സോമന്‍ തിരികെ വന്നു മാപ്പ് പറഞ്ഞു ! എനിക്കൊരു അബദ്ധം പറ്റിയതാണെന്ന് പറഞ്ഞു ! സോമനെ വരച്ച വരയില്‍ നിര്‍ത്താന്‍ നിര്‍മ്മാതാക്കള്‍ ചെയ്തത് !
മലയാള സിനിമ ലോകത്തെ എക്കാലത്തെയും സൂപ്പർ നായകന്മാരുടെ കൂട്ടത്തിൽ ഒരാളാണ് നടൻ സോമൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അദ്ദേഹം ഇപ്പോഴും മലയാളി മനസ്സിൽ അങ്ങനെ നിലകൊള്ളുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ കുറിച്ചുള്ള ചില അനുഭവങ്ങൾ ഓർത്ത് പറയുകയാണ് സംവിധായകനും നിര്‍മ്മതാവുമായ താജ് ബഷീര്‍. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇത് തുറന്ന് പറഞ്ഞത്. വെറും നിസ്സാര പ്രശ്നങ്ങൾക്ക് സോമൻ സെറ്റിൽ നിന്നും ഇറങ്ങിപ്പോയ ഒരു സംഭവമാണ് അദ്ദേഹം തുറന്ന് പറയുന്നത്.
താജ് ബഷീറിന്റെ വാക്കുകൾ ഇങ്ങനെ, ആദ്യമൊക്കെ അദ്ദേഹം വളരെ നല്ലതുപോലെ സഹകരിച്ചു, പക്ഷെ പിറ്റേ ദിവസങ്ങൾ മുതൽ അത് അങ്ങനെ അല്ലാതെയായി. ഒരു ദിവസം ശ്രീവിദ്യ ഗര്‍ഭിണിയായി മെഡിക്കല്‍ കോളേജില്‍ കിടക്കുന്ന രംഗമാണ്. ആ രംഗം എടുത്ത് തീർക്കാൻ നമുക് ആകെ ഒരു ദിവസം സമയമാണ് അവർ തന്നേക്കുന്നത്, അങ്ങനെ ശ്രീവിദ്യയെ പാഡൊക്കെ വച്ച് കെട്ടി കൊണ്ടു വന്നു കിടത്തിയിരിക്കുകയാണ്. ഒരു മൂന്ന് മണിയായപ്പോൾ സോമൻ ഒരു ചായ ചോദിച്ചു. ഇന്നത്തെപോലെ പെട്ടന്ന് എടുത്ത് കൊടുക്കുന്ന സെറ്റപ്പൊന്നും അന്നില്ല, ബോയ് ചായ എടുക്കാൻ പോയി, പക്ഷെ ചോദിച്ച സമയത്ത് ചായ കിട്ടാതെ വന്നതോടെ സോമൻ ആകെ ദേഷ്യപ്പെട്ട് സെറ്റിൽ നിന്നും ഇറങ്ങിപ്പോയി.
സോമൻ എവിടെയാണ് എന്നറിയാതെ ഞങ്ങൾ ഒരുപാട് അന്വേഷിച്ചു. മിക്ക ഹോട്ടലുകളിലും കയറി ഇറങ്ങി സോമനെ അന്വേഷിച്ചു, എനിക്ക് ഭയങ്കര അങ്കലപ്പായി. ആദ്യമായിട്ട് ചെയ്യുന്ന സിനിമയാണ്. അതിൽ നായകന്‍ തന്നെ ഇങ്ങനെ കാണിക്കുമ്പോൾ തകർന്ന് പോയി എന്ന് തന്നെ പറയാം. അവസാനം രാത്രി ഒമ്ബതു മണിയോടെ ഞങ്ങള്‍ കണ്ടുപിടിച്ചു. ഒരു മുതലാളിയുടെ മക്കളുമായി ഇദ്ദേഹം മുറിയിലിരുന്ന് കുടി ആയിരുന്നു പണി. അന്ന് സോമൻ ഒരാൾ കാരണം ഷൂട്ട് നടന്നില്ല. എനിക്ക് ആകെ സങ്കടമായി, അന്ന് രാത്രി ഞാൻ സംവിധായകനെയും സോമനെയും മുറിയിലേക്ക് വിളിപ്പിച്ചു, സോമന്റെ മുന്നിൽ വെച്ച് ഞാൻ സംവിധായകൻ ഷാജിയോട് ചോദിച്ചു ഇയാളെ വെച്ച് എത്ര സീൻ എടുത്തിട്ടുണ്ട് എന്ന്. അപ്പോൾ ഷാജി പറഞ്ഞു ഒരു മൂവായിരം അടി ക്രാങ്ക് ചെയ്തിട്ടുണ്ടെന്ന്, അപ്പോൾ ഞാൻ പറഞ്ഞു അത് മൊത്തം ഇയാളുടെ മുന്നിലിട്ട് കത്തിക്കാന്‍ പറഞ്ഞു. ഇത് കേട്ടതും സോമന്‍ വിരണ്ടു പോയി. ഇങ്ങനൊരു തീരുമാനം, ഒരു ചെറുപ്പക്കാരന്‍ പയ്യന്‍ എടുക്കുമെന്ന് പുള്ളി തീരെ പ്രതീക്ഷിച്ചിരുന്നില്ല. താജ് ബഷീര്‍ പറയുന്നു.
സോമൻ മുറിയിൽ നിന്നും ഇറങ്ങിപോയി, അപ്പോൾ ശങ്കരാടി വന്നു. ഒന്നും പേടിക്കണ്ട. ഇവന്‍ പോയാല്‍ നമുക്ക് വേറൊരു പയ്യനുണ്ട്, കൃഷ്ണന്‍ നായര്‍ എന്നൊരു നടനുണ്ട് അവനെ വെച്ച് ചെയ്യിക്കാം എന്ന്, അത് ജയൻ ആണ് അന്ന് ആ പേരിലാണ് അറിയപെടുന്നത്. പക്ഷെ ഒരു മണിക്കൂര്‍ കഴിഞ്ഞതും സോമന്‍ തിരികെ വന്നു തങ്ങളോട് മാപ്പ് പറഞ്ഞു. എനിക്കൊരു അബദ്ധം പറ്റിയതാണെന്ന് പറഞ്ഞു. പക്ഷെ ഞാനിത് അതിനു മുമ്പേ ഫിലിം ചേമ്ബര്‍ കൊമേഴ്‌സിനെ അറിയിച്ചിരുന്നു. അവരും അന്ന് സോമനെതിരെ അന്ന് ആക്ഷൻ എടുത്തിരുന്നു എന്നും അദ്ദേഹം പറയുന്നു…
Leave a Reply