വേലായുധന്‍ ഉറങ്ങി കിടക്കുമ്പോള്‍ മീശയിലെ നര കടിച്ച് എടുക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു ! പക്ഷെ അത് സിനിമയിൽ ഉണ്ടായിരുന്നില്ല ! നടി സോനാ നായർ പറയുന്നു !

മലയാള സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് സോനാ നായർ. മലയാള സിനിമ രംഗത്ത് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള സോനയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്ന നരൻ എന്ന സിനിമയിലെ കുന്നുമ്മേൽ ശാന്ത എന്ന കഥാപാത്രം. മുള്ളം കൊല്ലി വേലായുധനായി മോഹൻലാൽ വിസ്മയിപ്പിച്ചപ്പോൾ തന്റെ കഥാപത്രം മികച്ചതാക്കാൻ മറ്റെല്ലാ അഭിനേതാക്കളും ഒരുപോലെ ശ്രമിച്ചത് ആ ചിത്രത്തിൽ പ്രകടമായിരുന്നു.

ഇപ്പോഴിതാ തന്റെ കഥാപാത്രത്തെ കുറിച്ച് സോനാ നായർ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടിയുടെ വാക്കുകൾ..തന്റെ സിനിമ ജീവിതത്തിൽ ഒരു വഴിത്തിരിവായ കഥാപാത്രം ആയിരുന്നു കുന്നുമ്മേൽ ശാന്ത. പക്ഷെ ആ കഥാപാത്രം ആ സിനിമയിൽ പൂർണ്ണതയില്ലാതെ പോയതിന് ഒരു കാരണമുണ്ട്. അതിലെ വളരെ പ്രധാനമായ രണ്ടു രംഗങ്ങൾ നീക്കം ചെയ്ത ശേഷമാണ് ആ ചിത്രം റിലീസ് ചെയ്തത്. അതുകൊണ്ടാണ് തന്റെ കഥാപാത്രത്തിന് പൂർണത ലഭിക്കാതെ പോയതെന്നും സോന പറയുന്നു.

ആ ചിത്രത്തിൽ തന്റെ രക്ഷകനായി എത്തുന്ന  മുള്ളന്‍കൊല്ലി വേലായുധനോട് കുന്നുമ്മല്‍ ശാന്തക്ക് അഘാതമായ പ്രണയമാണ് പക്ഷെ വേലായുധന്‍ കണ്ണ് തുറന്ന് നോക്കുമ്പോഴൊക്കെ രണ്ടുപേരും പരസ്പരം അടിയാണ്. വേലായുധന്‍ കിടന്ന് ഉറങ്ങുമ്പോള്‍ അത് ആസ്വദിക്കുന്ന ശാന്ത മീശയിലെ ഒരു നര കാണുകയും അത് കടിച്ചെടുക്കാന്‍ മുഖത്തിന്റെ അടുത്തേക്ക് പോവുകവും ചെയ്യും. മുഖത്തിന്റെ അടുത്തേക്ക് വരുമ്പോള്‍ അങ്ങനെ ചെയ്യണ്ട എന്ന് കരുതി പിന്മാറുന്നതുമാണ് സീനില്‍ ഉള്ളത്. രണ്ടാമത്തെ കട്ട് ചെയ്ത് കളഞ്ഞ സീനായി സോനാ പറയുന്നത്.. ചിത്രത്തില്‍ ഭാവന അവതരിപ്പിച്ച കഥാപാത്രത്തിനെ വേലയുധന്റെ നല്ല കാര്യങ്ങള്‍ പറഞ്ഞ് ധരിപ്പിക്കുന്ന ഒരു രംഗമാണ്. ഈ സീനിന് ശേഷം തന്റെ പ്രകടനം കണ്ട് സെറ്റില്‍ ഉണ്ടായിരുന്ന എല്ലാവരും അഭിനന്ദിച്ചു എന്നും സോന പറയുന്നുണ്ട്.

സിനിമ തിയ്യറ്ററിൽ കണ്ടിറങ്ങിയ ശേഷം വലിയ വിഷമം തോന്നിയിരുന്നു, എന്തുകൊണ്ടാണ് ആ രംഗങ്ങൾ ഒഴിവാക്കിയത് എന്ന് ജോഷി സാറിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി സിനിമയുടെ നീളം കൂടുതല്‍ കൊണ്ടാണ് വെട്ടി മാറ്റിയത്’ എന്ന മറുപടിയാണ് ലഭിച്ചത് എന്നും നടി പറയുന്നു. ഈ രണ്ട് സീനും ചിത്രത്തില്‍ ഉണ്ടായില്ലയെന്നത് അത് തന്നെ സംബന്ധിച്ച് വലിയ നഷ്ടം ആണെന്നും സോന പറയുന്നുണ്ട്. അതും കൂടി ഇണ്ടായിരുന്നെങ്കിൽ ആ കഥാപത്രത്തിന് പൂർണ്ണത ലഭിക്കുമായിരുന്നു എന്നും സോന പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *