ഉർവശിയെയും അവരുടെ ജോലിയെയും ഞാൻ മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു ! അങ്ങനെ ഉള്ള ഒരു ഭർത്താവല്ല ഞാൻ ! ശിവപ്രസാദിന്റെ വാക്കുകൾക്ക് കൈയ്യടിച്ച് ആരാധകർ !

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഉർവശി. മലയാള സിനിമയുടെ അഭിമാനം. വര്ഷങ്ങളായി സിനിമ രംഗത്ത് സജീവ സാനിധ്യം. ഓരോ കഥാപാത്രങ്ങളായി ജീവിച്ചു കാണിച്ചുതന്ന ഉർവശി ഇന്നും അതിനായ രംഗത്ത് നിറ സാന്നിധ്യമാണ്. പക്ഷെ വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ തരണം ചെയ്ത ആളുകൂടിയാണ് ഉർവശി. ഒരു സമയത്ത് മലയാള സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികൾ ആയിരുന്നു ഉർവശിയും മനോജ് കെ ജയനും. പക്ഷെ മകൾ ജനിച്ചതിന് ശേഷം ഇരുവരും തമ്മിൽ അകലുകയിരുന്നു. 2000 ത്തിൽ മനോജുമായി വിവാഹിതയായ ഉർവശി 2008 ൽ വിവാഹ മോചിതയായി, ശേഷം 2013 ലാണ് ശിവ പ്രസാദുമായി ഉർവശി വിവാഹിതയാകുന്നത്.

ശേഷം അവർക്ക് തന്റെ 42 മത് വയസിൽ ഒരു മകൻ ജനിച്ചു. ഇന്ന് അവർ തന്റെ കുടുംബമായി ചെന്നൈയിൽ സ്ഥിര താമസമാണ്.  ഉർവശിയെ കുറിച്ചും കുടുംബത്തെ കുറിച്ചും ശിവപ്രസാദ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.  നീലാണ്ടന്‍ എന്ന് വീട്ടില്‍ വിളിക്കുന്ന മകന്റെ യഥാര്‍ത്ഥ പേര് ഇഷാന്‍ പ്രജാപതി എന്നാണ്. ഉര്‍വ്വശിയുടേയും മനോജ് കെ ജയന്റേയും മകള്‍ കുഞ്ഞാറ്റയാണ് ഈ പേര് ഇട്ടത്. കുഞ്ഞാറ്റ ആയിരിക്കണം മകന് പേരിടുന്നതും, ചോറ് കൊടുക്കേണ്ടതും എന്നത് എന്റെ നിർബന്ധമായിരുന്നു എന്നാണ് ശിവപ്രസാദ് പറയുന്നത്. കാരണം അവർ സഹോദരങ്ങളാണ്.

അവരെല്ലാം ഞങ്ങളുടെ മക്കളാണ്. അവന്റെ ചേച്ചിമാരാണ്. നാളെ കാലത്ത് ഞങ്ങൾ ഇല്ലാതായാലും അവന് കൂട്ടായി കുഞ്ഞാറ്റയും, ശ്രീമയിയും ഒപ്പം മറ്റു സഹോദരങ്ങളും എല്ലാവരും ഉണ്ടാകണം. അവർ തമ്മിലുള്ള സ്നേഹം വളർത്തിയെടുക്കേണ്ടത് നമ്മളാണ് എന്നും ശിവ പ്രസാദ് പറയുന്നു. ജീവിതത്തിലേക്ക് മകൻ വന്ന ശേഷം തനിക്ക് ഒരുപാട് മാറ്റങ്ങൾ വന്നു, ഒരു കുഞ്ഞ് ജനിക്കുമ്പോൾ അച്ഛനും അമ്മയും കൂടിയാണ് ജനിക്കുന്നത് എന്ന് പറയുന്നത് വളരെ ശരിയാണ്. ആദ്യമൊക്കെ എനിക്ക് കുഞ്ഞുങ്ങളെ എടുക്കാൻ തന്നെ പേടി ആയിരുന്നു . അതുപോലെ വളരെ പെട്ടന്ന് ദേഷ്യ പെടുന്ന കൂട്ടത്തിലുള്ള ആളാണ് ഞാൻ, എന്നാൽ ഇപ്പോൾ അതെല്ലാം മാറി. താൻ താനായത് ഇഷാൻ വന്ന ശേഷമാണ് അദ്ദേഹം പറയുന്നത്.

എന്റെ ജീവിതത്തിലേക്ക് ഉർവശി വന്നതിന് ശേഷം ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. ഒരുമിച്ചുള്ള ജീവിത യാത്രയിൽ വ്യത്യാസങ്ങൾ ഉള്ളതായി തോന്നിയിട്ടില്ല. തനിക്ക് ഉർവ്വശിയെയും അവരുടെ പ്രൊഫഷനും നന്നായി മനസിലാകും. സിനിമയെ കുറിച്ചു ഒന്നും അറിയാതെ, അവരുടെ തൊഴിലിനെ കുറിച്ച് മനസിലാക്കാതെ കൃത്യം അഞ്ചുമണിക്ക് വീട്ടിൽ എത്തണം എന്ന് നിർബന്ധം വച്ചിട്ട് കാര്യമുണ്ടോ, ഒരു കുടുംബത്തിലെ ഏതു അഭിപ്രായ വ്യത്യാസവും ഏതു അകൽച്ചയും പരസ്പരം മനസിലാക്കിയാൽ തീരാവുന്നത് മാത്രമാണ് എന്നും ശിവ പ്രസാദ് എടുത്ത് പറയുന്നു. അദ്ദേഹത്തിന്റെ ഈ വാക്കുകൾക് കൈയ്യടിയാണ് ഇപ്പോള്തന് ലഭിക്കുന്നത്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *