ഞാൻ വീഴാതിരിക്കാൻ എന്റെ പിന്നിലായി നിന്നവൾ, തിരമാലാ വന്നപ്പോൾ ചേർത്തുപിച്ചവൾ ! അമ്മൂ നിന്നെപ്പോലെ ഒരു മകളെ എല്ലാ അമ്മമാർക്കും ലഭിക്കണം എന്നാണ് ആഗ്രഹം ! സിദ്ധു കൃഷ്ണയുടെ കുറിപ്പ് !
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും എല്ലാവരും ഇന്ന് സമൂഹ മാധ്യമാങ്ങളിൽ വളരെ സജീവമാണ്. മകൾ ദിയയുടെ വിവാഹ ശേഷം കുടുംബസമേതം എല്ലാവരും ബാലിയിൽ അവധി ആഘോഷിക്കുകയാണ്. ഇപ്പോഴിതാ തങ്ങളുടെ യാത്രയെ കുറിച്ചും അതിൽ മകൾ അമ്മു എന്ന് വിളിക്കുന്ന അഹാനയെ കുറിച്ചും സിന്ധു കൃഷ്ണ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
തന്റെ മക്കളിൽ ആദ്യ മകൾ അഹാന എപ്പോഴും തന്റെ സന്തോഷം കാണാനാണ് ആഗ്രഹിക്കുന്നത്, അവളെ പോലെ ഒരു മകൾ എല്ലാ അമ്മമാർക്കും ഉണ്ടാകണം എന്നുമാണ് സിന്ധു പറയുന്നത്. ആ വാക്കുകൾ ഇങ്ങനെ, സാഹസികത എന്റെ ജീവിതത്തിന്റെ ഭാഗമല്ല. ഊട്ടിയിലെ ബോര്‍ഡിംഗ് സ്‌കൂളില്‍ വച്ചാണ് എല്ലാം ചെയ്തത്. ഇപ്പോഴത്തെ എന്റെ ആരോഗ്യവസ്ഥ ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാന്‍ അനുവദിക്കുന്നതല്ല. പക്ഷെ ഈ ബാലി ട്രിപ്പില്‍ ഞാന്‍ എന്റെ എല്ലാ ഭയങ്ങളേയും പൊട്ടിച്ചെറിഞ്ഞു. അതിന് കാരണം എന്റെ മക്കളാണ്.
അമ്മൂ, എല്ലാ അമ്മമാരും നിന്നെ പോലൊരു മകളെ അര്‍ഹിക്കുന്നുണ്ട്. എന്റെ ജീവിതത്തില്‍ ഒരുപാട് സന്തോഷം കൊണ്ടു വരാന്‍ നീ ശ്രമിക്കുന്നുണ്ട്. ഈ ആയിരക്കണക്കിന് സ്‌റ്റെപ്പുകള്‍ കയറാന്‍ എന്നെ നീ സഹായിച്ചു. ഒരു തവണ ഞാന്‍ വീഴാതിരിക്കാന്‍ എന്റെ പിന്നിലായി നീ നിന്നു. തിരമാലകള്‍ വന്നപ്പോള്‍ എന്നെ മുറുകെ പിടിച്ചു. ജീവിതകാലത്തേക്കുള്ള ഓര്‍മ്മകളാണ് സ്വരുക്കൂട്ടിയിരിക്കുന്നത്. നന്ദി. നന്ദി, ഓസി, ഇഷാനി, ഹന്‍സു, അശ്വിനും എന്നെ സഹായിച്ചതിന് എന്നുമാണ് സിന്ധു കൃഷ്ണ കുറിച്ചത്.
അമ്മയുടെ ഈ വാക്കുകൾ നിറഞ്ഞ കണ്ണുകളോടെയുള്ള ഇമോജിയോടൊപ്പം അഹാനയും പങ്കുവെച്ചിട്ടുണ്ട്… മറ്റു മക്കളും അമ്മയുടെ വാക്കുകൾ സ്റ്റോറിയാക്കിയിട്ടുണ്ട്. അമ്മയും അഹാനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ എല്ലാവരും പറഞ്ഞിട്ടുള്ളത്. അഹാന തങ്ങളുടെ രണ്ടാമത്തെ അമ്മയെ പോലെയാണെന്നും അമ്മയും അഹാനയുമാണ് ഏറ്റവും വലിയ കൂട്ടെന്നും നേരത്തെ ദിയ പറഞ്ഞിട്ടുണ്ട്.
Leave a Reply