കൈലാസ നാഥനിലെ പാർവതിയായി എത്തി മലയാളികളുടെ മനം കവർന്ന നടിക്ക് എന്ത് സംഭവിച്ചു ! പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാം !!

ഒരു സമയത്ത് ഏവരുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ച ഭക്തി പരമ്പരയായിരുന്നു ഏഷ്യാനെറ്റിലെ കൈലാസ നാഥൻ. വളരെ മികച്ച കഥാ ആവിഷ്കാരവും, മികച്ച സാങ്കേതിക മികവുകൊണ്ടും പരമ്പര വളരെ പെട്ടന്നാണ് പ്രായഭേദമന്യേ ഏവരെയും ആകർഷിച്ചത്. ഇത് ഹിന്ദി പരിഭാഷ സീരിയൽ ആയിരുന്നു, 2012 ൽ തുടങ്ങി  2015 വരെ 820 എപ്പിസോഡുകളാണ് പരമ്പര ഉണ്ടായിരുന്നത്.

അതിൽ മഹാദേവനായി എത്തിയിരുന്നത് ;ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്; എന്ന  ചിത്രത്തിലുള്‍പ്പടെ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത മോഹിത് റെയിനയായിരുന്നു. പുരാണങ്ങളിൽ നമ്മൾ കണ്ടിരുന്ന അതേ രൂപ സാദൃശ്യമായിരുന്നു മോഹിത് റെയിനയുടേത്. അതുകൊണ്ടുതന്നെ പ്രേക്ഷകർ അദ്ദേഹത്തെ യഥാർഥ ഭഗവാനായി തന്നെ കണ്ടിരുന്നു.  അത്തരത്തിൽ തനിക്ക്  ആരാധകരുടെ ഭാഗത്തുനിന്നും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും മോഹിത് തുറന്ന് പറഞ്ഞിരുന്നു.

അതുപോലെതന്നെ സതി ദേവിയായി എത്തിയ മൗനി റോയിക്കും ആരാധകർ ഏറെയായിരുന്നു, അവരും ഒരു ബോളിവുഡ് അഭിനേത്രിയായിരുന്നു, ശേഷം നാഗകന്യക എന്ന സീരിയയിൽ മൗനി റോയിയെ വീണ്ടും  പ്രേക്ഷകർ കണ്ടിരുന്നു. എന്നാൽ അതിൽ പാർവതിയായി എത്തിയ സുന്ദരിയെ ഇന്നും മലയാളികൾ മറന്നിട്ടില്ല. കാരണം അവർക്ക് അത്ര സൗന്ദര്യമായിരുന്നു. ഈശ്വര ചൈതന്യം തുളുമ്പുന്ന മുഖ ഭാവവും കടഞ്ഞെടുത്ത ശരീര സൗന്ദര്യവും ഏവരെയും ആകർഷിച്ചിരുന്നു.

ഇപ്പോഴും പലരുടെയും സ്റ്റാസ്റ്റസ് വീഡിയോകളിൽ ഈ ശിവ പാർവതി ജോഡികൾ നിറഞ്ഞു തന്നെ നിൽക്കുന്നു, ശിവ പാർവതി പ്രണയ രംഗങ്ങൾ ഇപ്പോഴും സമൂഹ മാധ്യങ്ങളിൽ ഹിറ്റാണ്, പാർവതിയായി എത്തിയിരുന്നത് നടി സോനാരിക ബഡോരിക ആയിരുന്നു.  എന്നാൽ വളരെ പെട്ടന്ന് മഹാദേവൻ പരമ്പരയിൽ നിന്നും പാർവതിയായി എത്തിയ സോനാരിക അപ്രത്യക്ഷ ആകുകയിരുന്നു. നടിക്ക് പകരം മറ്റൊരു പാർവതിയും എത്തിയതോടെ ആരാധകർ ആകെ നിരാശയിൽ ആയിരുന്നു..

അതുകൊണ്ടു തന്നെ സോനാരിക എവിടെ എന്നുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു, പക്ഷെ ഏവരെയും നിരാശയപ്പെടുത്തികൊണ്ട് ആ വാർത്ത പ്രചരിച്ചു, ഒരു കാർ അപകടത്തിൽ സോനാരികയെ നമുക്ക് എന്നേക്കുമായി നഷ്ടപ്പെട്ടു എന്നായിരുന്നു ആ വാർത്ത, പല പ്രമുഖ മാധ്യമങ്ങൾ വരെ ആ വാർത്ത ഏറ്റെടുത്തു, ഇപ്പോഴും മലയായികൾ ഉൾപ്പടെ നിരവധിപേർ അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത്. എന്നാൽ അതിന്റെ സത്യാവസ്ഥ എന്താണെന്ന് ആരും തിരക്കിയിരുന്നില്ല..

കൈലാസ നാഥന്‍ സീരിയല്‍ വിജകരമായി മുന്നോട്ട് പോകുമ്പോള്‍ അതിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് സംവിധായകനും നിർമാതാവുമായിട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സൊണാരിക ഈ മെഗാ ഹിറ്റ് സീരിയലില്‍ നിന്ന് പിന്‍മാറാനുള്ള കാരണം. അല്ലാതെ അവർക്ക് യാതൊരു കുഴപ്പങ്ങളും സംഭവിച്ചിട്ടില്ല, ഇപ്പോഴും ഹിന്ദി സീരിയലുകളുടെയും സീരീസുകളുടെയും, വെബ് സീരീസുകളുടെയും ഭാഗമായ സോനാരിക സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. നടിക്ക് ചെറിയ ഒരപകടം സംഭവിച്ചിരുന്നു എങ്കിലും അവർ വളരെ ശക്തമായി തരണം ചെയ്യുകമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *