അച്ഛന്റെ മേൽവിലാസം പറഞ്ഞ് അവസരങ്ങൾക്കായി പോകരുത് എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുരുന്നു ! അറിഞ്ഞും ആരും വിളിച്ചില്ല ! മകന്റെ വാക്കുകൾ !

ചില നടന്മാർ സിനിമ രംഗത്ത് ഒരുപാട് പ്രൗഢഗംഭീര കഥാപാത്രങ്ങൾ തന്നെ ചെയ്യണമെന്നില്ല ജന മനസുകളിൽ ഒരു  സ്ഥാനം നേടി എടുക്കാൻ. അതിപ്പോൾ മനസിൽ തട്ടുന്ന ഒരു നോട്ടം പോലും മതിയാലും ചിലപ്പോൾ കാലങ്ങളോളം നമ്മൾ അവരെ ഓർത്തിരിക്കാൻ. അത്തരത്തിൽ മലയാളി പ്രേക്ഷകർ ഇന്നും മറന്നിട്ടില്ലാത്ത നടന്മാരിൽ ഒരാളാണ് നടൻ കൃഷ്ണൻ കുട്ടി നായർ. ഒരുപാട് സിനിമകളിൽ വളരെ ചെറിയ വേഷമാണെങ്കിൽ പോലും അത് അത് വളരെ ഗംഭീരമായി ചെയ്യാൻ അദ്ദേത്തിന് കഴിഞ്ഞിരുന്നു.

കൃഷ്ണൻ കുട്ടി നായരുടെ സിനിമ ജീവിതത്തിൽ അദ്ദേഹത്തിന് മറ്റൊരു ഭാഗ്യം എന്ന് പറയുന്നത് പ്രതിഭാശാലിയായ നിരവധി  സംവിധായകരുടെ കൂടെ അദ്ദേഹത്തിന് ജോലി ചെയ്യാൻ  സാധിച്ചു എന്നതാണ്. ജി. അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, സത്യൻ അന്തികാട്, കമൽ, പദ്മരാജൻ അങ്ങനെ നീളുന്നു..  സത്യൻ അന്തികാടിന്റെ വരവേൽപ്പ്, മഴവിൽ കാവടി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നവയാണ്.

കൃഷ്ണൻ കുട്ടി നായർ ഈ ലോകത്തോട് വിട പറഞ്ഞിട്ട് കാല്‍ നൂറ്റാണ്ടാവുന്നൂ. 1995 ഒക്ടോബർ 22-ന് തിരുവനന്തപുരത്ത് വച്ച് നടന്ന റോഡപകടത്തെ തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ  പ്രവേശിപ്പിച്ചു. സ്‌കൂട്ടർ കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അദ്ദേഹം സ്കൂട്ടറിൻ്റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്നു. 1996 നവംബർ ആറിന് തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തന്നെ ആ പ്രതിഭ  ഈ ലോകത്തോട് വിടപറഞ്ഞു.

ഇന്ന് താരപുത്രന്മാർ അരങ്ങുവാഴുന്ന സിനിമ ലോകമാണ് എവിടെ നോക്കിയാലും നമുക്ക് കാണാൻ കഴിയുന്നത്. എന്നാൽ മോഹം ഉണ്ടായിരുന്നിട്ടും അത് കഴിയാത്ത പോയവരും ഉണ്ട്. അത്തരത്തിൽ ഒരാളാണ് കൃഷ്‌ണൻ കുട്ടി നായരുടെ മകൻ ശിവ കുമാർ. അദ്ദേഹവും  അഭിനയ മേഖലയിൽ സജീവമാണ് അത് പക്ഷെ സിനിമയിൽ അല്ല എന്നെ ഉള്ളു.. ശിവകുമാർ അച്ഛന്റെ പാത പിന്തുടർന്ന് നാടക രംഗത്ത്  ശ്രദ്ധിക്കപെട്ടിരുന്നു. പക്ഷെ അപ്പോഴും  ശിവ കുമാറിന്റെ  സിനിമയോട് അതിയായ താല്പര്യം ഉണ്ടായിരുന്നു എങ്കിലും അതിനുള്ള അവസരങ്ങൾ അദ്ദേഹത്തിന് കുറവായിരുന്നു. മകൻ ശിവകുമാർ വളരെ കുറച്ച് വേഷങ്ങൾ മാത്രമേ ,മലയാള സിനിമയിൽ ചെയ്തിരുന്നുള്ളു.  എന്നാൽ ഇപ്പോൾ അദ്ദേഹം വളറെ ഏറെ സന്തോഷത്തിലാണ് കാരണം…

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം വളരെ വൈകി ആണെങ്കിലും  ആദ്യമായി നല്ലൊരു വ്യത്യസ്ത കഥാപത്രം തന്നെ തേടി വന്നു. എന്നാണ് ശിവ കുമാർ പറയുന്നത്. പ്രശാന്ത് കാനത്തൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഇന്ദ്രൻസ് നായകനായി എത്തുന്ന ഫീച്ചര്‍ ഫിലിമായ സ്റ്റേഷന്‍ 5  ൽ വില്ലന്റെ വേഷം ചെയ്യാൻ  സാധിച്ചു. അച്ഛനാണ് എനിക്കു പ്രചോദനം. എന്നാല്‍ അച്ഛന്റെ മേല്‍വിലാസം പറഞ്ഞ് ഞാന്‍ ഇന്നു വരെ അവസരങ്ങള്‍ക്കായി ആരെയും സമീപിച്ചിട്ടില്ല. അങ്ങനെ പാടില്ലെന്നും സ്വന്തം കഴിവു കൊണ്ട് വളരണം എന്നുമാണ് അച്ഛന്‍ എന്നെ ഉപദേശിച്ചത്. ആ ഉപദേശം ഇന്നും ഞാന്‍ പിന്തുടരുന്നു. എന്നാൽ അറിഞ്ഞും ആരും ഇങ്ങോട്ട് ഒരവസരം കൊടുത്തിട്ടുമില്ല എന്നതും മറ്റൊരു വാസ്തവം.  ഓരോ സിനിമയും അതിലെ കഥാപാത്രവും ഞാന്‍ ഒരു പാഠമായിട്ടാണ് കരുതുന്നത് എന്നും അദ്ദേഹം പറയുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *