഫലം വലിയ തുക അല്ലെ, ഞാൻ ഇത് നയന്സിനോട് പറഞ്ഞപ്പോൾ പറഞ്ഞു, അതോർത്ത് വിഷമിക്കണ്ട, അവർക്ക് കഴിയുന്നത് തന്നാൽ മതിയെന്ന്.. നയൻ അവിടെ വാങ്ങിക്കുന്നതുമായി താരതമ്യം ചെയ്യാൻ പോലും പറ്റാത്ത പ്രതിഫലത്തിലാണ് നയൻ ആ സിനിമയിൽ അഭിനയിച്ചത്.

ഇത്രയും കൃത്യനിഷ്ഠ ഉള്ള ഒരു അഭിനേത്രിയെ ഞാൻ വേറെ കണ്ടിട്ടില്ല, രാവിലെ ഏഴ് മണിക്ക് ഷൂട്ടിം​ഗ് തുടങ്ങും. ഇവർ രണ്ട് പേരും വരാൻ കുറച്ച് ലേറ്റ് ആവുന്നത് കൊണ്ട് ഏഴ് മണിക്ക് വേറെ സീനുകൾ എടുക്കും. നയൻ കൃത്യം 9 മണിക്ക് വരും. 8.55 ആവുമ്പോഴേക്കും വിത്ത് മേക്ക് അപ്പ് ലൊക്കേഷനിലെത്തും. നമ്മൾ എടുത്താലും എടുത്തില്ലെങ്കിലും നയൻ വന്നിരിക്കും. എന്നും താമസിച്ച് വരുന്ന ദിലീപിനെ നയൻസ് സൽമാൻഖാൻ എന്നാണ് വിളിച്ചിരുന്നത്. കാരണം സൽമാൻ അങ്ങനെയാണ് താമസിച്ചാണ് ലൊക്കേഷനുകളിൽ എത്തുന്നത്…..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *