ഭർത്താവ് ഇല്ലായിരുന്നെങ്കിൽ ഇന്ന് എന്റെ ജീവിതം ഇങ്ങനെ ആകില്ലായിരുന്നു ! സോനാ നായർ തുറന്ന് പറയുന്നു !
മലയാള സിനിമ സീരിയൽ രംഗത്ത് ഒരുപായലേ തിളങ്ങി നിൽക്കുന്ന ആളാണ് നടി സോനാ നായർ. 1986 ലാണ് താരം സിനിമ രംഗത്ത് എത്തുന്നത്. തൂവൽ കൊട്ടാരം എന്ന ജയറാം ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തുകൊണ്ടാണ് അഭിനയ ജീവിതം ആരഭിക്കുന്നത്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. തമിഴിൽ പല ഹിറ്റ് സീരിയലുകളുടെ ഭാഗമായിരുന്നു സോനാ. അതിനു ശേഷം എയർപോർട്ടിലു മറ്റും നിൽക്കുമ്പോൾ ആളുകൾ തിരിച്ചറിയാറുണ്ട്. അതിൽ തനിക്ക് ഒരുപാട് സന്തോഷമുള് കാര്യമാണെന്ന് നടി പറഞ്ഞിരിന്നു.
മലയാളത്തിൽ അഭിനാകുന്നതുകൊണ്ട് മലയാളികൾ തിരിച്ചറിയും, പക്ഷെ ഇതരഭാഷകളിലെ ജനങ്ങൾ തന്നെ മനസിലാക്കുന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. ചെന്നൈയിൽ മാളുകളിലും മറ്റും പോകുമ്പോൾ തിരിച്ചറിയുന്നവർ ഓടി വരുകയും തനിക്കൊപ്പം സെൽഫി എടുക്കുകയും ചെയ്യാറുണ്ട്. ഇതൊക്കെ ഒരു അഭിനേതാക്കൾ എന്ന നിലയിൽ ഒരുപാട് സന്തോഷം തരുന്ന നിമിഷങ്ങളാണ് എന്നും നടി പറയുന്നു. അതിൽ കൂടുതലും സ്ത്രീകളായിട്ടുള്ളവരാണ് . അവരാണല്ലോ സീരിയൽ കൂടുതൽ കാണുന്നത്.
എന്നാൽ ഈ സന്തോഷങ്ങളുടെയും ഭാഗ്യത്തിന്റെയും എല്ലാം ഉറവിടം തനറെ ഭർത്താവ് അന്ന് എന്ന് പറയുകയാണ് സോന. കാരണം വിവാഹത്തിന് മുന്നെയാണ് സിനിമയിൽ എത്തിയതെങ്കിലും താൻ കൂടുതൽ സജീവമായത് വിവാഹത്തിന് ശേഷമാണ്. ആളുകൾ അറിഞ്ഞ് തുടങ്ങിയതും കൂടുതൽ അവസരങ്ങൾ ലഭിച്ചതും വിവാഹത്തിന് ശേഷമായിരുന്നു. അത്തരത്തിലുള്ള എല്ലാ പിന്തുണയും സപ്പോർട്ടും എന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നു. ഒരു പക്ഷെ എന്റെ ജീവിതത്തിലേക്ക് വന്നത് അദ്ദേഹത്തിനെ പോലെ ഒരാൾ അല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഒരിക്കലും ഞാൻ ഇങ്ങനെ ആകില്ലായിരുന്നു. ഒരു സാധാരണ സ്ത്രീയെപ്പോലെ വീട്ടമ്മയോ അല്ലെങ്കിൽ മറ്റൊരു ജോലിയിലേക്കോ താൻ പോകുമായിരുന്നു. എന്നിരുന്നാലും ഒരിക്കലും അഭിനയത്തിലേക്ക് വരില്ലായിരുന്നു.
നമ്മൾ വെറുത്ത ജീവിക്കുന്നതിൽ എത്രയോ നല്ലതാണ് മറ്റുള്ളവർ തിരിച്ചറിയുന്ന രീതിയിൽ ഈ ലോകത്തുനിന്നും യാത്രയാകുന്നത്. നമ്മളെ മറ്റുള്ളവർ തിരിച്ചറിയുക എന്ന് പറയുന്നത് വലിയ കാര്യം തന്നെയാണ്. ആയിരം കോടി ജനങ്ങൾക്കിടയിൽ ഒരു നൂറ് പേര് തിരിച്ചറിയുക എന്നത് ഒരു മഹാഭാഗ്യം തന്നെയാണ്. ഇതിനെല്ലാം ഈശ്വരനോടാണ് നന്ദി പറയുന്നത് ഒപ്പം എന്റെ ഭർത്താവിനോടും വീട്ടുകാരോടും. കാരണം മേഖലയിൽ എത്തിയിട്ട് ഒരു 30 വർഷത്തോളമായി. മലയാള സിനിമ മേഖലയിലെ പ്രശസ്ത ക്യാമറ മാൻ ഉദയൻ അമ്പാടിയാണ് സോനയുടെ ഭർത്താവ്. 1996 ലാണ് ഇവരുടെ വിവാഹം നടക്കുന്നത്. കൂടാതെ താൻ ഒരുപാട് കഥാപത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നത് മനോഹൻലാലിനോടൊപ്പമുള്ള സൂപ്പർ ഹിറ്റ് ചിത്രം നരനിൽ കുന്നുമ്മേൽ ശാന്ത എന്ന കഥാപത്രമാണ് പ്രേക്ഷർ ഇപ്പോഴും ഓർത്തിരിക്കുന്നത് എന്നും അതൊരു ഭാഗ്യമായി താൻ കാണുന്നു എന്നും സോനാ പറയുന്നു…
Leave a Reply