കീര്‍ത്തിയും അധിക പ്രതിഫലം വാങ്ങരുതെന്ന് തന്നെയാണ് തന്റെ നിലപാട് ! മകൾക്ക് മാത്രമായി ഒരു പരിഗണനയില്ല ! സുരേഷ് കുമാർ

കോവിഡ് കാലത്തെ മലയാള സിനിമ പ്രതിസന്ധി ഘട്ടത്തിൽ നിന്നപ്പോഴും താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന ആവിശ്യം ഉന്നയിച്ച് നിർമ്മാതാക്കളുടെ സംഘടനാ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കർശന നിലപാടുകളുമായി എല്ലാ സിനിമ സഘടനകളും ഒന്നിച്ച് ഇതേ ആവിശ്യം ഉന്നയിക്കുകയാണ്. മലയാള സിനിമ ഇപ്പോൾ തകർച്ചയുടെ വക്കിലാണെന്നും പ്രതിഫലം കുറക്കുക എന്നത് മാത്രമാണ് നിലനില്പിനുള്ള ഏക മാർഗമെന്നും സുരേഷ് കുമാർ പറയുന്നു.

ഇപ്പോഴിതായ സുരേഷ് കുമാറിന്റെ വാക്കുകൾക്ക് മാക്കൻ കീർത്തി സുരേഷ് കോടികൾ അല്ലെ പ്രതിഫലം വാങ്ങുന്നതെന്ന കമന്റ് ഉയരുകയാണ്, മുമ്പൊരിക്കൽ അദ്ദേഹം ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു, ദേശീയ അവാര്‍ഡ് ജേതാവായ കീര്‍ത്തി മറ്റ് ഭാഷകളില്‍ വാങ്ങുന്ന പ്രതിഫലത്തെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍ എത്തിയത്. 3 മൂന്ന് മുതൽ 4 കോടിയാണ് കീർത്തി ഒരു സിനിമക്ക് പ്രതിഫലം വാങ്ങുന്നത്. ഇതിനോടാണ് സുരേഷ് കുമാര്‍ പ്രതികരിച്ചത്. മകള്‍ക്ക് മാത്രമായി മറ്റൊരു നിലപാട് ഇല്ല.

കീർത്തിയോടും ഞാൻ പ്രതിഫലം കുറച്ചേ വാങ്ങിക്കാവൂ എന്ന് പറഞ്ഞിട്ടുണ്ട്, കൂടുതല്‍ പ്രതിഫലം വാങ്ങരുതെന്ന് തന്നെയാണ് നിലപാട്. മകള്‍ക്ക് മാത്രമായി മറ്റൊരു നിലപാടില്ല. തമിഴിലും തെലുങ്കിലും വാങ്ങുന്ന പ്രതിഫലമല്ല കീര്‍ത്തി മലയാളത്തില്‍ വാങ്ങുന്നത്. മലയാളത്തിന് താങ്ങാവുന്ന പ്രതിഫലമേ ആരായാലും വാങ്ങാവൂ. തമിഴിലും തെലുങ്കിലും സ്ഥിതി വ്യത്യസ്തമാണ്. അവിടെ ഇപ്പോഴും തിയേറ്ററുകളില്‍ ആള് കയറുന്നുണ്ട്. എന്നാല്‍ മലയാളത്തില്‍ നാല് മാസത്തിനിടെ ഇറങ്ങിയ എഴുപതിലധികം സിനിമകള്‍ വെറും രണ്ട് ചിത്രങ്ങള്‍ മാത്രമാണ് വിജയിച്ചത് എന്നും സുരേഷ് കുമാർ പറയുന്നു.

അടുത്തിടെ കീർത്തിയുടെ അസ്ഥയിലെ കുറിച്ചുള്ള റിപ്പോർട്ടും ശ്രദ്ധ നേടിയിരുന്നു, മൂന്ന് മുതൽ അഞ്ച് കോടി വരെയാണ് കീർത്തി മറ്റു ഭാഷകളിൽ പ്രതിഫലം വാങ്ങുന്നത്, 2022 ലെ കണക്കനുസരിച്ച് കീർത്തി സുരേഷിന്റെ ആസ്തി ഏകദേശം 4 മില്യൺ ഡോളർ ആണെന്നാണ് റിപ്പോർട്ട്, അതായത് ഇന്ത്യൻ രൂപ 30 കോടി ആയിരുന്നു.

സിനിമ മാത്രമല്ല കീർത്തിയുടെ വരുമാന സ്രോതസ്, വൻകിട കമ്പനികളുടെ ബ്രാൻഡ് കൂടിയാണ് കീർത്തി. റിലയൻസ് ട്രെൻഡ്‌സ്, ഉഷ ഇന്റർനാഷണൽ, ജോസ് ആലുക്കാസ് തുടങ്ങി നിരവധി ജനപ്രിയ ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് കീർത്തി. ഇവരുമായി ചേർന്നുള്ള ഒരു പരസ്യത്തിന് 15 മുതൽ 30 ലക്ഷം വരെയാണ് താരം വാങ്ങുന്നത്. ഇതുകൂടാതെ രാജ്യത്തുടനീളം നിരവധി സ്വത്തുക്കളും കീർത്തിക്കുണ്ട്. മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന ചെന്നൈയിലെ ആഡംബര വീട് ഉൾപ്പെടെ അതിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ പോഷ് ഏരിയയിൽ മറ്റൊരു അപ്പാർട്മെന്റും കീത്തിക്കുണ്ടെന്നാണ് റിപ്പോർട്ട്.

ഇതുകൂടാതെ ആഡംബര കാറുകളും കീർത്തിക്ക് സ്വന്തമായുണ്ട്. 60 ലക്ഷത്തോളം വില വരുന്ന വോൾവോ എസ് 90 ആണ് അതിൽ ഏറ്റവും പുതിയത്. ഒന്നര കോടിയുടെ അടുത്ത് വില വരുന്ന ഒരു ബിഎംഡബ്ല്യു 7 സീരീസ് 730 എൽഡി. 81 ലക്ഷം രൂപ വില വരുന്ന മെഴ്‌സിഡസ് ബെൻസ് എഎംജി ജിഎൽസി 43 യും, ഏകദേശം 25 ലക്ഷം രൂപ വില വരുന്ന ഒരു ടൊയോട്ട ഇന്നോവ ക്രിസ്റ്റയും കീർത്തിക്ക് സ്വതമയുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *