‘എന്നോട് ഒന്നും തോന്നരുത്’ ! ഞാൻ ഇപ്പോൾ പബ്ലിക്കായി സാറിനോട് ക്ഷമ ചോദിക്കുകയാണ് ! അത് ആർക്കായാലും അങ്ങനെ തോന്നിപോകും ! സിജു വിത്സനെ സമാധാനിപ്പിച്ച് വിനയൻ !

മലയാള സിനിമക്ക് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച പ്രഗത്ഭരായ സംവിധായകരിൽ ഒരാളാണ് വിനയൻ. മോഹൻ ലാലുമായി രൂപസാദൃശ്യമുള്ള മദൻ ലാൽ എന്ന വ്യക്തിയെ നായകനാക്കി ‘സൂപ്പർ സ്റ്റാർ’ എന്ന സിനിമ സം‌വിധാനം ചെയ്തുകൊണ്ടാണ് വിനയൻ സിനിമ ലോകത്തേക്ക് കടന്ന് വന്നത്. അദ്ദേഹം ഇതുവരെ മോഹൻ ലാലിനെ നായകനാക്കിസിനിമകൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും മമ്മൂട്ടിയെ നായകനാക്കി ദാദാ സാഹിബ്, രാക്ഷസരാജാവ് എന്നീ ചിത്രങ്ങളും, സുരേഷ് ഗോപിയെ നായകനാക്കി ബ്ലാക്ക്‌ക്യാറ്റ്, ജയറാമിനെ നായകനാക്കി ദൈവത്തിന്റെ മകൻ, പൃഥ്വിരാജിന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവായ സത്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളും, ദിലീപിൻറെ വാർ & ലവ്, കലാഭവൻ മണിയുടെ സൂപ്പർ ഹിറ്റ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, ജയസൂര്യയുടെ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്നീ ചിത്രങ്ങൾ വിനയൻ മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു.

ഇപ്പോഴിതാ അദ്ദേഹം വീണ്ടും ഒരു ബ്രമാണ്ട ചിത്രവുമായി മലയാളത്തിലേക്ക് തിരികെ എത്തിയിരിക്കുകാണ്. വമ്പൻ താരനിരയിൽ അണിനിരക്കുന്ന ചിത്രം പത്തൊൻപതാം നൂറ്റാണ്ട് തിരുവോണ നാളിൽ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിൽ ചരിത്ര നായകനായി എത്തുന്നത് നടൻ സിജു വിത്സൺ ആണ്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മെഗാ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ചടങ്ങിൽ സിജു വിത്സൻ താൻ ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സ്റ്റേജിൽ വികാരഭരിതനായി കൊണ്ടായിരുന്നു സിജു സംസാരിച്ചത്. സിജുവിന്റെ വാക്കുകൾ ഇങ്ങനെ.

സത്യത്തിൽ ഞാനും ഇങ്ങനെ ഒരു സിനിമ ചെയ്യണം എന്ന് മനസ്സിൽ ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് വിനയൻ സാർ വിളിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഞാൻ ചെയ്യാൻ റെഡിയാണ് എന്ന് പറഞ്ഞ് അതിനായി ഇറങ്ങി തിരിച്ചത്. എന്നാൽ ഞാൻ ഇപ്പോൾ സാറിനോട് ഇപ്പോൾ എനിക്ക് പബ്ലിക്കായി ക്ഷമ ചോദിക്കുകയാണ്, കാരണം സാർ എന്നെ ഈ സിനിമയിലേക്ക് വിളിക്കുമ്പോൾ എനിക്ക് കോൾ വന്ന് കഴിഞ്ഞപ്പോൾ ഞാൻ സാറിന്റെ കഴിഞ്ഞ കുറച്ചു കാലത്തെ സിനിമകൾ ഒക്കെ ഓർത്ത് ‘അയ്യോ’ എന്തിനായിരിക്കും വിളിക്കുന്നെ എന്ന് മനസ്സിൽ ഓർത്തുപോയി..

അത് സ്വാഭിവികമായും ആർക്കും വരാൻ സാധ്യത ഉള്ളതാണ്, അതുകൊണ്ട് തന്നെ എനിക്കും വന്നു. എന്നാൽ ഞാൻ സാറിനെ അദ്ദേഹത്തിന്റെ ചെന്ന് കണ്ട് ആ വീട്ടിൽ നിന്ന് ഇറങ്ങിയത് ആറാട്ടുപുഴ വേലായുധപ്പണിക്കർ ആയിട്ടാണ്. ആ ഫുൾ എനർജിയോടെ ആയിരുന്നു. ഇപ്പോഴും ആ മൊമന്റ് ആലോചിക്കുമ്പോൾ എനിക്ക് വല്ലാത്ത ഒരു ഫീലാണ്, സാർ എനിക്ക് തന്ന ബഹുമാനം അതുപോലെയാണ്’, വികാരഭരിതനായി ആയി പോകുന്നു എന്ന് പറഞ്ഞുകൊണ്ട് സിജുവിന്റെ വാക്കുകൾ ഇടറിയപ്പോൾ വിനയൻ ആ മൈക്ക് വാങ്ങി. അയാളുടെ ഇമോഷനാണ് അയാൾ പ്രകടിപ്പിക്കുന്നത്, ഒരു പുതിയ ചെറുപ്പക്കാരന്റെ ഫയറാണ് എന്നും തന്റെ രാക്ഷസ രാജാവും അത്ഭുതദീപും സിജു ഓർക്കാത്തത് കൊണ്ടാണ് സിജുവിന് അങ്ങനെ തോന്നിയത്  വിനയൻ പറഞ്ഞു… നിറഞ്ഞ കൈയ്യടി ആയിരുന്നു വേദിയിൽ നിന്നും ഉയർന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *