പ്രണയമുണ്ടായിരുന്നു, ആ വേർപാട് എന്നെ ഒരുപാട് തകർത്തു, 48 വയസിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് സിത്താര പറയുന്നു !

ചില നായികമാരെ നമ്മൾ മലയാളികൾ ഒരിക്കലും മറക്കില്ല, അത്തരത്തിൽ ഒരു നായികയാണ് സിത്താര. മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യൻ സിനിമയുടെ മുഴുവൻ ഇഷ്ട താരമാണ് സിത്താര, തമിഴിൽ പടയപ്പയിൽ രജനികാന്തിന്റെ സഹോദരിയുടെ വേഷം ഏറെ ശ്രദ്ധനേടിയിരുന്നു.. നായികയായും സഹ താരമായും നിരവധി ചിത്രങ്ങൾ മനോഹരമാക്കിയ താരം ഇപ്പോഴും കാഴ്ചയിൽ ആ പഴയ സിതാര തന്നെയാണ്. മഴവിൽ കവടി, നാടുവാഴികൾ, ഗുരു, ചമയം, വചനം തുടങ്ങിയ ചിത്രങ്ങൾ വളരെ വിജയമായിരുന്നു.. കിളിമാനൂരാണ് സിതാരയുടെ ജന്മ സ്ഥലം, അച്ഛൻ പരമേശ്വരൻ നായർ, ‘അമ്മ വത്സല നായർ, അച്ഛൻ ഇലക്ടിസിറ്റിയിൽ എൻജിനിയർ ആയിരുന്നു, അമ്മയും ഇലക്ട്രിസിറ്റി ഓഫീസിൽ ഓഫീസർ ആയിരുന്നു.

കാവേരി എന്ന മലയാള ചിത്രത്തിലാണ് സിത്താര ആദ്യമായി അഭിനയിക്കുന്നത്. അതിനു ശേഷം തെന്നിന്ത്യ ഒട്ടാകെ  ഏകദേശം 200 ഓളം സിനിമകൾ  ചെയ്തിരുന്നു. പക്ഷെ 48 കാരിയായ സിതാര ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല. താരം എന്തുകൊണ്ടാണ് വിവാഹം കഴിക്കാതിരിക്കുന്നതെന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി സിതാര എത്തിയിരിക്കുകയാണ് താരമിപ്പോൾ, വിവാഹം എന്നതിനോട് ചെറുപ്പം മുതൽ ഒരു താല്പര്യമില്ലായിരുന്നു, ആ താല്‍പര്യമില്ലായ്മ പിന്നീടൊരു തീരുമാനമായി മാറുകയായിരുന്നു. താന്‍ അതില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും സിതാര പറയുന്നു. വിവാഹമെന്നത് വ്യക്തിപരമായ കാര്യമായിരിക്കെ താരത്തിന്റെ തീരുമാനത്തെ ആരാധകരും, കുടുംബവും  ഇപ്പോൾ പിന്തുണയ്ക്കുകയാണ്.

എന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്ഥാനം ഉണ്ടായിരുന്ന ആൾ എന്റെ അച്ഛൻ ആയിരുന്നു, എല്ലാ കാര്യങ്ങൾക്കും എന്റെ ബലം അച്ഛൻ തന്നെ ആയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അച്ഛന്‍ എന്നെ വിട്ടുപോയപ്പോൾ ഞാൻ തകർന്നു. അതിന് ശേഷവും വിവാഹത്തിനോട് താല്‍പര്യം തോന്നിയില്ലെന്നും ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സിതാര പറയുന്നു. ഒറ്റയ്ക്കുള്ള ജീവിതത്തില്‍ താന്‍ സന്തോഷം കണ്ടെത്തുകയായിരുന്നു ഇതുപോലെ തന്നെയായിരുന്നു സിനിമയില്‍ നിന്നും ഇടവേളയെടുക്കാനുള്ള തീരുമാനവുമെന്നും സിതാര പറയുന്നു.

എന്നാൽ നേരത്തെ തനിക്കൊരു പ്രണയം ഉണ്ടായിരുന്നു എന്നും സിത്താര പറയുന്നു, പക്ഷെ വിവാഹം കഴിക്കാതിരിക്കാനുള്ള കാരണം അതായിരുന്നില്ല, മലയാളത്തിലും തമിഴിലും, തെലുങ്കിലും കൂടി നിരവധി സീരിയലുകളും ചെയ്തിരുന്നു, 2015 ൽ പുറത്തിറങ്ങിയ സൈഗാൾ പാടുകയാണ് എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി താരം ചെയ്തിരുന്നത്, 2009 ൽ പുറത്തിറങ്ങിയ രാജസേനൻ ചിത്രം ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രം ഏറെ വിജകരമായിരുന്നു

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *